ആറ്റുകാലമ്മയ്ക്ക് ആദ്യമായി പൊങ്കാല അർപ്പിച്ച് നടി സ്വാസിക
Mail This Article
×
ആറ്റുകാലമ്മയ്ക്ക് ആദ്യമായി പൊങ്കാല അർപ്പിച്ച് നടി സ്വാസിക. സെക്രട്ടറിയേറ്റ് പരിസരത്താണ് നടി പൊങ്കാലയിട്ടത്.
ആറ്റുകാൽ പൊങ്കാല വീട്ടിൽ അർപ്പിച്ച് സുരേഷ് ഗോപിയും കുടുംബവും; ചിത്രങ്ങൾ
ആറ്റുകാൽ ക്ഷേത്രത്തിന് സമീപം പൊങ്കാലയിടാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അതിന് സാധിച്ചില്ലെന്ന് നടി പറഞ്ഞു. പക്ഷേ ഇന്നലെ ആറ്റുകാൽ ദേവീക്ഷേത്രത്തിൽ പോയി തൊഴാൻ സാധിച്ചു.
അമ്മ മുൻപ് മൂന്നുതവണ പൊങ്കാല അർപ്പിച്ചിട്ടുണ്ട്. പക്ഷേ ഞാൻ ഇതാദ്യമായാണ് പൊങ്കാലയ്ക്ക് വരുന്നത്.പൊങ്കാല അർപ്പിക്കുന്നത് സംബന്ധിച്ച് എനിക്ക് കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇവിടെ വന്ന് എല്ലാം നേരിൽ കണ്ട് പഠിച്ചാണ് ഞാൻ പൊങ്കാല അർപ്പിച്ചത്.– പൊങ്കാല അർപ്പിച്ച ശേഷം സ്വാസിക പറഞ്ഞു.
Content Summary : Actress Swasika Offering Attukal Pongala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.