യുഎസില്‍ പോയി താമസിക്കണം എന്നാണോ നിങ്ങളുടെ സ്വപ്നം? അല്‍പം ചെലവേറിയ കാര്യമായതിനാല്‍ ആ ആഗ്രഹം മാറ്റിവച്ചതാണോ? എന്നാല്‍, യുഎസിലെ ചില നഗരങ്ങൾ അവിടേക്കു മാറുന്നതിന് ഇങ്ങോട്ട് പണം നൽകും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികൾക്കും സംരംഭകർക്കുമെല്ലാം വേണ്ടിയുള്ള ഇത്തരം പ്രോഗ്രാമുകള്‍

യുഎസില്‍ പോയി താമസിക്കണം എന്നാണോ നിങ്ങളുടെ സ്വപ്നം? അല്‍പം ചെലവേറിയ കാര്യമായതിനാല്‍ ആ ആഗ്രഹം മാറ്റിവച്ചതാണോ? എന്നാല്‍, യുഎസിലെ ചില നഗരങ്ങൾ അവിടേക്കു മാറുന്നതിന് ഇങ്ങോട്ട് പണം നൽകും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികൾക്കും സംരംഭകർക്കുമെല്ലാം വേണ്ടിയുള്ള ഇത്തരം പ്രോഗ്രാമുകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസില്‍ പോയി താമസിക്കണം എന്നാണോ നിങ്ങളുടെ സ്വപ്നം? അല്‍പം ചെലവേറിയ കാര്യമായതിനാല്‍ ആ ആഗ്രഹം മാറ്റിവച്ചതാണോ? എന്നാല്‍, യുഎസിലെ ചില നഗരങ്ങൾ അവിടേക്കു മാറുന്നതിന് ഇങ്ങോട്ട് പണം നൽകും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികൾക്കും സംരംഭകർക്കുമെല്ലാം വേണ്ടിയുള്ള ഇത്തരം പ്രോഗ്രാമുകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസില്‍ പോയി താമസിക്കണം എന്നാണോ നിങ്ങളുടെ സ്വപ്നം? അല്‍പം ചെലവേറിയ കാര്യമായതിനാല്‍ ആ ആഗ്രഹം മാറ്റിവച്ചതാണോ? എന്നാല്‍, യുഎസിലെ ചില നഗരങ്ങൾ അവിടേക്കു മാറുന്നതിന് ഇങ്ങോട്ട് പണം നൽകും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികൾക്കും സംരംഭകർക്കുമെല്ലാം വേണ്ടിയുള്ള ഇത്തരം പ്രോഗ്രാമുകള്‍ നടത്തുന്ന ചില നഗരങ്ങളെക്കുറിച്ച് അറിയാം...

Oklahoma city. Image Credit : Sean Pavone//shutterstock

തുൾസ, ഒക്‌ലഹോമ

ADVERTISEMENT

ഒക്‌ലഹോമയുടെ ട്രയൽബ്ലേസിങ് തുൾസ റിമോട്ട് പ്രോഗ്രാം 2018 ൽ ആണ് ആരംഭിച്ചത്. തൊഴിലാളികൾക്കും സംരംഭകർക്കും ഒരു വർഷത്തേക്ക് ഈ യുഎസ് നഗരത്തിലേക്ക് മാറാൻ 10,000 ഡോളർ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം, അപേക്ഷിക്കുന്നതിന് മുമ്പ് കുറഞ്ഞത് ഒരു വർഷമെങ്കിലും ഒക്‌ലഹോമയ്ക്ക് പുറത്ത് താമസിച്ചിരിക്കണം, കൂടാതെ അംഗീകാരം ലഭിച്ച് 12 മാസത്തിനുള്ളിൽ തുൾസയിലേക്ക് മാറുകയും വേണം.

