സമ്പൂർണ സൂര്യരാശിഫലം | Weekly Zodiac Prediction 2024 March 10 to 16

5088s0n1m1aa47ojr8s4ibpner content-mm-mo-web-stories-astrology-2024 content-mm-mo-web-stories 5hb0o7qenvt391rk0d93i6frcu weekly-zodiac-prediction-march-10-to-16 content-mm-mo-web-stories-astrology

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

വലിയ ഒരുപാട് നേട്ടങ്ങൾ നൽകുന്ന ഒരു വാരമാണിത്. ഔദ്യോഗിക യാത്രകൾ ഗുണകരമായി മാറും. സാമ്പത്തിക പുരോഗതി കൈവരിക്കാനും സാധിക്കും

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

പുതിയ ജോലിയിൽ പ്രവേശിക്കാനോ സ്ഥാനക്കയറ്റം ലഭിക്കാനോ സാധ്യത കാണുന്നു. വരുമാനം മെച്ചപ്പെടും. പല കാര്യങ്ങളും ഉദ്ദേശിക്കുന്നത് പോലെ നടക്കും.

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

വലിയ ഭാഗ്യങ്ങൾ പ്രതീക്ഷിക്കാവുന്ന കാലമാണ്. ശത്രുക്കളുടെ ഉപദ്രവങ്ങൾ ഏൽക്കില്ല. ആരോഗ്യം ശ്രദ്ധിക്കുക. നേരത്തേ തീരുമാനിച്ച യാത്ര മാറ്റി വയ്ക്കും.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കാൻ അനുകൂലമായ കാലമാണ്. ഒരു പാട് കാലമായി പരിശ്രമിക്കുന്ന കാര്യങ്ങൾ നടക്കും. ബിസിനസ് ലാഭകരമാകും.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):

ആഴ്ചയുടെ ആരംഭം ഒരുപാട് തടസങ്ങളും പ്രതിബന്ധങ്ങളും നേരിടേണ്ടി വരാം. എന്നാൽ പിന്നീട് കാര്യങ്ങൾ അനുകൂലമായി മാറും. ചില ഭാഗ്യാനുഭവങ്ങളും ഉണ്ടാകും.

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

മനഃക്ലേശവും ടെൻഷനും ഒക്കെ ഉണ്ടാകാൻ ഇടയുണ്ട്. ആരോഗ്യകാര്യത്തിലും ശ്രദ്ധിക്കുക. പൊതുവേ ഈശ്വരാധീനം കുറഞ്ഞ കാലമാണ്.

തുലാം രാശി-Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

ധാരാളം യാത്ര ചെയ്യേണ്ടതായി വരും. പുതിയ ബിസിനസ് അവസരങ്ങൾ വന്നു ചേരും. കുടുംബത്തിൽ ഒരു മംഗള കർമം നടക്കാൻ ഇടയുണ്ട്.

വൃശ്‌ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

തർക്കങ്ങളും കലഹങ്ങളും ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക. പുതിയ ഉത്തരവാദിത്തങ്ങളും അധികാരങ്ങളും ലഭിക്കും. കടം കൊടുത്ത പണം മടക്കി കിട്ടാൻ യോഗമുണ്ട്.

ധനു രാശി- Sagittarius -(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

ഉപരിപഠനത്തിന് അവസരം ലഭിക്കും. മത്സരപരീക്ഷയിൽ ഉന്നത വിജയം നേടും. വരുമാനം മെച്ചപ്പെടും. കുടുംബജീവിതം സന്തോഷം നിറഞ്ഞതായിരിക്കും.

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

പുതിയ വീട്ടിലേക്ക് താമസം മാറാൻ സാധിക്കും. ചിലർക്ക് പുതിയ വാഹനത്തിനും സാധ്യത കാണുന്നു. ഭൂമിയിൽ നിന്നുള്ള ആദായം വർധിക്കും. നഷ്ടപ്പെട്ട ആഭരണങ്ങൾ തിരിച്ചുകിട്ടും. ഉല്ലാസയാത്രയിൽ പങ്കെടുക്കും.

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

പൊതുവേ എല്ലാ കാര്യത്തിലും ഉത്സാഹം പോകുന്ന കാലമാണിത്. സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കും. പുതിയ ബിസിനസ് ലാഭകരമായി മാറും.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

തീരെ പ്രതീക്ഷിക്കാത്ത യാത്രകൾ ആവശ്യമായി വരും. ഭാഗ്യം കൊണ്ട് ചില സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ ആകും. കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകും.