സാഹസികയാത്രകള്‍ വളരെയേറെ ഇഷ്ടപ്പെടുന്ന ആളാണ്‌ ബോളിവുഡ് നടി സോനാക്ഷി സിന്‍ഹ. സോനാക്ഷിയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലുടനീളം ആവേശകരമായ യാത്രാ ചിത്രങ്ങള്‍ കാണാം. ഇക്കുറി ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി സെലിബ്രിറ്റികൾ ലണ്ടനും സ്വിറ്റ്സര്‍ലന്‍ഡും പോലുള്ള രാജ്യങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍ സോനാക്ഷി പോയത്

സാഹസികയാത്രകള്‍ വളരെയേറെ ഇഷ്ടപ്പെടുന്ന ആളാണ്‌ ബോളിവുഡ് നടി സോനാക്ഷി സിന്‍ഹ. സോനാക്ഷിയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലുടനീളം ആവേശകരമായ യാത്രാ ചിത്രങ്ങള്‍ കാണാം. ഇക്കുറി ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി സെലിബ്രിറ്റികൾ ലണ്ടനും സ്വിറ്റ്സര്‍ലന്‍ഡും പോലുള്ള രാജ്യങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍ സോനാക്ഷി പോയത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാഹസികയാത്രകള്‍ വളരെയേറെ ഇഷ്ടപ്പെടുന്ന ആളാണ്‌ ബോളിവുഡ് നടി സോനാക്ഷി സിന്‍ഹ. സോനാക്ഷിയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലുടനീളം ആവേശകരമായ യാത്രാ ചിത്രങ്ങള്‍ കാണാം. ഇക്കുറി ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി സെലിബ്രിറ്റികൾ ലണ്ടനും സ്വിറ്റ്സര്‍ലന്‍ഡും പോലുള്ള രാജ്യങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍ സോനാക്ഷി പോയത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാഹസികയാത്രകള്‍ ഇഷ്ടപ്പെടുന്ന ആളാണ്‌ ബോളിവുഡ് നടി സോനാക്ഷി സിന്‍ഹ. സോനാക്ഷിയുടെ സമൂഹ മാധ്യമ പ്രൊഫൈലുകളിലുടനീളം ആവേശകരമായ യാത്രാ ചിത്രങ്ങള്‍ കാണാം. ഇക്കുറി ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി സെലിബ്രിറ്റികൾ ലണ്ടനും സ്വിറ്റ്സര്‍ലന്‍ഡും പോലുള്ള രാജ്യങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍ സോനാക്ഷി പോയത് ഈജിപ്തിലേക്കായിരുന്നു. മനോഹരമായ ഈജിപ്ഷ്യന്‍ കാഴ്ചകൾ സോനാക്ഷി ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

Sonakshi Sinha. Image Credit : aslisona/instagram

ചെങ്കടലിലൂടെ ഡൈവ് ചെയ്തു പോകുന്ന വിഡിയോയും സോനാക്ഷി പോസ്റ്റ്‌ ചെയ്തിരുന്നു. ഇതേക്കുറിച്ച് വിശദമായ ഒരു കുറിപ്പുമുണ്ട്.

ADVERTISEMENT

സോനാക്ഷിയുടെ കുറിപ്പ് വായിക്കാം:

‘‘ഞാൻ ചെങ്കടലിൽ നീന്തി!!! ഈജിപ്ത് ഡൈവിങിനു മികച്ചതാണെന്ന് ആരോ പറഞ്ഞിരുന്നു, അവർ പറഞ്ഞത് വളരെ ശരിയാണെന്ന് എനിക്ക് മനസ്സിലായി!

Sonakshi Sinha. Image Credit : aslisona/instagram

കാലാവസ്ഥാ വ്യതിയാനം കാരണം പലയിടങ്ങളിലും കടലിനടിയിലെ പാറക്കൂട്ടങ്ങള്‍ ബ്ലീച്ച് ചെയ്യപ്പെട്ടത് സമീപകാലത്ത് പോയ ഡൈവുകളിൽ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ അവയുടെ സമൃദ്ധവും വർണാഭവുമായ കാഴ്ച എന്നെ വളരെയധികം സന്തോഷിപ്പിച്ചു! തണുത്തതും വൃത്തിയുള്ളതും ക്രിസ്റ്റൽ പോലെ തെളിഞ്ഞതുമായ വെള്ളം... അത് ഒരു സ്വപ്നംപോലെയായിരുന്നു.’’

