രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കു പറന്ന് അവധിക്കാലം ആഘോഷമാക്കുകയാണ് ടൊവിനോ തോമസും കുടുംബവും. ആദ്യം മലേഷ്യയിൽ ആയിരുന്നു ഭാര്യ ലിഡിയയ്ക്കും മക്കൾക്കുമൊപ്പം ടൊവിനോ എത്തിയത്. മലേഷ്യയിൽ നിന്നുള്ള ചിത്രങ്ങൾക്കും വിഡിയോകൾക്കും തൊട്ടുപിന്നാലെയാണ് ജപ്പാനിൽ നിന്നൊരു അതിമനോഹരമായ ചിത്രം ടൊവിനോ സോഷ്യൽ

രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കു പറന്ന് അവധിക്കാലം ആഘോഷമാക്കുകയാണ് ടൊവിനോ തോമസും കുടുംബവും. ആദ്യം മലേഷ്യയിൽ ആയിരുന്നു ഭാര്യ ലിഡിയയ്ക്കും മക്കൾക്കുമൊപ്പം ടൊവിനോ എത്തിയത്. മലേഷ്യയിൽ നിന്നുള്ള ചിത്രങ്ങൾക്കും വിഡിയോകൾക്കും തൊട്ടുപിന്നാലെയാണ് ജപ്പാനിൽ നിന്നൊരു അതിമനോഹരമായ ചിത്രം ടൊവിനോ സോഷ്യൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കു പറന്ന് അവധിക്കാലം ആഘോഷമാക്കുകയാണ് ടൊവിനോ തോമസും കുടുംബവും. ആദ്യം മലേഷ്യയിൽ ആയിരുന്നു ഭാര്യ ലിഡിയയ്ക്കും മക്കൾക്കുമൊപ്പം ടൊവിനോ എത്തിയത്. മലേഷ്യയിൽ നിന്നുള്ള ചിത്രങ്ങൾക്കും വിഡിയോകൾക്കും തൊട്ടുപിന്നാലെയാണ് ജപ്പാനിൽ നിന്നൊരു അതിമനോഹരമായ ചിത്രം ടൊവിനോ സോഷ്യൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കു പറന്ന് അവധിക്കാലം ആഘോഷമാക്കുകയാണ് ടൊവിനോ തോമസും കുടുംബവും. ആദ്യം മലേഷ്യയിൽ ആയിരുന്നു ഭാര്യ ലിഡിയയ്ക്കും മക്കൾക്കുമൊപ്പം ടൊവിനോ എത്തിയത്. മലേഷ്യയിൽ നിന്നുള്ള ചിത്രങ്ങൾക്കും വിഡിയോകൾക്കും തൊട്ടുപിന്നാലെയാണ് ജപ്പാനിൽ നിന്നൊരു അതിമനോഹരമായ ചിത്രം ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ജപ്പാനിലെ പരമ്പരാഗത വസ്ത്രമായ കിമോണോ ധരിച്ചാണ് ടോവിനോയും ഭാര്യയും മക്കളും ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടോക്കിയോയിൽ നിന്ന് പകർത്തിയ ചിത്രമാണ് ജപ്പാൻ, ടോക്കിയോ, വൊക്കേഷൻ മോഡ് എന്നീ ഹാഷ് ടാഗുകൾക്ക് ഒപ്പം ടോവിനോ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ‘സോ ക്യൂട്ട്’ എന്ന് നടി കീർത്തി സുരേഷ് കമന്റ് ചെയ്തു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ മക്കളായ ഇസയുടെയും ടഹാന്റെയും മനോഹരമായ ഒരു വിഡിയോയും ടോവിനോ പങ്കുവച്ചിട്ടുണ്ട്. കിമോണോ ധരിച്ച് ഇസയും ടഹാനും നടന്നു പോകുന്ന വിഡിയോ ആണ് പങ്കുവച്ചിരുന്നത്.

ADVERTISEMENT

സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിൽ ഒന്നാണ് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ. നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ടോക്കിയോയിൽ ഓരോ യാത്രികനെയും കാത്തിരിക്കുന്നത്. ഇവിടുത്തെ സംസ്കാരവും ചരിത്രവും ഫാഷനും ഭക്ഷണരീതിയും എല്ലാം സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. ടോക്കിയോ സ്കൈ ട്രീ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ ടവറായ ടോക്കിയോ സ്കൈ ട്രീക്ക് 634 മീറ്ററാണ് ഉയരം. ഇതിൽ ടോക്കിയോ നഗരത്തെ വീക്ഷിക്കാൻ രണ്ട് ഗാലറികളുണ്ട്. ടെമ്പോ ഒബ്സർവേഷൻ ഡെക്കും ടെമ്പോ ഗാലറിയും. ഇവിടെ നിന്ന് ടോക്കിയോ സ്കൈലൈൻ കാണാൻ സാധിക്കും. ഈ ഗാലറികളിൽ നിന്ന് രാത്രിയിൽ ടോക്കിയോ നഗരത്തെ വീക്ഷിക്കുന്നത് വളരെ മനോഹരമായ ഒരു അനുഭവമാണ്. ഒരു വലിയ ഷോപ്പിംഗ് സെന്ററും ഒരു അക്വേറിയവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

