ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക 1/4): കുടുംബജീവിതം സന്തോഷം നിറഞ്ഞതായി തീരും.ഇതുവരെ അലട്ടിയിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. ആരോഗ്യ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. സാമ്പത്തിക ക്ലേശങ്ങൾ അലട്ടാനിടയുണ്ട്. പുതിയ പങ്കാളിയെ തേടുന്നവർക്ക് അത് കണ്ടെത്താനാകും. പിന്നെ ചെയ്യാമെന്ന് വച്ചിരിക്കുന്ന കാര്യങ്ങൾ ഉടനെ തന്നെ തുടങ്ങാൻ ശ്രമിക്കുക. ഉദ്ദേശിച്ച നേട്ടങ്ങൾ യാത്രയിലൂടെ നേടും. അവകാശ തർക്കങ്ങൾ പരിഹരിക്കാനാവാതെ നീണ്ടുപോകും.

 

ഇടവം (കാർത്തിക, രോഹിണി, മകയിരം1/2): ഈരാശികാർക്ക് സമയം പൊതുവേ ഗുണകരമല്ല. രോഗബാധിതനായി ചികിത്സ തേടേണ്ടി വരാനും സാധ്യതയുണ്ട്. എതിരാളികളിൽ നിന്നുള്ള ഉപദ്രവങ്ങൾ നേരിടാൻ തയാറായി ഇരിക്കുക. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാനും അനാവശ്യ ചെലവുകൾ വന്നു ചേരാനും ഇടയുണ്ട്. പ്രതീക്ഷിച്ച സാമ്പത്തിക പുരോഗതി കൈവരിക്കാൻ സാധിക്കുകയില്ല. മക്കളെ കൊണ്ട് ചില ബുദ്ധിമുട്ടുകൾ അനുഭവിക്കും. ദൈവാധീനം കുറഞ്ഞ കാലമാണ്.

 

മിഥുനം (മകയിര്യം1/2, തിരുവാതിര, പുണർതം3/4) : പലതുകൊണ്ടും ഗുണകരമായ കാലമാണിത്. മകളുടെ വിവാഹ കാര്യത്തിൽ തീരുമാനമാകാനിടയുണ്ട്. പ്രതീക്ഷിക്കുന്നത് പോലെ പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. തുടർ പഠനത്തിന് സാധ്യത തെളിയും.പ്രവർത്തനങ്ങൾക്ക് അനുസൃതമായ നേട്ടങ്ങൾ കൈവരിക്കും. ബിസിനസ് വിജയകരമായി കൊണ്ടുപോകാൻ കഴിയും. തീരുമാനിച്ചിരുന്ന യാത്രകൾ മാറ്റി വയ്ക്കേണ്ടി വരാം. കാർഷിക മേഖലയിൽ നിന്നുള്ള ആദായം വർധിക്കും. സഹോദരരിൽ നിന്നും ചില സഹായങ്ങൾ ലഭിക്കും. 

 

കർക്കടകം (പുണർതം1/4, പൂയ്യം, ആയില്യം): ഔദ്യോഗിക രംഗത്ത് പ്രതിസന്ധി നേരിടും. മേലധികാരിയുടടെ ഉത്തരവ് അനുസരിച്ച് അനുസരിക്കാൻ ശ്രദ്ധിക്കുക. കുടുംബത്തിൽ സമാധാനം നഷ്ടപ്പെടാം. വിദ്യാഭ്യാസകാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും. ഓരോ കാര്യവും പല ആവർത്തി ചിന്തിച്ചുവേണം തീരുമാനമെടുക്കാൻ. പഴയ സുഹൃത്തുക്കളുമായി ഒത്തുകൂടാൻ ഇടയുണ്ട്. കാർഷിക വരുമാനം വർധിക്കും. സഹോദരനുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകാനിടയുണ്ട്. ആഡംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും.

 

ചിങ്ങം (മകം, പൂരം, ഉത്രം1/4): സ്വന്തം ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധനൽകേണ്ട സമയമാണിത്. ജീവിതപങ്കാളിയുമായി അകന്നു കഴിയേണ്ട സാഹചര്യമുണ്ടാകാം. ചെറിയ യാത്രകൾ ആവശ്യമായി വരും. ദൈവാധീനമുള്ള കാലമാണ്. അതു കൊണ്ടു തന്നെ പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. സാമ്പത്തിക നില ഭദ്രമായിരിക്കും. ആത്മീയ കാര്യങ്ങളോട് ആഭിമുഖ്യം വർധിക്കും. സൽക്കാരങ്ങളിലും വിവാഹങ്ങളിലും പങ്കെടക്കും. സൈനികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ നേടാനാകും. 

 

കന്നി (ഉത്രം3/4, അത്തം, ചിത്തിര 1/2): പണത്തിന്റെ കാര്യത്തിൽ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ പോകാൻ കഴിയും. പഠനകാര്യങ്ങളിൽ മുന്നിട്ടു നിൽക്കാനും സാധിക്കും. നഷ്ടപ്പെട്ട ഒരു രേഖ തിരിച്ചുകിട്ടും. ഉന്നതവ്യക്തികളുടെ സഹായങ്ങൾ ലഭിക്കും. രോഗ ബാധകൾ ഉണ്ടാകാതെ ശ്രദ്ധിക്കുക. ദൈവാധീനം കുറഞ്ഞ കാലമായതുകൊണ്ട് തന്നെ പുണ്യകർമങ്ങൾക്ക് മുടക്കം വരാതിരിക്കാൻ ശ്രദ്ധിക്കണം. പ്രണയിതാക്കൾ തമ്മിൽ കലഹിക്കാനിടയുണ്ട്. അയൽക്കാരുമായി പിണങ്ങേണ്ടി വരാം. 