Sonakshi Sinha. Image Credit : aslisona/instagram

സോനാക്ഷിയുടെ ഇരുപത്തിമൂന്നാമത്തെ ഡൈവ് ആണിത്. ജലവിനോദങ്ങള്‍ക്ക് പ്രസിദ്ധമായ ഹുർഗദയിലായിരുന്നു ഡൈവിങ്. ചെങ്കടൽ തീരത്തെ ഏറ്റവും വലിയ റിസോർട്ട് നഗരങ്ങളില്‍ ഒന്നാണിവിടം. ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമായിരുന്ന ഹുർഗദ വിദേശ നിക്ഷേപങ്ങളുടെ ഫലമായി 1980 കളിൽ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി വളര്‍ന്നു.

Sonakshi Sinha. Image Credit : aslisona/instagram
ADVERTISEMENT

വാട്ടർ സ്‌പോർട്‌സിനും വർണാഭമായ രാത്രി ജീവിതത്തിനും ചൂടുള്ള കാലാവസ്ഥയ്ക്കും പേരുകേട്ടതാണ് നഗരം. കെയ്‌റോ, ഡെൽറ്റ, അപ്പർ ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഈജിപ്ഷ്യൻ വിനോദസഞ്ചാരികൾക്കും യൂറോപ്പിൽ നിന്നുള്ള അവധിക്കാല വിനോദസഞ്ചാരികൾക്കും പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമായതിനാല്‍ ക്രിസ്മസിനും പുതുവർഷത്തിനും ഇവിടെ തിരക്കേറും.  ഒട്ടേറെ അവധിക്കാല റിസോർട്ടുകളും ഹോട്ടലുകളും കൂടാതെ വിൻഡ്സർഫിങ്, കൈറ്റ്സർഫിങ്, യാച്ചിങ്, സ്കൂബ ഡൈവിങ്, സ്നോർക്കലിങ് തുടങ്ങിയ വിനോദങ്ങളുമെല്ലാം സജീവമാണ് ഇവിടെ. ഹോട്ടലുകളും കടകളും റസ്റ്ററന്റുകളും നിറഞ്ഞ, നഗര കേന്ദ്രമായ സകലയാണ് ഹുർഗദയിലെ ഏറ്റവും തിരക്കേറിയ പ്രദേശം.

Sonakshi Sinha. Image Credit : aslisona/instagram

വർഷം മുഴുവനും ചൂടുള്ള കാലാവസ്ഥയും വിശാലമനോഹരമായ ബീച്ചുകളും ഉള്ളതിനാൽ രാജ്യത്തിനകത്തുനിന്നും പുറത്തു നിന്നുമുള്ള വിനോദസഞ്ചാരമാണ് ഹുർഗദയുടെ പ്രധാന വരുമാനമാർഗം. ഗിഫ്‌റ്റൂൺ ദ്വീപുകൾ, അബു റമദ ദ്വീപ്, ഫനാദിർ എന്നിവിടങ്ങളിൽ ഒട്ടേറെ ഡൈവിങ് സൈറ്റുകൾ ഉണ്ട്, അവിടെ വിനോദസഞ്ചാരികൾക്ക് എൽ മിന, റോസാലി മോളർ എന്നിങ്ങനെയുള്ള കപ്പൽ അവശിഷ്ടങ്ങളും കാണാൻ കഴിയും.

Sonakshi Sinha. Image Credit : aslisona/instagram

ഏകദേശം 40 മീറ്റർ ഉയരവും രണ്ട് മിനാരങ്ങളുമുള്ള അൽ മിന മസ്ജിദ്, ഇവിടുത്തെ ഏറ്റവും വലിയ പള്ളിയാണ്. ഈജിപ്തിന്റെ ചരിത്രം പറയുന്ന രണ്ടായിരത്തോളം പുരാവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന പുരാവസ്തു മ്യൂസിയമാണ് ഹുർഗദ മ്യൂസിയം. കൂടാതെ, 2015 ൽ തുറന്ന ഹുർഗദ ഗ്രാൻഡ് അക്വേറിയം ഈജിപ്തിലെ ഏറ്റവും വലിയ അക്വേറിയവും ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ അക്വേറിയവുമാണ്. 

