കുടുംബജീവിതം സന്തോഷം നിറഞ്ഞതായി തീരും.ഇതുവരെ അലട്ടിയിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. ആരോഗ്യ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. സാമ്പത്തിക ക്ലേശങ്ങൾ അലട്ടാനിടയുണ്ട്. പുതിയ പങ്കാളിയെ തേടുന്നവർക്ക് അത് കണ്ടെത്താനാകും.
ഈരാശികാർക്ക് സമയം പൊതുവേ ഗുണകരമല്ല. രോഗബാധിതനായി ചികിത്സ തേടേണ്ടി വരാനും സാധ്യതയുണ്ട്. എതിരാളികളിൽ നിന്നുള്ള ഉപദ്രവങ്ങൾ നേരിടാൻ തയാറായി ഇരിക്കുക. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാനും അനാവശ്യ ചെലവുകൾ വന്നു ചേരാനും ഇടയുണ്ട്
പലതുകൊണ്ടും ഗുണകരമായ കാലമാണിത്. മകളുടെ വിവാഹ കാര്യത്തിൽ തീരുമാനമാകാനിടയുണ്ട്. പ്രതീക്ഷിക്കുന്നത് പോലെ പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. തുടർ പഠനത്തിന് സാധ്യത തെളിയും. പ്രവർത്തനങ്ങൾക്ക് അനുസൃതമായ നേട്ടങ്ങൾ കൈവരിക്കും.
ഔദ്യോഗിക രംഗത്ത് പ്രതിസന്ധി നേരിടും. മേലധികാരിയുടടെ ഉത്തരവ് അനുസരിച്ച് അനുസരിക്കാൻ ശ്രദ്ധിക്കുക. കുടുംബത്തിൽ സമാധാനം നഷ്ടപ്പെടാം. വിദ്യാഭ്യാസകാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും. ഓരോ കാര്യവും പല ആവർത്തി ചിന്തിച്ചുവേണം തീരുമാനമെടുക്കാൻ.
സ്വന്തം ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധനൽകേണ്ട സമയമാണിത്. ജീവിതപങ്കാളിയുമായി അകന്നു കഴിയേണ്ട സാഹചര്യമുണ്ടാകാം. ചെറിയ യാത്രകൾ ആവശ്യമായി വരും. ദൈവാധീനമുള്ള കാലമാണ്. അതു കൊണ്ടു തന്നെ പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും.
പണത്തിന്റെ കാര്യത്തിൽ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ പോകാൻ കഴിയും. പഠനകാര്യങ്ങളിൽ മുന്നിട്ടു നിൽക്കാനും സാധിക്കും. നഷ്ടപ്പെട്ട ഒരു രേഖ തിരിച്ചുകിട്ടും. ഉന്നതവ്യക്തികളുടെ സഹായങ്ങൾ ലഭിക്കും. രോഗബാധകൾ ഉണ്ടാകാതെ ശ്രദ്ധിക്കുക.
വീട്ടിൽ പൂജാദി മംഗള കർമങ്ങൾ നടത്താനിടയുണ്ട്. മനസ്സിന് സ്വസ്ഥത ഉണ്ടാകും. ജോലി സ്ഥലം മാറാനിടയുണ്ട്. ഭൂമിയിൽ നിന്നുള്ള ആദായം വർധിക്കും. ഏറ്റെടുത്ത കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കും. പൊതുവേ ദൈവാധീനമുള്ള കാലമാണ്.
മുൻകൂട്ടി തീരുമാനിക്കാത്ത യാത്രകൾ ചെയ്യും. വരവിലും അധികമായ ചെലവുകൾ വന്നു ചേരാം. കലാരംഗത്ത് ശോഭിക്കാൻ സാധിക്കും .ദൈവീക കാര്യങ്ങൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.
പ്രതിസന്ധികളെ നേട്ടമാക്കി മാറ്റാൻ സാധിക്കും. ഒട്ടും നിനച്ചിരിക്കാത്ത രീതിയിൽ സാമ്പത്തിക പുരോഗതി കൈവരിക്കും. സർക്കാർ ഓഫീസുകളിൽ നിന്നുള്ള രേഖകൾ ലഭിക്കാൻ താമസം നേരിടും. കലാകാരന്മാർക്ക് സമയം ഗുണകരമാണ്.
ബിസിനസ് കാര്യങ്ങളിൽ പുരോഗതി പ്രതീക്ഷിക്കാം. സുഹൃത്തിന്റെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നത് ഗുണകരമാകും. ആരോഗ്യവും വരുമാനവും വർധിക്കും. പഠന കാര്യങ്ങളോട് വിമുഖത തോന്നും. ബന്ധുക്കളിൽ നിന്ന് ചില എതിർപ്പുകൾ നേരിടേണ്ടി വരാം.
പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങൾ കൈവരിക്കും. വരുമാനം വർധിക്കും. ആരോഗ്യ കാര്യത്തിൽ ആവശ്യമായ ചെക്കപ്പുകൾ നടത്താൻ മടിക്കാതിരിക്കുക. ലഹരി വസ്തുക്കളുടെ ഉപയോഗം കുഴപ്പങ്ങൾക്ക് കാരണമാകാം.ഇടപാടുകൾ നഷ്ടമാകാൻ ഇടയുണ്ട്.
അവിചാരിതമായ പല പ്രതിബന്ധങ്ങളും നേരിടേണ്ടതായി വരും. പഠനകാര്യങ്ങളിൽ പുരോഗതി കൈവരിക്കും .ധനസ്ഥിതി തൃപ്തികരമായി തുടരും. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ലഭിക്കാൻ ഇടയുണ്ട്. പുതിയ കരാറുകളിൽ ഒപ്പുവയ്ക്കുന്നത് ഒഴിവാക്കുക.