സമ്പൂർണ വാരഫലം | Weekly Prediction May 14 - 20

6f87i6nmgm2g1c2j55tsc9m434-list 3bu33obc48fsj38r7go8ukmob1 usk07301cvkck6q3v7upqkt77-list

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാം. ആഴ്ചയുടെ പകുതിക്കു ശേഷം കാര്യങ്ങൾ അനുകൂലമാകും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

കണ്ടകശനി തുടങ്ങിയിട്ടുണ്ടെങ്കിലും ഈയാഴ്ച വലിയ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല. ജോലിരംഗത്തു ചെറിയ തോതിൽ മന്ദത അനുഭവപ്പെടും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ഈയാഴ്ച കാര്യങ്ങൾ കൂടുതൽ അനുകൂലമാകും. ദൈവാനുഗ്രഹത്താൽ കാര്യങ്ങളെല്ലാം വിചാരിച്ചതു പോലെ നടത്താൻ കഴിയും.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

അഷ്ടമശനി തുടരുന്നുണ്ടെങ്കിലും പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. ഈയാഴ്ച നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

ആഴ്ചയുടെ പകുതിക്കു ശേഷം കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

ഈയാഴ്ച വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

ഈയാഴ്ച നല്ല ഫലങ്ങൾ അനുഭവപ്പെടും. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. കണ്ടകശനി തുടങ്ങിയതിനാൽ ജോലികാര്യങ്ങളിൽ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കുന്നതിൽ ചെറിയ കാലതാമസം അനുഭവപ്പെടാം.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

ഈയാഴ്ച രണ്ടാം പകുതി അനുകൂലമായിരിക്കും. ഇടപെടുന്ന കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

ഈയാഴ്ച ആദ്യപകുതി കാര്യങ്ങൾ വിചാരിച്ച വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. അൽപം ബുദ്ധിമുട്ടിയാലും കാര്യങ്ങൾ നടക്കും എന്ന ആശ്വാസമുണ്ട്.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

ഈയാഴ്ച നല്ല ഫലങ്ങൾ അനുഭവപ്പെടും. ജന്മശനി തുടരുന്നതിനാൽ ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തണം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

പൊതുവേ അനുകൂലമായ ആഴ്ചയാണിത്. ആഴ്ചയുടെ പകുതിക്കു ശേഷം കൂടുതൽ അനുകൂലമാകും.

Web Stories

For More Webstories Visit:

manoramaonline.com/web-stories/astrology.html
Read Article