 

തുലാം (ചിത്തിര1/2, ചോതി, വിശാഖം3/4): വീട്ടിൽ പൂജാദി മംഗള കർമങ്ങൾ നടത്താനിടയുണ്ട്. മനസ്സിന് സ്വസ്ഥത ഉണ്ടാകും. ജോലി സ്ഥലം മാറാനിടയുണ്ട്. ഭൂമിയിൽ  നിന്നുള്ള ആദായം വർധിക്കും.ഏറ്റെടുത്ത കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കും. പൊതുവേ ദൈവാധീനമുള്ള കാലമാണ്. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. ധനപരമായ കാര്യങ്ങളിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. തടസ്സപ്പെട്ടു കിടന്നിരുന്ന ആനുകൂല്യങ്ങൾ ലഭിക്കും .മറ്റുള്ളവരുടെ ആദരവിന് പാത്രമാകും.

 

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട): മുൻകൂട്ടി തീരുമാനിക്കാത്ത യാത്രകൾ ചെയ്യും. വരവിലും അധികമായ ചെലവുകൾ വന്നു ചേരാം. കലാരംഗത്ത് ശോഭിക്കാൻ സാധിക്കും .ദൈവീക കാര്യങ്ങൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള സാഹചര്യങ്ങൾ ഒത്തുവരും. വീട്ടിൽ ചില അറ്റകുറ്റപ്പണികൾ നടത്തേണ്ടതായി വരും. ഒട്ടുംപ്രതീക്ഷിക്കാത്ത ചില സന്തോഷ വാർത്തകൾ കേൾക്കാനിടയാകും.

 

ധനു (മൂലം, പൂരാടം, ഉത്രാടം1/4): പ്രതിസന്ധികളെ  നേട്ടമാക്കി മാറ്റാൻ സാധിക്കും. ഒട്ടും നിനച്ചിരിക്കാത്ത രീതിയിൽ സാമ്പത്തിക പുരോഗതി കൈവരിക്കും. സർക്കാർ ഓഫീസുകളിൽ നിന്നുള്ള രേഖകൾ ലഭിക്കാൻ താമസം നേരിടും. കലാകാരന്മാർക്ക് സമയം ഗുണകരമാണ്. തൊഴിൽ മാറ്റത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലമായ സാധ്യതകൾ തെളിയും. മാറ്റിവച്ചിരുന്ന യാത്രകൾ നടത്താൻ സാധിക്കും. ഭൂമി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. സൈനികർക്ക് ബഹുമതി ലഭിക്കും.

 

മകരം (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2): ബിസിനസ് കാര്യങ്ങളിൽ പുരോഗതി പ്രതീക്ഷിക്കാം. സുഹൃത്തിന്റെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നത് ഗുണകരമാകും. ആരോഗ്യവും വരുമാനവും വർധിക്കും. പഠന കാര്യങ്ങളോട് വിമുഖത തോന്നും. ബന്ധുക്കളിൽ നിന്ന് ചില എതിർപ്പുകൾ നേരിടേണ്ടി വരാം. നിർഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നഷ്ടപ്പെട്ടു പോകാം. വീട് നിർമ്മാണം ആരംഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. അവിവാഹിതരുടെ വിവാഹം തീരുമാനിക്കും.

 

കുംഭം (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4): പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങൾ കൈവരിക്കും. വരുമാനം വർധിക്കും. ആരോഗ്യ കാര്യത്തിൽ ആവശ്യമായ ചെക്കപ്പുകൾ നടത്താൻ മടിക്കാതിരിക്കുക. ലഹരി വസ്തുക്കളുടെ ഉപയോഗം കുഴപ്പങ്ങൾക്ക് കാരണമാകാം.ഇടപാടുകൾ നഷ്ടമാകാൻ ഇടയുണ്ട്. എന്നാൽ മാസത്തിന്റെ അവസാനം അത്ര ഗുണകരമല്ല. പങ്കാളികൾ തമ്മിൽ തർക്കം ഉണ്ടാകാം. ദൈവാധീനം കുറഞ്ഞ കാലമായതുകൊണ്ട് പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.

 

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി,രേവതി): അവിചാരിതമായ പല പ്രതിബന്ധങ്ങളും നേരിടേണ്ടതായി വരും. പഠനകാര്യങ്ങളിൽ പുരോഗതി കൈവരിക്കും .ധനസ്ഥിതി തൃപ്തികരമായി തുടരും. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ലഭിക്കാൻ ഇടയുണ്ട്. പുതിയ കരാറുകളിൽ ഒപ്പുവയ്ക്കുന്നത് ഒഴിവാക്കുക. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ശ്രദ്ധിക്കേണ്ടതാണ്. മാസത്തിന്റെ അവസാനം പല കാര്യങ്ങളും ഗുണകരമായി മാറും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും.

 

ലേഖകൻ

Dr. P. B. Rajesh

Rama Nivas, Poovathum parambil

Near ESI Dispensary, Eloor East

Udyogamandal P.O, Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337, 0484 2546421

 

Content Highlights: Monthly Star Prediction | P B Rajesh | 2023 September |Star Prediction | Prediction | Monthly Horoscope | Manorama Astrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com