ഏതുപ്രായക്കാര്‍ക്കും മനോഹരമായ യാത്രാനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇടങ്ങളുണ്ട് ലൂസിയാനയിലെ ന്യൂ ഓര്‍ലീന്‍സില്‍. ഫാമിലി റീയൂണിയനോ കൂട്ടുകാര്‍ക്കൊപ്പമുള്ള ട്രിപ്പോ ഫാമിലി ട്രിപ്പോ എന്തുമാവട്ടെ അനുയോജ്യമായ കേന്ദ്രങ്ങള്‍ ന്യൂ ഓര്‍ലീന്‍സിലുണ്ട്. അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കുന്ന ട്രിപ്പില്‍

ഏതുപ്രായക്കാര്‍ക്കും മനോഹരമായ യാത്രാനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇടങ്ങളുണ്ട് ലൂസിയാനയിലെ ന്യൂ ഓര്‍ലീന്‍സില്‍. ഫാമിലി റീയൂണിയനോ കൂട്ടുകാര്‍ക്കൊപ്പമുള്ള ട്രിപ്പോ ഫാമിലി ട്രിപ്പോ എന്തുമാവട്ടെ അനുയോജ്യമായ കേന്ദ്രങ്ങള്‍ ന്യൂ ഓര്‍ലീന്‍സിലുണ്ട്. അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കുന്ന ട്രിപ്പില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതുപ്രായക്കാര്‍ക്കും മനോഹരമായ യാത്രാനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇടങ്ങളുണ്ട് ലൂസിയാനയിലെ ന്യൂ ഓര്‍ലീന്‍സില്‍. ഫാമിലി റീയൂണിയനോ കൂട്ടുകാര്‍ക്കൊപ്പമുള്ള ട്രിപ്പോ ഫാമിലി ട്രിപ്പോ എന്തുമാവട്ടെ അനുയോജ്യമായ കേന്ദ്രങ്ങള്‍ ന്യൂ ഓര്‍ലീന്‍സിലുണ്ട്. അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കുന്ന ട്രിപ്പില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതുപ്രായക്കാര്‍ക്കും മനോഹരമായ യാത്രാനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇടങ്ങളുണ്ട് ലൂസിയാനയിലെ ന്യൂ ഓര്‍ലീന്‍സില്‍. ഫാമിലി റീയൂണിയനോ കൂട്ടുകാര്‍ക്കൊപ്പമുള്ള ട്രിപ്പോ ഫാമിലി ട്രിപ്പോ എന്തുമാവട്ടെ അനുയോജ്യമായ കേന്ദ്രങ്ങള്‍ ന്യൂ ഓര്‍ലീന്‍സിലുണ്ട്. അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കുന്ന ട്രിപ്പില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ ഏതൊക്കെയെന്നു നോക്കാം. 

Image Credit :NewOrleans

ഒന്നാം ദിനം: കഫെ ഡു മോണ്ടെ

ADVERTISEMENT

ചോക്ലേറ്റ് മില്‍ക്കിനും കാപ്പിക്കും പേരുകേട്ട കഫേ ഡു മോണ്ടെയില്‍ തന്നെയാവട്ടെ യാത്രയുടെ തുടക്കം. ജാക്‌സണ്‍ സ്‌ക്വയറിലെ സെന്റ് ലൂയിസ് പള്ളിയും ഇവിടെയാണുള്ളത്. പ്രഭാത ഭക്ഷണത്തിനു ശേഷം ഇവിടം സന്ദര്‍ശിക്കാം. 

എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ക്രൂസ് യാത്രക്കായി പാഡില്‍ വീലര്‍ ക്രിയോലെ ക്യൂന്‍ തിരഞ്ഞെടുക്കാം. രാവിലെ പത്തിനും ഉച്ചക്ക് രണ്ടിനുമാണ് ഈ ക്രൂസ് യാത്രപുറപ്പെടുക. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഗൈഡഡ് ടൂര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുതിയ അറിവുകളും നല്‍കും. ഉച്ചഭക്ഷണവും ഈ യാത്രയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മിസിസിപ്പി നദിയുടെ മനോഹാരിത ആസ്വദിച്ചുകൊണ്ടുള്ള യാത്രയായിരിക്കും ഇത്.

New Orleans Museum of Art. Image Credit : Zack Smith

രണ്ടാം ദിനം: മ്യൂസിയങ്ങള്‍

പലതരത്തിലുള്ള മ്യൂസിയങ്ങളാല്‍ സമ്പന്നമാണ് ന്യൂ ഓര്‍ലീന്‍സ്. മാര്‍ഡി ഗ്രാസ് ഇന്ത്യന്‍സിന്റെ പാരമ്പര്യവും വിവരങ്ങളും പങ്കുവയ്ക്കുന്നതാണ് ബാക്ക്‌സ്ട്രീറ്റ് കള്‍ച്ചറല്‍ മ്യൂസിയം. രണ്ടാം ലോകമഹായുദ്ധത്തിന്റെ അറിവുകള്‍ പങ്കുവയ്ക്കുന്നതാണ് നാഷണല്‍ WWII മ്യൂസിയം. സോളൊമന്‍ വിക്ടറി തിയേറ്ററിലെ 4ഡി സിനിമയും ആസ്വദിക്കാം. 

