പൂർണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവം

content-mm-mo-web-stories content-mm-mo-web-stories-astrology-2022 3obu05e01vhmf758scj6k2r9i1 content-mm-mo-web-stories-astrology 23skg1t009piqovr8pfcqrmf44 vrischikotsavam-in-sree-poornathrayeesa-temple-thrippunithura

വർഷത്തിൽ ഏറ്റവുമധികം ഉത്സവം നടക്കുന്ന അപൂർവമായ ക്ഷേത്രമാണ് പൂർണത്രയീശൻ കുടികൊള്ളുന്ന പൂർണത്രയീശക്ഷേത്രം.

Image Credit: Milan Murali

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉത്സവങ്ങളിൽ വൃശ്ചികോത്സവം വളരെ വിശിഷ്ടമാണ് ഈ ക്ഷേത്രത്തിൽ.

Image Credit: Milan Murali

ഈ വർഷം നവംബർ 22 മുതൽ 29 വരെയാണ് വൃശ്ചികോത്സവം നടത്തുന്നത്.

Image Credit: Milan Murali

ദിവസവും പതിനഞ്ച് ആനകളെയും എഴുന്നള്ളിച്ചു നിർത്തുന്ന വർണാഭമായ ചടങ്ങാണ് വൃശ്ചികോത്സവത്തിൽ ഏറെ ദർശനപ്രാധാന്യമുള്ളത്.

Image Credit: Milan Murali

പുത്തൻ ആനച്ചമയങ്ങൾ കൊണ്ട് അണിയിച്ചൊരുക്കി രാവിലെയും വൈകിട്ടും ഈ ദിവസങ്ങളിൽ എഴുന്നള്ളിക്കുന്നു.

Image Credit: Milan Murali

പക്ഷെ വെടിക്കെട്ടിനും കതനവെടിക്കും ഇവിടെ പ്രസക്തിയില്ലയെന്നത് മറ്റൊരു പ്രത്യേകതയാണ്. ശബ്ദമയമായ അന്തരീക്ഷം ദേവന് ഇഷ്ടമല്ലത്രെ.

Image Credit: Milan Murali

ആനഎഴുന്നള്ളിപ്പും ആനയും പക്ഷെ ഭഗവാന് ഏറെ പ്രിയമാണ്. ഉത്സവത്തിന്റെ പാരമ്യത്തിലെത്തുന്നത് തൃക്കേട്ട മുതലാണ്.

Image Credit: Milan Murali

വർഷം മുഴുവൻ ദർശനം നടത്തുന്ന ഫലം തൃക്കേട്ട ദർശനം കൊണ്ട് ലഭിക്കുമെന്നാണ് വിശ്വാസം

Image Credit: Milan Murali

എറണാകുളത്തിൽ നിന്നും ഏകദേശം 10 km ദൂരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Image Credit: Milan Murali

കളഭം, ചന്ദനച്ചാർത്ത്, പാൽപ്പായസം, നെയ് പായസം, വെള്ള നിവേദ്യം, നിറമാല, ചുറ്റു വിളക്ക് എന്നിവ പ്രധാന വഴിപാടുകളാണ് .