സമ്പൂർണ സൂര്യരാശി ഫലം | Weekly Zodiac Prediction August 20 to 26

content-mm-mo-web-stories content-mm-mo-web-stories-astrology-2023 6uikt9a0tci5lj98ve9njr8r6t weekly-zodiac-prediction-august-20-to-26 content-mm-mo-web-stories-astrology 7o96pbtstnn4kokh9aa7a3difb

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

സഹോദര സഹായം ലഭിക്കും.മംഗള കര്‍മങ്ങളില്‍ പങ്കെടുക്കും. ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും. സ്ഥിര വരുമാനം വർധിക്കും. സ്ഥാനക്കയറ്റം നേടും.

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

ഈ ആഴ്ചയുടെ തുടക്കം വളരെ ഗുണകരമാണ്. നിയമ കാര്യങ്ങളില്‍ വിജയം നേടും. പരീക്ഷകളിൽ മികച്ച വിജയം നേടും. വിവാഹ നിശ്ചയം നടക്കും. അകന്നു കഴിഞ്ഞിരുന്നവര്‍ തമ്മിൽ അടുക്കും. ആഗ്രഹിച്ച പോലെ വസ്തു ഇടപാട് നടക്കും.

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

ധാരാളം യാത്രകൾ ആവശ്യമായി വരും. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും. ആഡംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും. ശുഭ കാര്യങ്ങൾക്കായി പണം ചെലവാകും .വിദ്യാർഥികൾ മടി ഒഴിവാക്കാൻ ശ്രമിക്കണം.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും. സഹോദര സഹായം ഉണ്ടാകും. ധനലാഭം ഉണ്ടാകും. ഉന്നത സ്ഥാനീയരുടെ ആശിർവാദം ലഭിക്കും. ബിസിനസിൽ ലാഭം കൂടുതൽ ഉണ്ടാകും. തൊഴില്‍ രംഗത്തെ ബുദ്ധിമുട്ടുകൾ ഒഴിവാകും.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):

പരീക്ഷയിൽ ഉന്നത വിജയം നേടും. ജോലിയില്‍ ഉൽസാഹം കാണിക്കും. വിദേശത്തേക്കു പോകാൻ കഴിയും. കലാരംഗത്ത് ശോഭിക്കും. സർക്കാരിന്റെ ശിക്ഷണ നടപടികള്‍ക്ക് വിധേയനാകാം. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

വളരെ ഗുണകരമായ ഒരു വാരമാണിത്. വരുമാന വർധനവിന് സാധ്യത തെളിയും. മേലധികാരിയിൽ നിന്ന് സഹായം കിട്ടും. പുണ്യസ്ഥലം സന്ദര്‍ശിക്കും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താന ഭാഗ്യത്തിന് സാധ്യതയുണ്ട് .

തുലാം രാശി-Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമാണ്. ചെറിയ യാത്രകൾ ആവശ്യമായി വരും .ധനപരമായി അനിശ്ചിതത്വം വിട്ട് മാറും. ബന്ധുക്കളുമായി കലഹിക്കാനിടയാകും തൊഴില്‍ രംഗത്ത് അനുകൂലമായ മാറ്റം ഉണ്ടാകും.

വൃശ്‌ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

നേരത്തെതീരുമാനിച്ച വിനോദയാത്രനടക്കും. മെച്ചപ്പെട്ട ജോലി ലഭിക്കാൻ ഇടയുണ്ട്. ആരോഗ്യസ്ഥിതി തൃപ്തികരമാണ്. കുടുബത്തിലുണ്ടായിരുന്ന വിഷമതകള്‍ മാറിക്കിട്ടും. ധന വരവ് വർധിക്കും.

ധനു രാശി- Sagittarius -(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

പല മാറ്റങ്ങളും അനുകൂലമായി നടത്തുന്ന ഒരു വാരമാണിത്. പ്രവര്‍ത്തികള്‍ വിജയിക്കും. ദൂരയാത്രകൾ ഗുണകരമാകും. വിദേശത്തു നിന്നും സഹായം ലഭിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. തൊഴിൽ രംഗത്ത് സമാധാനം നിലനില്‍ക്കും.

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

ഭാഗ്യമുള്ള ഒരു വാരമാണിത്. വിദേശത്ത് നിന്നും ശുഭവാർത്തകള്‍ കേൾക്കും. വരുമാനം വർധിക്കും. മേലധികാരികളിൽ നിന്നും സഹായം ലഭിക്കും. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സന്താന ഭാഗ്യത്തിന് സാധ്യത ഉണ്ട്.

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

ഭാഗ്യമുള്ള കാലമാണ്. എതിര്‍പ്പുകള്‍ ഒഴിവാകും. പുതിയ സുഹൃദ്ബന്ധങ്ങൾ സ്ഥാപിക്കും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് നടക്കും. ദാമ്പത്യ ജീവിതം ഊഷ്മളമാകും. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

ഗുണദോഷ സമ്മിശ്രമായ ഒരു വാരമാണിത് പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. ലോണുകള്‍ അനുവദിച്ചു കിട്ടും. അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും. പരാജയം വിജയമാക്കി മാറ്റാൻ കഴിയും. കലാപരമായ കാര്യങ്ങളിൽ നേട്ടം ഉണ്ടാകാം.