പഴയ കടബാധ്യതകൾ തീർക്കുന്നതിനായി പരിശ്രമിക്കും. കുടുംബസമേതം താമസിക്കുവാനുള്ള സാഹചര്യം ഉണ്ടാകും.
ജോലിക്കു ശ്രമിക്കുന്നവർക്കു അനുകൂല അവസരമാണ്. ഗൃഹനിർമ്മാണകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. കൂട്ടുകാർ തമ്മിൽ തെറ്റിദ്ധരിക്കാനിടവരും.
പൊതുപ്രവർത്തകർക്ക് സംസാരചാതുര്യം കൊണ്ട് അനുയായികളെ ആകർഷിക്കാൻ കഴിയും. ധനസ്ഥിതി മെച്ചപ്പെടും. സഹപ്രവർത്തകരിൽ നിന്ന് അനുകൂലസ്ഥിതി ഉണ്ടാകും.
അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. ദൂരയാത്രയ്ക്കുള്ള സാഹചര്യം വന്നു ചേരും. നൂതന സംരംഭങ്ങൾ വിജയകരമായി ചെയ്തു തീർക്കുവാൻ സാധിക്കും.
വാഹനാപകടത്തിന് സാധ്യത. ധനനഷ്ടം, ഗുരുജനങ്ങളുമായി അഭിപ്രായഭിന്നത, സഹപ്രവർത്തകരുമായി അലോസരങ്ങൾ, കാർഷിക വിഭവങ്ങളിൽ നിന്ന് ധനനേട്ടം, വാഹനം മുഖേന നിയമപ്രശ്നങ്ങളും സാമ്പത്തികനഷ്ടവും ഉണ്ടാകാനിടയുണ്ട്.
കലാരംഗത്ത് ഉണർവും ഉന്മേഷവും കൈവരും. അന്യദേശത്ത് ജോലിക്കു ശ്രമിക്കുന്നവർക്ക് കാര്യം സാധിക്കും. ജീവിതപങ്കാളിക്കു ഔദ്യോഗിക തലത്തിൽ അംഗീകാരം ലഭിക്കും.
ബഹുമതികളോ സ്ഥാനമാനങ്ങളോ അവസാന നിമിഷത്തിൽ നഷ്ടപ്പെടും. ചിട്ടി, ലോൺ തുടങ്ങിയവ കൊണ്ട് ധനം സമാഹരിക്കും.
വിവാഹത്തിന് ശ്രമിക്കുന്നവർക്ക് കാര്യങ്ങൾ അനുകൂലമാകും. പൊതുപ്രവർത്തനത്തിൽ സ്ഥാനലബ്ധിക്കിടയുണ്ട്. കർമ്മ മണ്ഡലത്തിൽ ഗുണകരമായ മാറ്റങ്ങൾക്ക് സാധ്യത.
ദൂരയാത്രകൾ ശാരീരികക്ലേശം ഉണ്ടാക്കും. ആത്മീയവിഷയങ്ങളിൽ താൽപര്യം പ്രകടിപ്പിക്കും. സിനിമ, ടിവി രംഗത്തുള്ളവർ പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കും.
തടസ്സപ്പെട്ടു കിടക്കുന്ന വിവാഹകാര്യം പുനരാലോചനയിൽ വരും. പൊലീസ്, സൈനിക ടെസ്റ്റുകളിൽ മത്സരിക്കുന്നവർക്ക് വിജയസാധ്യതയുണ്ട്.
ജോലിയിൽ താൽപര്യം കുറയും. ബിസിനസ്സിൽ ചില തടസ്സങ്ങൾ വന്നുചേരും. വിവാഹത്തിന് കാലതാമസം നേരിടും.
ഉദ്യോഗാർഥികൾ ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും ശോഭിക്കും. പുനർവിവാഹത്തിനു ശ്രമിക്കുന്നവർക്കും വിവാഹം നടക്കാതിരുന്നവർക്കും വിവാഹത്തിന് യോഗം കാണുന്നു.