മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ബിനീഷ് ബാസ്റ്റിന്‍. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് ബിനീഷ്. ഇപ്പോഴിതാ തായ്‌ലൻഡ് യാത്രയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍. പട്ടായയില്‍ നിന്നുമാണ് കൂടുതല്‍ ചിത്രങ്ങളും എടുത്തിട്ടുള്ളത്. പട്ടായയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ബിനീഷ് ബാസ്റ്റിന്‍. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് ബിനീഷ്. ഇപ്പോഴിതാ തായ്‌ലൻഡ് യാത്രയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍. പട്ടായയില്‍ നിന്നുമാണ് കൂടുതല്‍ ചിത്രങ്ങളും എടുത്തിട്ടുള്ളത്. പട്ടായയിലെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയത്തില്‍ നിന്നെടുത്ത ചിത്രങ്ങളും ബിനീഷ് പോസ്റ്റ്‌ ചെയ്തു. 

മുഴുവൻ മരത്തിൽ പണിതിരിക്കുന്ന ഈ ദേവാലയത്തില്‍ ഖമർ വാസ്തുവിദ്യ ശൈലിയാണ് ഉള്ളത്. അങ്കോർ കാലഘട്ടത്തിലെ പോലെ മരത്തിൽ കൊത്തുപണി ചെയ്ത ശിൽപ്പങ്ങൾ ഇവിടെ കാണാം. നാല് ഗോപുരങ്ങൾ ആണ് ഇതിനുള്ളത്. കംബോഡിയ, ചൈന, ഇന്ത്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിലനിന്നിരുന്ന ബുദ്ധിസ്റ്റ് ഹിന്ദു പുരാണങ്ങളിലെ കഥകൾ ഇവയില്‍ കാണിച്ചിരിക്കുന്നു. അതേ സമയം, അവതാരകയായ ലക്ഷ്മി നക്ഷത്രയും തായ്‌ലാന്റില്‍നിന്നുള്ള ഒട്ടേറെ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

ADVERTISEMENT

പട്ടായ, സുഖിമാന്‍മാരുടെ പറുദീസ

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ പോയി വരാന്‍ പറ്റുന്ന രാജ്യമാണ് തായ്‌ലാന്‍ഡ്. തലസ്ഥാനമായ ബാങ്കോക്കിനേക്കാള്‍ സഞ്ചാരികളെത്തുന്ന, ഭൂമിയിലെ സുഖിമാന്‍മാരുടെ പറുദീസയെന്നു വിളിക്കപ്പെടുന്ന  നഗരമാണ് തായ്‌ലാന്‍ഡിലെ പട്ടായ. ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ തെക്കുകിഴക്കായി തായ്‌ലൻഡ് ഉൾക്കടലിലാണ് ഈ ബീച്ച് റിസോര്‍ട്ട് നഗരം സ്ഥിതിചെയ്യുന്നത്.

ADVERTISEMENT

പ്രശസ്തമായ തായ് മസാജ് അടക്കമുള്ള സുഖചികിത്സകളും ഫ്ലോട്ടിങ്ങ് മാര്‍ക്കറ്റുകളും സുന്ദരമായ ഗ്രാമങ്ങളും ബീച്ചുകളും പുലര്‍ച്ചെ വരെ ആടിപ്പാടാവുന്ന ഡാന്‍സ് ബാറുകളുമെല്ലാമായി എപ്പോഴും ഓണ്‍ ആണ് ഈ നഗരം. സജീവമായ നൈറ്റ് ലൈഫ് മാത്രമല്ല, സമീപ വർഷങ്ങളിൽ ബീച്ചുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും കുടുംബ സൗഹൃദപരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമായി പട്ടായയെ മാറ്റിയെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന്, ഓരോ വർഷവും പതിനായിരക്കണക്കിനു സന്ദർശകർ പട്ടായയിലേക്ക് ഒഴുകിയെത്തുന്നു. വിൻഡ്‌ സർഫിങ്, വാട്ടർ സ്കീയിങ്, സ്‌നോർക്കലിങ്, ബംഗീ ജമ്പിങ്, സൈക്ലിങ് , സ്കൈ ഡൈവിങ്, ഗോ-കാർട്ടിങ്, മുവായ് തായ്, പെയിന്റ് ബോൾ എന്നിങ്ങനെ ധാരാളം പ്രവര്‍ത്തനങ്ങള്‍ ഇവിടെ സഞ്ചാരികള്‍ക്കു ചെയ്യാനുണ്ട്. ലോകത്തിലെ എല്ലാ മികച്ച ഭക്ഷണങ്ങളും ഇവിടെ കിട്ടും എന്നതാണ് മറ്റൊരു പ്രത്യേകത.

ADVERTISEMENT

സമുദ്രനിരപ്പിൽ നിന്ന് 100 മീറ്റർ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന 18 മീറ്റർ ഉയരമുള്ള ഭീമന്‍ ബുദ്ധപ്രതിമയായ വാട്ട് ഫ്രാ ഖാവോ യായ്, ഒഴുകിനടക്കുന്ന തോണികളില്‍ വിവിധ സാധനങ്ങള്‍ വില്‍ക്കുന്ന ഫോർ റീജിയൻസ് ഫ്ലോട്ടിങ് മാർക്കറ്റ്, ജോംതിയൻ ബീച്ച്, പട്ടായയിലെ ബൊട്ടാണിക്കൽ ഗാർഡനായ നോങ് നൂച്ച് വില്ലേജ്, പ്രശസ്തമായ രാജ്യാന്തര കെട്ടിടങ്ങളുടെ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മിൻ സിയാം മ്യൂസിയം, ചോമ്പൂ വന്യജീവി സങ്കേതം, ഗോൾഡൻ ലേസർ ഉപയോഗിച്ച് പര്‍വ്വതത്തില്‍ ബുദ്ധനെ വരച്ചിരിക്കുന്ന ഖാവോ ചി ചാൻ എന്നിവയെല്ലാം ഇവിടെ വളരെയധികം സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടങ്ങളാണ്.

നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് പട്ടായ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത് അധികം ചൂടോ തണുപ്പോ ഉണ്ടാവില്ല. പട്ടായയിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് സീസൺ കൂടിയാണിത്, മിക്ക ബീച്ചുകളും ആകർഷണങ്ങളുമെല്ലാം സന്ദർശകരെ കൊണ്ട് നിറഞ്ഞിരിക്കും.

English Summary:

Bineesh Bastin & Lakshmi Nakshatra's Stunning Thailand Escape Unveiled on Instagram.