നൂറ്റാണ്ടുകളുടെ പെരുമയിൽ ശംഖുകുളങ്ങരക്കാവ്

6f87i6nmgm2g1c2j55tsc9m434-list 6ih814efufhp02ceti98v7smur usk07301cvkck6q3v7upqkt77-list

തൃശ്ശൂർ ജില്ലയിൽ, കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ ശ്രീനാരായണപുരം സെന്ററില്‍ നിന്നും 200 മീറ്റര്‍ വടക്കോട്ട് മാറി പടിഞ്ഞാറു ഭാഗത്തായിട്ടാണ് ശംഖുകുളങ്ങരക്കാവ് സ്ഥിതി ചെയ്യുന്നത്.

മൂന്നു പ്രതിഷ്ഠകളാണ് ശ്രീകോവിലിനുള്ളിൽ ഉള്ളത്. ഭദ്രകാളിയും രാജരാജേശ്വരിയും ശാസ്താവും ഒരേ ശ്രീകോവിലിൽ തന്നെ കുടികൊള്ളുന്നു.

സ്വർണ വർണമുള്ള പടികളോട് കൂടിയ ശ്രീകോവിലിനുള്ളിൽ പഞ്ചലോഹ വിഗ്രഹ രൂപത്തിൽ ഭദ്രകാളി, രാജരാജേശ്വരി, ശാസ്താവ് എന്നിവർ നിലകൊള്ളുന്നു.

ചിത്രങ്ങളിൽ പോലും ദൈവാംശം കാണുന്ന ദേശക്കാർ പ്രസ്തുത രൂപങ്ങളെ വണങ്ങിയ ശേഷമാണ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്.

ഒരേക്കര്‍ 60 സെന്റ് സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ശംഖുകുളങ്ങരക്കാവ് വിസ്തൃതിയിലും ജൈവ ജൈവവൈവിധ്യത്തിലും ഏറെ മുന്നിലാണ്.

തൃശൂർ ജില്ലയിലെ തന്നെ ഏറ്റവും വലിയ കാവുകളിലൊന്നാണ് ശംഖുകുളങ്ങരക്കാവ്.

കിഴക്കൂട്ടുകാരുടെ കുടുംബക്ഷേത്രമാണ് ശംഖുകുളങ്ങരക്കാവ്. അതിനാൽ ക്ഷേത്രത്തിലെ എല്ലാവിധ ചടങ്ങുകൾക്കും മേൽനോട്ടം വഹിക്കുന്നത് ഈ കുടുംബത്തിലെ അംഗങ്ങളാണ്.

കടുംപായസം , പാൽ പായസം എന്നിവ പ്രധാന നിവേദ്യങ്ങളാണ്. തീയാട്ട് എന്ന അത്യപൂർവ ആചാരവും അന്നേ ദിവസം ക്ഷേത്രത്തിൽ നടക്കുന്നു.

Web Stories

For More Webstories Visit:

manoramaonline.com/web-stories/astrology.html
Read Article