ജീവിതത്തിലെ ആദ്യത്തെ പാരാഗ്ലൈഡിങ് അനുഭവത്തിന്‍റെ വിഡിയോ പങ്കുവച്ച് കെജിഎഫ് നായിക ശ്രീനിധി ഷെട്ടി. നിറയെ പച്ചപ്പണിഞ്ഞ ആല്‍പ്സ് മലനിരകളുടെ മുകളിലൂടെ ഇന്‍സ്ട്രക്ടര്‍ക്കൊപ്പം പറക്കുന്ന നടിയെ വിഡിയോയില്‍ കാണാം. ഇതൊരു അവിസ്മരണീയമായ അനുഭവമാണെന്നു നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. "ജംഗ്‌ഫ്രാവു മേഖലയിലെ

ജീവിതത്തിലെ ആദ്യത്തെ പാരാഗ്ലൈഡിങ് അനുഭവത്തിന്‍റെ വിഡിയോ പങ്കുവച്ച് കെജിഎഫ് നായിക ശ്രീനിധി ഷെട്ടി. നിറയെ പച്ചപ്പണിഞ്ഞ ആല്‍പ്സ് മലനിരകളുടെ മുകളിലൂടെ ഇന്‍സ്ട്രക്ടര്‍ക്കൊപ്പം പറക്കുന്ന നടിയെ വിഡിയോയില്‍ കാണാം. ഇതൊരു അവിസ്മരണീയമായ അനുഭവമാണെന്നു നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. "ജംഗ്‌ഫ്രാവു മേഖലയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിലെ ആദ്യത്തെ പാരാഗ്ലൈഡിങ് അനുഭവത്തിന്‍റെ വിഡിയോ പങ്കുവച്ച് കെജിഎഫ് നായിക ശ്രീനിധി ഷെട്ടി. നിറയെ പച്ചപ്പണിഞ്ഞ ആല്‍പ്സ് മലനിരകളുടെ മുകളിലൂടെ ഇന്‍സ്ട്രക്ടര്‍ക്കൊപ്പം പറക്കുന്ന നടിയെ വിഡിയോയില്‍ കാണാം. ഇതൊരു അവിസ്മരണീയമായ അനുഭവമാണെന്നു നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. "ജംഗ്‌ഫ്രാവു മേഖലയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിലെ ആദ്യത്തെ പാരാഗ്ലൈഡിങ് അനുഭവത്തിന്‍റെ വിഡിയോ പങ്കുവച്ച് കെജിഎഫ് നായിക ശ്രീനിധി ഷെട്ടി. നിറയെ പച്ചപ്പണിഞ്ഞ ആല്‍പ്സ് മലനിരകളുടെ മുകളിലൂടെ ഇന്‍സ്ട്രക്ടര്‍ക്കൊപ്പം പറക്കുന്ന നടിയെ വിഡിയോയില്‍ കാണാം. ഇതൊരു അവിസ്മരണീയമായ അനുഭവമാണെന്നു നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. "ജംഗ്‌ഫ്രാവു മേഖലയിലെ ഗംഭീരമായ പർവതശിഖരങ്ങളുടെയും ഈഗർ നോർത്ത്‌ ഫേസിന്റെയും മനോഹരമായ കാഴ്ചകൾ അനുഭവിച്ചറിഞ്ഞു കൊണ്ട്, ഗ്രിൻഡെൽവാൾഡ് താഴ്‌വരയിലൂടെയുള്ള പാരാഗ്ലൈഡിങ്" വിഡിയോയ്ക്കൊപ്പം ശ്രീനിധി കുറിച്ചത് ഇങ്ങനെയാണ്.

