ആറ്റുകാൽ പൊങ്കാല വീട്ടിൽ അർപ്പിച്ച് സുരേഷ് ഗോപിയും കുടുംബവും; ചിത്രങ്ങൾ
Mail This Article
രാധികയോടൊപ്പം വീട്ടുമുറ്റത്ത് ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിച്ച് സുരേഷ്‌ഗോപിയും.
ആറ്റുകാലമ്മയ്ക്ക് ആദ്യമായി പൊങ്കാല അർപ്പിച്ച് നടി സ്വാസിക
ഷൂട്ടിങ്, ഔദ്യോഗിക തിരക്കുകളെല്ലാം മാറ്റിവച്ച് ആറ്റുകാൽ പൊങ്കാലദിവസം വീട്ടിൽ ഉണ്ടാവാൻ സുരേഷ്ഗോപി എപ്പോഴും ശ്രമിക്കാറുണ്ട്.
എല്ലാ വർഷവും രാധിക ദേവിക്ക് പൊങ്കാല സമർപ്പിക്കാറുമുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും ആറ്റുകാൽ പൊങ്കാല കുടുംബത്തോടൊപ്പം സമർപ്പിക്കാനായതിന്റെ നിർവൃതിയിലാണ് സുരേഷ്ഗോപി.
പൊങ്കാല സമർപ്പിക്കുന്ന സമയമത്രയും രാധികയോടൊപ്പം പ്രാർഥനാ നിരതനായി സുരേഷ് ഗോപി ഉണ്ടായിരുന്നു. പണ്ട് തിരുവന്തപുരത്തു മാത്രമായിരുന്നു പൊങ്കാല എങ്കിൽ ഇന്ന് അത് മലയാളികളുള്ള ലോകം മുഴുവൻ ഭക്തർ സമർപ്പിക്കുന്നു.
പൊങ്കാല സമർപ്പിക്കുന്ന ക്ഷേത്ര പരിസരത്തും ചുറ്റളവിലും എത്താൻ കഴിയാത്ത പല ഭക്തരും അവരവരുടെ വീടുകളിൽ പൊങ്കാല സമർപ്പിച്ച് ദേവീസാന്നിധ്യത്തിൽ പങ്കാളികളാകുന്നുമുണ്ട്.
Content Summary : Actor Suresh Gopi and his Family Offered Attukal Pongala