ADVERTISEMENT

മേടം– Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങൾ ലഭിക്കും. വീട്ടിൽ ചില അസ്വസ്ഥതകൾ ഉണ്ടാകും. ദൈവീക കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.സാഹിത്യ രംഗത്ത് ശോഭിക്കാൻ കഴിയും. വാരാന്ത്യം കൂടുതൽ മെച്ചമാണ്. പലകാര്യങ്ങൾക്കും തടസം നേരിടാം. മനക്ളേശം ഉണ്ടാകും. പരീക്ഷയിൽ മികച്ച വിജയം നേടും. സാമ്പത്തിക ക്ളേശങ്ങൾ ഇല്ല.

 

ഇടവം–Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): ഇന്റർവ്യൂകളിൽ വിജയം പ്രതീക്ഷിക്കാം. കടം കൊടുത്ത പണം മടക്കി കിട്ടാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സമാധാനം നിലനിൽക്കും. രോഗങ്ങൾ പൂർണമായി ഭേദമാകും. കമിതാക്കളുടെ വിവാഹകാര്യം തീരുമാനമാകും. ആധുനിക ഗൃഹോപകരണങ്ങൾ വാങ്ങും. ഉല്ലാസയാത്ര നടത്താൻ സാധിക്കും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. ഒരു ബന്ധുവുമായി കലഹിക്കാൻ ഇടയാകും.

 

മിഥുനം– Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): വളരെ കാലമായി പ്രതീക്ഷിക്കുന്ന കാര്യങ്ങൾ സഫലമാകും. സാമ്പത്തികനില ഭദ്രമാണ്. ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാം. വരവിലും അധികം ചെലവ് ഉണ്ടാകും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. ചിലർക്ക് പുതിയ ജോലി കിട്ടും. പ്രായംചെന്നവരെ വായുസംബന്ധമായ അസുഖങ്ങൾ ശല്യം ചെയ്യാനിടയുണ്ട്. പുതിയ വാഹനം വാങ്ങും. കുടുബ ജീവിതം സന്തോഷകരമാകും. ആരോഗ്യം ശ്രദ്ധിക്കുക.

 

കർക്കടകം– Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): വിശിഷ്ട വ്യക്തികളുമായി പരിചയപ്പെടാൻ അവസരം ലഭിക്കും. ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. ആത്മീയ കാര്യങ്ങളോട് താല്പര്യം വർധിക്കും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാ . ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. തൊഴിൽ രംഗത്ത് അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. യാത്ര ഗുണകരമാകും. സാമ്പത്തിക സ്ഥിതി ഭദ്രമായിരിക്കും 

 

ചിങ്ങം– Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): പുതിയ ജോലിയിൽ പ്രവേശിക്കും. മുടങ്ങിപ്പോയ പോയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. പുതിയ ബിസിനസ് തുടങ്ങാനും സാധ്യത കാണുന്നുണ്ട്. ചലചിത്ര രംഗത്ത് നേട്ടം പ്രതീക്ഷിക്കാം.സുഹൃത്തുക്കളുമായി ഒത്തു ചേരും. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. സാമ്പത്തിക ഞെരുക്കം ഉണ്ടാകാൻ ഇടയുണ്ട്. വളർത്തു മൃഗങ്ങളെ വാങ്ങാൻ സാധിക്കും.

 

കന്നി– Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): പഠിച്ച വിദ്യയിൽ നിന്നും ഉയർച്ചയുണ്ടാവും. വരുമാനം വർധിക്കും. എതിരാളികളെ വശത്താക്കാൻ കഴിയും .ദാമ്പത്യ ജീവിതം സന്തോഷകരമാകും. തൊഴിൽ രംഗത്ത് സമാധാനം ഉണ്ടാകും.സൽക്കാരങ്ങളിൽ പങ്കെടുക്കും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. ഭാഗ്യമുള്ള വാരമാണിത്. അവിവാഹിതരുടെ വിവാഹം തീരുമാനമാകും. പുതിയ വാഹനം സ്വന്തമാക്കാൻ കഴിയും.