Image Credit : aslisona/instagram

1980 ൽ മുങ്ങിയ ചരക്കു കപ്പലായ യോലാൻഡയുടെ അവശിഷ്ടങ്ങള്‍ കാണാവുന്ന സഹൽ ഹഷീഷ്, ചെങ്കടലിന്‍റെ പടിഞ്ഞാറൻ തീരത്തുള്ള ഏറ്റവും പഴയ നഗരങ്ങളിലൊന്നായ എൽ കോസെയർ, ഹോട്ടലുകൾക്കും ഷോപ്പുകൾക്കും ക്ലബ്ബുകൾക്കും പേരുകേട്ട മകാഡി ബേ, പാറക്കെട്ടുകള്‍ നിറഞ്ഞ ശർം എൽ നാഗ ഗ്രാമം,  ഈജിപ്തിലെ വെനീസ് എന്നു വിളിക്കപ്പെടുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു ആഡംബര ഹോട്ടൽ നഗരമായ എൽ ഗൗന തുടങ്ങിയവയെല്ലാം ഹുർഗദയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് റിസോര്‍ട്ടുകളാണ്. 

Image Credit : aslisona/instagram
ADVERTISEMENT

പുരാതന ഈജിപ്ഷ്യൻ നഗരമായ ലക്സറില്‍ നിന്നുള്ള ചിത്രവും സോനാക്ഷി പങ്കുവച്ചു

ലോകത്തിലെ ഏറ്റവും പഴയ - ജനവാസമുള്ള നഗരങ്ങളിൽ ഒന്നാണിത്. കർണാക്കിലെയും ലക്സറിലെയും ഈജിപ്ഷ്യൻ ക്ഷേത്ര സമുച്ചയങ്ങളുടെ അവശിഷ്ടങ്ങളുള്ള ലക്സറിനെ "ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ എയർ മ്യൂസിയം" എന്നു വിശേഷിപ്പിക്കാറുണ്ട്. നൈൽ നദിക്കു കുറുകെ, അടുത്തടുത്തായി പടിഞ്ഞാറൻ തീരത്തെ തെബൻ നെക്രോപോളിസിന്‍റെ സ്മാരകങ്ങളും ക്ഷേത്രങ്ങളും ശവകുടീരങ്ങളും സ്ഥിതിചെയ്യുന്നു, അതിൽ രാജാക്കന്മാരുടെ താഴ്‌വരയും രാജ്ഞിമാരുടെ താഴ്‌വരയും ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു വിനോദസഞ്ചാരികൾ ലക്സറിലെ സ്മാരകങ്ങൾ സന്ദർശിക്കാൻ വർഷം തോറും എത്തിച്ചേരുന്നു.

Image Credit : aslisona/instagram

ഗിസായിലെ സ്ഫിങ്ക്സ് പ്രതിമയ്ക്കൊപ്പമുള്ള ചിത്രവും സോനാക്ഷി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. മനുഷ്യന്‍റെ ശിരസ്സും സിംഹത്തിന്‍റെ ഉടലുമുള്ള ഒറ്റക്കൽ ശിൽപമായ സ്ഫിൻക്‌സ്, ഈജിപ്തിലെ ഐക്കോണിക് കാഴ്ചകളില്‍ ഒന്നാണ്. നൈലിന്‍റെ പടിഞ്ഞാറെക്കരയിൽ കിഴക്ക് ദർശനമായി പണിത ഈ ശിൽ‌പം, ഈജിപ്തിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന പുരാതന ശിൽപങ്ങളിൽ ഒന്നാണ്.

Image Credit : aslisona/instagram

ഭൂമിയിൽ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരംകൂടിയതുമായ മനുഷ്യ നിർമിത വാസ്തുശിൽപമായി അറിയപ്പെടുന്ന ഗിസ പിരമിഡിന്‍റെ ചിത്രവും സോനാക്ഷി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

യേശുവിന് 2,750 വർഷങ്ങൾക്കു മുൻപ് ഖുഫു എന്ന ഫറോവ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്ന ഗിസ പിരമിഡ്, ഈജിപ്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് ആകര്‍ഷണമാണ്. ചതുരാകൃതിയിൽ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും കരി്കല്ലുകളും കൊണ്ടു നിർമിച്ച ഈ പിരമിഡ് ഇന്നും അദ്ഭുതക്കാഴ്ചയായി നിലകൊള്ളുന്നു.

English Summary:

Sonakshi Sinha's vacation in Egypt