Image Credit : Sean Pavone/shutterstock

വെസ്റ്റ് വിർജീനിയ

മനോഹരമായ പര്‍വതപ്രദേശമായ ഗ്രീൻബ്രിയർ താഴ്‌വര മുതൽ, രാജ്യത്തെ ഏറ്റവും പുതിയ ദേശീയ ഉദ്യാനവും സാഹസിക സഞ്ചാരികളുടെ പറുദീസയുമായ ന്യൂ റിവർ ഗോർജ് വരെയുള്ള വിവിധ പ്രദേശങ്ങള്‍ വെസ്റ്റ് വിർജീനിയയില്‍ താമസത്തിനായി തിരഞ്ഞെടുക്കാം. ആദ്യ വർഷം 10,000 ഡോളർ രണ്ടാമത്തെ വര്‍ഷം 2,000 ഡോളർ എന്നിങ്ങനെ മൊത്തം 12,000 ഡോളർ ആണ് തിരഞ്ഞെടുക്കുന്ന ആളുകള്‍ക്ക് നല്‍കുന്നത്. റോക്ക് ക്ലൈംബിങ്, സിപ്‌ലൈനിങ്, ഗോൾഫ് എന്നിവയ്ക്കുള്ള സൗജന്യ പാസുകളും കോ വര്‍ക്കിങ് സ്പേസുകളുമെല്ലാം ഇവര്‍ക്ക് ലഭിക്കും. 

ഇന്ത്യാന

ADVERTISEMENT

സാമ്പത്തിക സ്ഥലംമാറ്റ പാക്കേജുകളും ആനുകൂല്യങ്ങളും നല്‍കുന്ന ഇന്ത്യാനയിലെ നഗരങ്ങള്‍ വിദേശികള്‍ക്കിടയില്‍ വളരെ ജനപ്രിയമാണ്. 2023 ലെ കണക്കനുസരിച്ച് ഏകദേശം 340 കുടുംബങ്ങൾ ഇന്ത്യാനയിലേക്ക് താമസം മാറ്റി. ഇൻഡ്യാനപൊളിസിന്റെ പ്രാന്തപ്രദേശമായ നോബിൾസ്‌വില്ലിൽ 15,000 ഡോളർ, മറ്റൊരു നഗരമായ ഇവാന്‍സ്വില്ലിൽ മ്യൂസിയം പാസുകൾ, യുഎസിലെ ഏറ്റവും പഴയ നഗര ഓൾഡ് ഗ്രോത്ത് ഫോറസ്റ്റിലേക്കുള്ള ഒരു വർഷത്തെ അംഗത്വം എന്നിവ ഉൾപ്പെടെ 7,200 ഡോളർ എന്നിങ്ങനെയാണ് അപേക്ഷകര്‍ക്ക് ലഭിക്കുന്നത്. 

Kansas city. Image Credit : Tupungato/shutterstock

ടൊപെക, കൻസാസ്

അപേക്ഷകർക്ക് 15,000 ഡോളർ വരെ ഇൻസെന്റീവുകൾ വാഗ്ദാനം ചെയ്യുന്ന നഗരമാണ് ടൊപെക. വിദൂര സ്ഥലങ്ങളിലെ തൊഴിലാളികള്‍ക്ക് മാത്രമല്ല, അടുത്തിടെ സൈനിക സേവനം നിര്‍ത്തിയ ആളുകള്‍, മുൻ ടോപേക്ക നിവാസികൾ എന്നിവർക്കെല്ലാം അപേക്ഷിക്കാം. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാന്‍ തയ്യാറാവുന്ന ആളുകള്‍ക്ക് 5,000 ഡോളറിന് അർഹതയുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ ഒരു വര്‍ഷം നഗരത്തില്‍ തുടരേണ്ടതുണ്ട്.

Kentucky river. Image Credit : Real Window Creative/shutterstock

കെന്റക്കി

ADVERTISEMENT

കെന്റക്കിയില്‍ നിലവിൽ എട്ട് നഗരങ്ങളും പട്ടണങ്ങളും പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. മേഫീൽഡിലേക്കും ഗ്രേവ്‌സ് കൗണ്ടിയിലേക്കും മാറാനുള്ള 8,800 ഡോളർ പാക്കേജിൽ 5,000 ഡോളർ പണവും മറ്റ് നിരവധി ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. ആരോഗ്യ സംരക്ഷണത്തിലോ വിദ്യാഭ്യാസത്തിലോ പ്രാദേശികമായി ജോലി ചെയ്യാന്‍ തയ്യാറുള്ള ഒരു പങ്കാളിയെ കൊണ്ടുവരുന്ന തൊഴിലാളികൾക്ക് 5,000 ഡോളറിനു മുകളിൽ 2,500 ഡോളർ ബോണസും ലഭിക്കും. 

