ആറ്റുകാൽ പൊങ്കാല വീട്ടിൽ അർപ്പിച്ച് സുരേഷ് ഗോപിയും കുടുംബവും

7rp6i9c2epgh6tpne2fitd5pco https-www-manoramaonline-com-web-stories-astrology-2023 https-www-manoramaonline-com-web-stories actor-suresh-gopi-and-his-family-offered-attukal-pongala-at-home https-www-manoramaonline-com-web-stories-astrology akinlql4bkm33j231odooqghi

രാധികയോടൊപ്പം വീട്ടുമുറ്റത്ത് ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിച്ച് സുരേഷ്‌ഗോപിയും

ഷൂട്ടിങ് , ഔദ്യോഗിക തിരക്കുകളെല്ലാം മാറ്റിവച്ച് ആറ്റുകാൽ പൊങ്കാലദിവസം വീട്ടിൽ ഉണ്ടാവാൻ സുരേഷ്ഗോപി എപ്പോഴും ശ്രമിക്കാറുണ്ട്.

പതിവ് തെറ്റിക്കാതെ ഇത്തവണയും ആറ്റുകാൽ പൊങ്കാല കുടുംബത്തോടൊപ്പം സമർപ്പിക്കാനായതിന്റെ നിർവൃതിയിലാണ് സുരേഷ്ഗോപി.

എല്ലാ വർഷവും രാധിക ദേവിക്ക് പൊങ്കാല സമർപ്പിക്കാറുമുണ്ട്.

പൊങ്കാല സമർപ്പിക്കുന്ന സമയമത്രയും രാധികയോടൊപ്പം പ്രാർഥനാ നിരതനായി സുരേഷ് ഗോപി ഉണ്ടായിരുന്നു.

പൊങ്കാല സമർപ്പിക്കുന്ന ക്ഷേത്ര പരിസരത്തും ചുറ്റളവിലും എത്താൻ കഴിയാത്ത പല ഭക്തരും അവരവരുടെ വീടുകളിൽ പൊങ്കാല സമർപ്പിച്ച് ദേവീസാന്നിധ്യത്തിൽ പങ്കാളികളാകുന്നുമുണ്ട്.