ഫെബ്രുവരിയിലെ സമ്പൂർണ മാസഫലം

content-mm-mo-web-stories content-mm-mo-web-stories-astrology-2023 monthly-prediction-in-february-2023-p-b-rajesh 3s0c3sjs8av5gvo9uh5mk4ihnn content-mm-mo-web-stories-astrology 9c4p1lvahljo3mao8ip7tjeqp

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

പുതിയ വാഹനം വാങ്ങാൻ അനുകൂല സമയമാണ്. വിദേശത്ത് കഴിയുന്നവർക്ക് സ്വന്തം നാട്ടിൽ എത്തിച്ചേരാൻ കഴിയും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

സുഹൃത്തുക്കളുടെ സഹായം ലഭിക്കും. പുതിയ വീട് വാങ്ങി താമസിക്കാൻ സാധിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

തൊഴിൽ മേഖലയിലെ പ്രതിസന്ധി ഒഴിവാകും. സാമ്പത്തിക നില തൃപ്തികരമാണ്.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

ഭാഗ്യം കൊണ്ടു ചില നേട്ടങ്ങൾ ഉണ്ടാകും. യുവജനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

ഉന്നത വ്യക്തികളിൽ നിന്ന് ചില സഹായങ്ങൾ ലഭിക്കും. ഉപരി പഠനത്തിന് അവസരം ലഭിക്കും. വളരെ കാലമായി ആഗ്രഹിച്ച കാര്യങ്ങൾ സാധിക്കും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

പൊതുവേ നല്ല മാസമാണിത്. അകന്നു കഴിഞ്ഞിരുന്നവർ ഒന്നിക്കും. ബിസിനസ് ആവശ്യത്തിനായി പണം മുടക്കും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. തടസങ്ങളെ തരണം ചെയ്യും. ആരോഗ്യം മെച്ചപ്പെടും. വീട് പുതുക്കി പണിയും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

ജോലിയിലും ബിസിനസ്സിലും ചെറിയ നേട്ടങ്ങൾ ഉണ്ടാകും. സർക്കാരിൽ നിന്നും അനുകൂലമായ നടപടികൾ പ്രതീക്ഷിക്കാം.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

വീട്ടിൽ മംഗള കർമ്മം നടക്കും. ശത്രുക്കൾ സുഹൃത്തുക്കളായി മാറും. ജോലിയിൽ ഉയർച്ചയും വരുമാനവർധനവും പ്രതീക്ഷിക്കാം.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

വീട്ടിൽ നിന്നും മാറി നിൽക്കുന്നവർക്ക് തിരികെ എത്താൻ കഴിയും. അവിവാഹിതരുടെ വിവാഹം നടക്കും.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

ഏറെ നാളായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ സാധിക്കും. അലട്ടിക്കൊണ്ടിരുന്ന ദുരിതങ്ങൾ അവസാനിക്കും. കുടുംബ ജീവിതം ഊഷ്മളമാകും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

പുതിയ സംരംഭങ്ങൾ ആരംഭിക്കും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക .വരുമാനം വർധിക്കും.