ദി ഷോൾസ്, അലബാമ

അലബാമയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലുടനീളമുള്ള നാല് പ്രധാന നഗരങ്ങളിലും രണ്ട് കൗണ്ടികളിലും വ്യാപിച്ചുകിടക്കുന്ന ഷോൾസ് എന്നറിയപ്പെടുന്ന പ്രദേശത്ത്, റിമോട്ട് ഷോൾസ് എന്ന പ്രോഗ്രാം വഴി, യോഗ്യതയുള്ള തൊഴിലാളികൾക്ക് 10,000 ഡോളർ വരെ ലഭിക്കും. യോഗ്യരായ അപേക്ഷകർ സ്വയം തൊഴിൽ ചെയ്യുന്നവരോ അല്ലെങ്കിൽ കോൾബെർട്ട്, ലോഡർഡേൽ കൗണ്ടികൾക്ക് പുറത്തുള്ള മുഴുവൻ സമയ റിമോട്ട് ജീവനക്കാരനോ ആയിരിക്കണം, പ്രതിവർഷം 52,000 ഡോളർ അല്ലെങ്കിൽ അതിൽ കൂടുതൽ സമ്പാദിക്കുകയും ആറ് മാസത്തിനുള്ളിൽ ഷോൾസ് ഏരിയയിലേക്ക് മാറുകയും വേണം.

റോച്ചസ്റ്റർ, ന്യൂയോർക്ക്

ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ നഗരത്തിലെ ഗ്രേറ്റർ ROC റിമോട്ട് പ്രോഗ്രാമിന് കീഴില്‍, തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 10,000 ഡോളർ ലഭിക്കും. കൂടാതെ വീട് വാങ്ങുന്നതിനായി മറ്റൊരു 9,000 ഡോളർ കൂടി നല്‍കുന്നുണ്ട്. ഡൗൺടൗൺ റോച്ചെസ്റ്ററിൽ നിന്നോ ന്യൂയോർക്ക് ഒഴികെയുള്ള മറ്റേതെങ്കിലും സംസ്ഥാനത്തിൽ നിന്നോ 300 മൈലിൽ കൂടുതല്‍ ദൂരത്ത് താമസിക്കുന്ന ആളുകള്‍ ആയിരിക്കണം. 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരും ആയിരിക്കണം.

അലാസ്ക

യുഎസിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനമാണ് അലാസ്ക. സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് പണം വാഗ്ദാനം ചെയ്യുന്നതിനുപകരം, അലാസ്കയിലെ താമസക്കാര്‍ക്ക് വര്‍ഷം തോറും പണം നല്‍കി വരുന്നു. എല്ലാ വർഷവും ഈ തുക വ്യത്യാസപ്പെടും. 2022-ൽ, ഓരോ താമസക്കാരനും 3,284 ഡോളർ ലഭിച്ചു. പ്രോഗ്രാമിന് കീഴിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന തുകയാണിത്‌. എന്നാല്‍, 2023 ലും 2024 ലും ഇത് 1,312 ഡോളറായി കുറഞ്ഞു.

മിഷിഗൺ

സംസ്ഥാനത്ത് വളർന്നുവരുന്ന ഇലക്ട്രിക് വാഹനം, മൊബിലിറ്റി, അർദ്ധചാലക വ്യവസായങ്ങൾ എന്നിവയിലേക്ക് ആളുകളെ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത മിഷിഗാൻഡർ സ്‌കോളേഴ്‌സ് പ്രോഗ്രാമിൽ, 350 ഓളം സ്കോളർഷിപ്പുകളും ഇന്റേൺഷിപ്പുകളും ലഭ്യമാണ്. കംപ്യൂട്ടിങ്, ഇലക്ട്രോണിക്‌സ്, സോഫ്റ്റ്‌വെയർ ഡവലപ്‌മെന്റ്, പ്രോസസ് എൻജിനീയറിങ് എന്നിവയുൾപ്പെടെയുള്ള മേഖലകളില്‍ ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്ന, അല്ലെങ്കിൽ ഒരു മുഴുവൻ സമയ ജോലി സ്വീകരിക്കുന്ന യോഗ്യതയുള്ള ആളുകള്‍ക്ക്  5,000 ഡോളർ മുതൽ 10,000 ഡോളർ വരെ സ്‌കോളർഷിപ്പുകൾ ലഭിക്കും. ഇവര്‍ കുറഞ്ഞത് 12 മാസമെങ്കിലും മിഷിഗണിൽ താമസിക്കണം.

English Summary:

To relocate there, these US cities are offering thousands of dollars.