Image Credit : srinidhi_shetty/instagram

സ്വിറ്റ്സർലൻഡിലെ ബേണിലുള്ള ഇന്റർലേക്കൻ -ഒബർഹാസ്ലി  ജില്ലയില്‍, സമുദ്രനിരപ്പിൽ നിന്നു 1,034 മീറ്റർ ഉയരത്തിലാണ് ഗ്രിൻഡൽവാൾഡ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. വെറ്റർഹോൺ മുതൽ ഈഗർ വരെയുള്ള ബെർണീസ് ആൽപ്‌സിന്റെ ഭാഗമാണ് ഇവിടം. ഫാൾഹോൺ , ഷ്വാർഹോൺ , വെൽഹോൺ , വെറ്റർഹോൺ, മെറ്റൻബെർഗ്, ഷ്രെക്ക്‌ഹോൺ, ലൗട്ടെരാർഹോൺ , അഗാസിഷോർൺ, ഫിഷെർഹോൺ, മോഞ്ച് തുടങ്ങിയ ആല്‍പൈന്‍ കൊടുമുടികള്‍ ഗ്രാമത്തിനു ചുറ്റുമായി അതിരിടുന്നു. ലോക പൈതൃക സൈറ്റായ ജംഗ്‌ഫ്രോ-അലെറ്റ്ഷ് സംരക്ഷിത പ്രദേശത്തിന്റെ ഭാഗമാണ് ഈ കൊടുമുടികള്‍.

Image Credit : srinidhi_shetty/instagram
ADVERTISEMENT

ബെർണീസ് ഒബർലാൻഡ് റെയിൽവേ വഴി ഗ്രിൻഡൽവാൾഡിനെ ഇന്റർലേക്കനുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇവിടേക്ക് എത്തിച്ചേരാന്‍ എളുപ്പമാണ്. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേയും ജംഗ്‌ഫ്രോ-അലെറ്റ്ഷ് സംരക്ഷിത മേഖലയിലേക്കുള്ള ഗേറ്റ്‌വേയുമായ, ജംഗ്‌ഫ്രോ റെയിൽവേയുടെ തുടക്കമായ ക്ലൈന്‍ ഷൈഡെഗിലേക്കും ഈ റെയില്‍വേ സൗകര്യം നീളുന്നു.

പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ക്കുള്ള ചരിത്രങ്ങളില്‍ ഗ്രിൻഡൽവാൾഡ് ഗ്രാമം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ആൽപിനിസത്തിന്റെ സുവർണ്ണ കാലഘട്ടമായ പത്തൊന്‍പതാം നൂറ്റാണ്ട് മുതൽ, സ്വിറ്റ്സർലൻഡിലെയും ആൽപ്സിലെയും ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഇവിടം മാറി. ബെർണീസ് ഒബെർലാൻഡിലെ ആദ്യത്തെ റിസോർട്ടായിരുന്നു ഗ്രിൻഡെൽവാൾഡ്. സ്ലീ റൈഡുകൾ, കേളിങ്, സ്കേറ്റിങ്, സ്കീയിങ് എന്നിങ്ങനെയുള്ള വിനോദങ്ങള്‍ ഇവിടെ സജീവമാണ്.

ADVERTISEMENT

വിദഗ്ധരായ ഇൻസ്ട്രക്ടർമാരുടെ മാർഗനിർദേശത്തോടും അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടും കൂടിയാണ് ഗ്രിൻഡൽവാൾഡ് താഴ്‌വരയിലെ പാരാഗ്ലൈഡിങ് നടത്തുന്നത്. ആകാശത്തിലൂടെ തെന്നിനീങ്ങുമ്പോൾ, താഴ്‌വരയ്ക്കു മുകളിൽ ഗാംഭീര്യത്തോടെ ഉയർന്നുനിൽക്കുന്ന മഞ്ഞുമൂടിയ മലനിരകളും,  ഐഗർ, മോഞ്ച്, ജംഗ്‌ഫ്രോ എന്നീ കൊടുമുടികളുടെ അതിമനോഹരമായ കാഴ്ചകളും കണ്ണുകള്‍ക്ക് വിരുന്നൊരുക്കും. സമൃദ്ധമായ പുൽമേടുകൾ, തടാകങ്ങൾ, ആകർഷകമായ ആൽപൈൻ ഗ്രാമങ്ങൾ എന്നിവയും കാണാം. 

Image Credit : srinidhi_shetty/instagram

പാരാഗ്ലൈഡിങ്ങിനു പുറമേ, വേറെയും നിരവധി ആകർഷണങ്ങളും പ്രവർത്തനങ്ങളും ഗ്രിൻഡൽവാൾഡ് താഴ്‌വരയിലുണ്ട്. ആൽപൈൻ പുൽമേടുകൾക്കിടയിലൂടെയുള്ള ഉല്ലാസയാത്രകളും മൗണ്ടൻ ബൈക്കിങ്ങുമെല്ലാം ഈ മേഖലയില്‍ വളരെ ജനപ്രിയമാണ്. വന്യജീവികളെ കണ്ടുകൊണ്ട്, വനങ്ങളിലൂടെയും ആൽപൈൻ പുൽമേടിലൂടെയും സഞ്ചരിക്കുന്ന ഗ്രിൻഡൽവാൾഡ് ഫസ്റ്റ് ഗൊണ്ടോള യാത്രയാണ് മറ്റൊരു ആകര്‍ഷണം. വഴിയിലുടനീളം, ഐബെക്സ്, ചാമോയിസ്, മാർമോട്ട് എന്നിവയുൾപ്പെടെയുള്ള പ്രാദേശിക വന്യജീവികളും ആൽപൈൻ സസ്യജാലങ്ങളുടെ വർണാഭമായ കാഴ്ചകളും ആസ്വദിക്കാം.

ADVERTISEMENT

ഈ മേഖലയിലെ ആകർഷണങ്ങളിലൊന്നാണ് ജംഗ്‌ഫ്രൗജോച്ച്,  ഇത് "യൂറോപ്പിന്റെ മുകൾഭാഗം" എന്നു വിളിക്കപ്പെടുന്നു. പ്രകൃതിരമണീയമായ കോഗ് വീൽ ട്രെയിൻ യാത്രയിലൂടെ എത്തിച്ചേരാവുന്ന ഈ ഉയർന്ന പ്രദേശം, ചുറ്റുമുള്ള കൊടുമുടികളുടെയും ഹിമാനികളുടെയും വിശാലമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഐസ് പാലസ് സന്ദര്‍ശിക്കാം. സ്ഫിങ്ങ്സ് ഒബ്സർവേറ്ററിയുടെ വ്യൂവിങ് പ്ലാറ്റ്‌ഫോമില്‍ നിന്നു ചുറ്റുമുള്ള കാഴ്ചകള്‍ ആസ്വദിക്കാം. ഗ്ലേസിയർ പാർക്കിലെ മഞ്ഞുകാല സാഹസിക വിനോദങ്ങളിലും പങ്കെടുക്കാം.

വർഷം മുഴുവനും സന്ദര്‍ശിക്കാവുന്ന ഒരു ലക്ഷ്യസ്ഥാനമാണ് ഗ്രിൻഡൽവാൾഡ് താഴ്​വര. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള വേനല്‍ക്കാലം ഇവിടെ ഏറ്റവും ഉയർന്ന ടൂറിസ്റ്റ് സീസണാണ്. തെളിഞ്ഞ ആകാശവും മനോഹരമായ കാലാവസ്ഥയുമുള്ള ഈ  സമയത്ത്, വിവിധ ഔട്ട്ഡോർ പ്രവർത്തനങ്ങളും സജീവമാകും. പാരാഗ്ലൈഡിങ്ങ്, ഹൈക്കിങ്ങ്, മൗണ്ടൻ ബൈക്കിങ്ങ് തുടങ്ങിയവയെല്ലാം ചെയ്യാന്‍ ഏറ്റവും മികച്ച സമയമാണിത്.

മഞ്ഞുകാല വിനോദങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡിസംബർ മുതൽ മാർച്ച് വരെ ഇവിടം മഞ്ഞുമൂടിയ സ്വർഗമായി മാറുന്നു. സ്കീയിങ്, സ്നോബോർഡിങ്, സ്നോഷൂയിങ് എന്നിവ ഈ സമയത്തു ജനപ്രിയ പ്രവർത്തനങ്ങളാണ്. ഏപ്രിൽ മുതൽ മേയ് വരെയുള്ള വസന്തകാലവും സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള ശരത്കാലവും താഴ്‌വര സന്ദർശിക്കാൻ ഏറ്റവും ശാന്തമായ സമയങ്ങളാണ്. ഈ സമയത്ത് ജനത്തിരക്ക് വളരെ കുറവായിരിക്കും. വര്‍ണ്ണാഭമായ മരങ്ങളുടെയും ചെടികളുടെയും കാഴ്ചകളും കണ്ണുകള്‍ക്കു വിരുന്നൊരുക്കും.

English Summary:

Alps mountain range in Europe travel images by Srinidhi Shetty.