ADVERTISEMENT

സതേണ്‍ ഫുഡ് ആന്‍ഡ് ബെവറേജ് മ്യൂസിയം ഭക്ഷ്യപ്രിയരേയും അല്ലാത്തവരേയും ആകര്‍ഷിക്കുന്നു. തെക്കേ അമേരിക്കയുടെ ഭക്ഷണ, പാനീയ, സാംസ്‌ക്കാരിക വൈവിധ്യങ്ങള്‍ ഈ മ്യൂസിയത്തിലൂടെ അറിയാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള പാചക ക്ലാസും ഇവിടെ ലഭിക്കും. കോക് ടെയില്‍ ചരിത്രവും അറിയാം രുചിച്ചും നോക്കാം. അതിനുള്ള അവരമാണ് ദ സസേറാക് നല്‍കുന്നത്. ഓണ്‍ലൈനില്‍ ബുക്കു ചെയ്ത ശേഷം സൗജന്യമായി പ്രവേശനമുള്ള ഇവിടം സന്ദര്‍ശിക്കാനാവും. മൂന്നു നിലകളിലായുള്ള ഈ മ്യൂസിയം കോക്ടെയില്‍ ചരിത്രം പറഞ്ഞുതരും. 21 വയസിലേറെ പ്രായമുള്ളവര്‍ക്ക് കോക്ടെയില്‍ രുചിച്ചു നോക്കാനുമാവും. 

Image Credit : Zack Smith Photogrpahy

മൂന്നാം ദിനം: സിറ്റി പാര്‍ക്ക്

വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള നിരവധി സൗകര്യങ്ങളുണ്ട് ന്യൂ ഓര്‍ലീന്‍സ് സിറ്റി പാര്‍ക്കില്‍. കുട്ടികള്‍ ലൂസിയാന ചില്‍ഡ്രന്‍സ് മ്യൂസിയത്തിലേക്കുള്ള യാത്ര ഏറെ ഇഷ്ടപ്പെടും. മുതിര്‍ന്നവര്‍ക്ക് ന്യൂ ഓര്‍ലീന്‍സ് മ്യൂസിയം ഓഫ് ആര്‍ട്ടിലോ ബെസ്റ്റ്ഓഫ് സ്‌കള്‍പ്ച്ചര്‍ ഗാര്‍ഡനിലോ പോകാം. അക്രോണ്‍ കഫേ ഹോട്ട് ഡോഗിനും പിസക്കും ഫ്രൈഡ് ചിക്കന്‍ സാന്‍ഡ്‌വിച്ചുകള്‍ക്കും പ്രസിദ്ധമാണ്. പാര്‍ക്കിലെ കളിസ്ഥലവും കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാവും. ബിഗ് ലേക്കിലൂടെയുള്ള പെഡല്‍ ബോട്ട് സവാരിയും ചെറു ട്രെയിനിലൂടെയുള്ള പാര്‍ക്കിലെ യാത്രയും മിനി ഗോള്‍ഫ് കോര്‍ട്ടുമെല്ലാം സിറ്റി പാര്‍ക്കിലെത്തുന്നവര്‍ക്ക് ആസ്വദിക്കാനാവും. 

Image Credit : Justen Williams

നാലാം ദിനം: ഒഡുബോണ്‍ മൃഗശാല

ADVERTISEMENT

കുടുംബങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന കേന്ദ്രമാണ് ഒഡുബോണ്‍ മൃഗശാല. 58 ഏക്കറിലേറെ പരന്നു കിടക്കുന്ന ഈ മൃഗശാലയില്‍ ഫ്‌ളമിങ്കോകളും ജിറാഫുകളും ഒറാങുട്ടാനുമെല്ലാം സ്വാഭാവിക പരിസ്ഥിതിയിലാണ് കഴിയുന്നത്. ചരിത്രപ്രസിദ്ധമായ സെന്റ് ചാള്‍സ് അവന്യൂ സ്ട്രീറ്റ് കാറില്‍ ഒരു യാത്രയാവാം. മാഗസിന്‍ സ്ട്രീറ്റിലെ ഷോപ്പിങും പിസ ഡൊമെനികയിലെ ഭക്ഷണവും ആസ്വദിക്കാം. 

Image Credit : Rebecca

അഞ്ചാം ദിനം: നഗരത്തിനു പുറത്ത്

ന്യൂ ഓര്‍ലീന്‍സില്‍ ഒരാഴ്ച്ച കാണാനുള്ള കാഴ്ചകളുണ്ട്. നഗരത്തില്‍ നിന്നും അരമണിക്കൂര്‍ യാത്ര ചെയ്താല്‍ സിപ നോലയിലെത്താം. സിപ് ലൈന്‍ സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ കേന്ദ്രമാണിത്. 20.5 കിഗ്രാം മുതല്‍ 130 കിഗ്രാം വരെ തൂക്കമുള്ളവര്‍ക്ക് ഈ സിപ് ലൈനിലൂടെ യാത്ര ചെയ്യാനാവും. പേര്‍ലിങ്ടണിലെ ഇന്‍ഫിനിറ്റി സയന്‍സ് സെന്ററും സ്വാംപ് ടൂറുകളും എയര്‍ബോട്ട്, പെഡല്‍ ബാര്‍ജ് ടൂറുകളും സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. 

English Summary:

New Orleans Multigenerational Magic: A Vibrant Journey for all Ages.