 

തുലാം– Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): പൊതുപ്രവർത്തകർക്ക് ജനപിന്തുണ വർധിക്കും. വ്യവഹാര കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. അധ്യാപകർക്ക് സ്ഥലം മാറ്റം ഉണ്ടാകാനിടയുണ്ട് .ബന്ധുജനങ്ങളെ സന്ദർശിക്കും. ദൂരദിക്കിലെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങും. മറ്റുള്ളവരുടെ തർക്കങ്ങൾ ഇടപെടാതിരിക്കുക. ദീർഘകാലമായി കാത്തിരുന്ന ഒരു കാര്യം സഫലമാകും. ആരോഗ്യം തൃപ്തികരമാണ്. നന്നായി സംസാരിച്ചു കാര്യങ്ങൾ നേടിയെടുക്കും.

 

വൃശ്ചികം– Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): വരവും ചെലവും ഒരുപോലെയാകും. അനാവശ്യകാര്യങ്ങൾ ചിന്തിച്ച് ആധി വർധിക്കും. പൂജകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. വീട് നിർമ്മാണം പൂർത്തീകരിക്കും. പങ്കാളികൾ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാകും. പഠനം മുടങ്ങി പോകാതെ സൂക്ഷിക്കുക. കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്തണം. ബന്ധുക്കളിൽ ചിലർ ശത്രുക്കളെ പോലെ പെരുമാറും.

 

ധനു– Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): ഉന്നതന്മാരുടെ പിന്തുണ ലഭിക്കും. വിദ്യാർ ത്ഥികൾ പരീക്ഷയിൽ ഉദ്ദേശിക്കുന്ന നേട്ടം ഉണ്ടാകില്ല.ദൂരയാത്രകൾ ആവശ്യമായി വരും.  പൂർവ്വികസ്വത്ത് അനു ഭവയോ ഗ്യമാകും. ഭൂ മിയിൽ നിന്നുള്ള ആദായം വർദ്ധിക്കും കല കളു മായി ബന്ധപ്പെട്ട ചില അംഗീകാരങ്ങൾ ലഭിക്കും. പുതിയ വീടോ പ്ലാറ്റോ സ്വന്തമാക്കാ ൻ സാധിക്കും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും.

 

മകരം– Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ബന്ധുക്കളോടൊപ്പം ഉല്ലാസയാത്രയിൽ ആഡംബരങ്ങൾക്കായി ധാരാളം പണം  ചെലവഴിക്കും. ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കാൻ സാധിക്കും.പുതിയ ജോലിയിൽ പ്രവേശിക്കും. സാമ്പത്തികനില മെച്ചപ്പെടും. പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. പുതിയ സംരംഭങ്ങൾക്ക്  കാലം അനുകൂലമാണ്. വിദേശത്തുനിന്ന് ഒരു സമ്മാനം എത്തിച്ചേരും. വായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കും.

 

കുംഭം– Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും. ബിസിനസിൽ അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം.സഹോദര സഹായം ലഭിക്കും. കാത്തിരുന്ന സന്തോഷ വാർത്ത എത്തിച്ചേരും. ആരോഗ്യം തൃപ്തികരമാണ്. വാക്ക്തർക്കങ്ങൾ ഉണ്ടാകാനിടയുണ്ട്. തീർത്ഥയാത്ര നടത്തും. ചെറിയ അസുഖങ്ങൾ വരാനിടയുണ്ട് .ആഡംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും. ഭാഗ്യ ദോഷം കൊണ്ട് ചില കാര്യങ്ങൾ നഷ്ടപ്പെടാം.

 

മീനം– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പുണ്യകർമങ്ങളിൽ പങ്കെടുക്കും. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. ഭൂമിയിൽ നിന്നുള്ള  വരുമാനം വർധിക്കും.സർക്കാർ ജീവനക്കാർക്ക്സ്ഥാനക്കയറ്റം ലഭിക്കും. പൂർവ്വിക സ്വത്ത് കൈവശം വന്നുചേരും. ബന്ധുക്കളെ സന്ദർശിക്കും. കുടുംബത്തിൽസമാധാനം നിലനിൽക്കും. കലാരംഗത്ത് ശോഭിക്കാൻ സാധിക്കും.വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ പ്രതീക്ഷിച്ചതിലും കുറവ് മാർക്കാവും ലഭിക്കുക.

 

ലേഖകൻ

Dr. P. B. Rajesh

Rama Nivas, Poovathum parambil

Near ESI Dispensary, Eloor East

Udyogamandal P.O, Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337, 0484 2546421

 

Content Highlights: Weekly Zodiac Prediction | P B Rajesh | 2023 September 10 to16 | Zodiac Prediction | Weekly Prediction | Zodiac Horoscope | Manorama Astrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com