2022 ഓഗസ്റ്റ് മാസഫലം ഒറ്റനോട്ടത്തിൽ

s565oi1visi04c2tio1300brd content-mm-mo-web-stories content-mm-mo-web-stories-astrology-2022 6r0r119b5snre0q1o7197ru00n content-mm-mo-web-stories-astrology monthly-prediction-in-august-2022

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ഗുണദോഷ സമ്മിശ്രമായ മാസമാണിത്. പ്രവർത്തന മേഖലയിൽ അനുകൂലമായ മാറ്റം ഉണ്ടാകും. വരുമാനം മെച്ചപ്പെടും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

പലകാര്യങ്ങൾക്കും ഇതൊരു ഗുണകരമായ മാസമാണ്. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കാൻ ഇടയുണ്ട്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

കുടുംബ ജീവിതം സന്തോഷകരമായിരിക്കും. കലാമത്സരങ്ങളിൽ ശോഭിക്കാൻ സാധിക്കും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

പൊതുവേ ദൈവാധീനമുള്ള കാലമാണ്. ഉല്ലാസയാത്രയിൽ പങ്കു ചേരും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

നഷ്ടപ്പെട്ട പ്രതാപങ്ങൾ വീണ്ടെടുക്കാൻ സാധിക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ പൂർത്തിയാക്കാൻ കഴിയും. ദാമ്പത്യ ജീവിതം ഊഷ്മളമാകും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

പല ആഗ്രഹങ്ങളും നിറവേറാൻ സാധിക്കുന്ന കാലമാണ്. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. മികച്ച പ്രവര്‍ത്തനത്തിനുളള അംഗീകാരം ലഭിക്കും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. ഭാഗ്യംകൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാവാനും സാധ്യത കാണുന്നു.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

തൊഴിൽരംഗത്ത് ഗുണകരമായ പല മാറ്റങ്ങളും ദൃശ്യമാകും. ആരോഗ്യനില തൃപ്തികരമാണ്. സാമ്പത്തികനില ഭദ്രമാണ്.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

മാസാദ്യം അത്ര ഗുണകരമായിരിക്കില്ല. ചില തടസങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ രണ്ടാം പകുതി കൂടുതൽ ഗുണകരമായിരിക്കും.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

കുടുംബ ജീവിതം സമാധാനം നിറഞ്ഞതാകും. പുതിയ സംരംഭങ്ങൾ വിജയിക്കും. ഉല്ലാസയാത്രയിൽ പങ്കെടുക്കും.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

വീട് നിർമിക്കാനായി ഭൂമി വാങ്ങാൻ സാധിക്കും. പൊതുവേ ദൈവാധീനമുള്ള കാലമാണ്.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ബന്ധുക്കളുടെ സഹായം ലഭിക്കും കുടുംബത്തിൽ സമാധാനവും സന്തോഷവും കൈവരും. സാമ്പത്തിക നില ഭദ്രമായി തുടരും.