മെയിജി ക്ഷേത്രവും ടോക്കിയോ റോയൽ പാലസും

ADVERTISEMENT

പരമ്പരാഗത ജാപ്പനീസ് വാസ്ചുവിദ്യയുടെ ഏറ്റവും ശ്രദ്ധേയമായ ഒരു ഉദാഹരണമാണ് മെയിജി ക്ഷേത്രം. സമാധാനത്തിന്റെയും ശാന്തതയുടെയും പ്രതീകമായാണ് ഇത് നിലകൊള്ളുന്നത്. ഷിന്റോ വിശ്വാസം പിന്തുടരുന്നരുടെ ദേവാലയാണ് മെയിജി ക്ഷേത്രം. മെയിജി ചക്രവർത്തിയുടെയും ഷോകൻ ചക്രവർത്തിയുടെയും ഉപാസനമൂർത്തികൾക്കായി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം പാരമ്പര്യത്തിന്റെ മനോഹരമായ ഒരു അടയാളം കൂടിയാണ്. വിനോദസഞ്ചാരികൾക്ക് അവരുടെ ആഗ്രഹങ്ങൾ ഇവിടെ എഴുതിയിടാം. ഞായറാഴ്ച രാവിലെ പരമ്പരാഗതമായ ഷിന്റോ വിവാഹച്ചടങ്ങുകൾ കാണാൻ കഴിയും. വർഷം മുഴുവനും നിരവധി ജാപ്പനീസ് ഉത്സവങ്ങൾ ഇവിടെ കാണാം.

ജപ്പാനിലെ ചക്രവർത്തിയുടെയും ചക്രവർത്തിനിയുടെയും വസതിയാണ് ടോക്കിയോ റോയൽ പാലസ് അഥവാ ഇംപീരിയൽ പാലസ്. അകിഹിതോ ചക്രവർത്തിയും മിചികോ ചക്രവർത്തിനിയും ഇവിടെയാണ് താമസിക്കുന്നത്. ജനുവരി രണ്ടാം തീയതി പുതുവത്സര ആശംസ നേരാനും ഡിസംബർ 23ന് ചക്രവർത്തിയുടെ ജന്മദിനത്തിലുമാണ് പൊതുജനങ്ങൾക്കായി ഇംപീരിയൽ ബിൽഡിങ്ങും അകത്തെ പൂന്തോട്ടവും തുറന്നു കൊടുക്കുന്നത്. ഇംപീരിയൽ ഈസ്റ്റ് ഗാർഡനും മറ്റ് പുറംഭാഗങ്ങളും പൊതുജനങ്ങൾക്കായി എപ്പോഴും തുറന്നു കൊടുത്തിരിക്കുന്നു. എന്നാൽ, ഇവിടം സന്ദർശിക്കാൻ ആഗ്രഹിക്കുന്നർ കുറഞ്ഞത് 20 ദിവസം മുൻപ് ഇംപീരിയൽ ഹൗസ് ഹോൾഡ് ഏജൻസിയുടെ വെബ്സൈറ്റിൽ ബുക്ക് ചെയ്യണം.

ADVERTISEMENT

ഏകദേശം 178 ഏക്കർ പരന്നു കിടക്കുന്ന തീം പാർക്കായ ടോക്കിയോ ഡിസ്നി സീ, ടോക്കിയോയിലെ പ്രശസ്തമായ പാർക്കായ ഹമരിക്യു ഗാർഡൻസ്, ജപ്പാന്റെ ഫാഷണബിൾ ജില്ല എന്നറിയപ്പെടുന്ന ഹരാജുകു, ജപ്പാനിലെ ഏറ്റവും തിരക്കേറിയ മൊത്തവ്യാപാര മാർക്കറ്റായ സുകുജി മാർക്കറ്റ്, ഇലക്ട്രോണിക്സ്, ഗെയിംമിംഗ്, അനിമെ എന്നിവ താൽപര്യമുള്ള വിനോദസഞ്ചാരികൾക്കായി അകിഹാബറ, ടോക്കിയോ നാഷണൽ മ്യൂസിയം തുടങ്ങി നിരവധി കാഴ്ചകളാണ് ടോക്കിയോയിൽ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്.

English Summary:

From Malaysia to Japan: Inside Tovino Thomas enchanting Asian tour.