സമ്പൂർണ സൂര്യരാശി ഫലം | Weekly Zodiac Prediction 2023 September 10 to16

content-mm-mo-web-stories 265in0u8qvuegooocis6j4g8dl content-mm-mo-web-stories-astrology-2023 7ga90mv51omgm2cqbl77skg18i content-mm-mo-web-stories-astrology weekly-zodiac-prediction-september-10-to-16

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങൾ ലഭിക്കും. വീട്ടിൽ ചില അസ്വസ്ഥതകൾ ഉണ്ടാകും. ദൈവീക കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

ഇന്റർവ്യൂകളിൽ വിജയം പ്രതീക്ഷിക്കാം. കടം കൊടുത്ത പണം മടക്കി കിട്ടാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സമാധാനം നിലനിൽക്കും. രോഗങ്ങൾ പൂർണമായി ഭേദമാകും. കമിതാക്കളുടെ വിവാഹകാര്യം തീരുമാനമാകും.

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

വളരെ കാലമായി പ്രതീക്ഷിക്കുന്ന കാര്യങ്ങൾ സഫലമാകും. സാമ്പത്തികനില ഭദ്രമാണ്. ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാം. വരവിലും അധികം ചെലവ് ഉണ്ടാകും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

വിശിഷ്ട വ്യക്തികളുമായി പരിചയപ്പെടാൻ അവസരം ലഭിക്കും. ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. ആത്മീയ കാര്യങ്ങളോട് താല്പര്യം വർധിക്കും.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):

പുതിയ ജോലിയിൽ പ്രവേശിക്കും. മുടങ്ങിപ്പോയ പോയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. പുതിയ ബിസിനസ് തുടങ്ങാനും സാധ്യത കാണുന്നുണ്ട്. ചലചിത്ര രംഗത്ത് നേട്ടം പ്രതീക്ഷിക്കാം.

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

പഠിച്ച വിദ്യയിൽ നിന്നും ഉയർച്ചയുണ്ടാവും. വരുമാനം വർധിക്കും. എതിരാളികളെ വശത്താക്കാൻ കഴിയും .ദാമ്പത്യ ജീവിതം സന്തോഷകരമാകും. തൊഴിൽ രംഗത്ത് സമാധാനം ഉണ്ടാകും.സൽക്കാരങ്ങളിൽ പങ്കെടുക്കും

തുലാം രാശി-Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

പൊതുപ്രവർത്തകർക്ക് ജനപിന്തുണ വർധിക്കും. വ്യവഹാര കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. അധ്യാപകർക്ക് സ്ഥലം മാറ്റം ഉണ്ടാകാനിടയുണ്ട് .ബന്ധുജനങ്ങളെ സന്ദർശിക്കും.

വൃശ്‌ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

വരവും ചെലവും ഒരുപോലെയാകും. അനാവശ്യകാര്യങ്ങൾ ചിന്തിച്ച് ആധി വർധിക്കും. പൂജകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും.

ധനു രാശി- Sagittarius -(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

ഉന്നതന്മാരുടെ പിന്തുണ ലഭിക്കും. വിദ്യാർ ത്ഥികൾ പരീക്ഷയിൽ ഉദ്ദേശിക്കുന്ന നേട്ടം ഉണ്ടാകില്ല.ദൂരയാത്രകൾ ആവശ്യമായി വരും.  പൂർവ്വികസ്വത്ത് അനുഭവയോഗ്യമാകും.

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

ബന്ധുക്കളോടൊപ്പം ഉല്ലാസയാത്രയിൽ ആഡംബരങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കാൻ സാധിക്കും.പുതിയ ജോലിയിൽ പ്രവേശിക്കും. സാമ്പത്തികനില മെച്ചപ്പെടും.

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും. ബിസിനസിൽ അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം.സഹോദര സഹായം ലഭിക്കും. കാത്തിരുന്ന സന്തോഷ വാർത്ത എത്തിച്ചേരും. ആരോഗ്യം തൃപ്തികരമാണ്.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

പുണ്യകർമങ്ങളിൽ പങ്കെടുക്കും. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. ഭൂമിയിൽ നിന്നുള്ള  വരുമാനം വർധിക്കും.സർക്കാർ ജീവനക്കാർക്ക്സ്ഥാനക്കയറ്റം ലഭിക്കും. പൂർവ്വിക സ്വത്ത് കൈവശം വന്നുചേരും.