ADVERTISEMENT

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): വലിയ ഒരുപാട് നേട്ടങ്ങൾ നൽകുന്ന ഒരു വാരമാണിത്. ഔദ്യോഗിക യാത്രകൾ ഗുണകരമായി മാറും. സാമ്പത്തിക പുരോഗതി കൈവരിക്കാനും സാധിക്കും. കുടുംബത്തിൽ നിന്നുള്ള പിന്തുണയും പ്രതീക്ഷിക്കാവുന്ന കാലമാണിത്. ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്കും സൈനികർക്കും കൂടുതൽ ഗുണകരമായ കാലമാണ്.

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): പുതിയ ജോലിയിൽ പ്രവേശിക്കാനോ സ്ഥാനക്കയറ്റം ലഭിക്കാനോ സാധ്യത കാണുന്നു. വരുമാനം മെച്ചപ്പെടും. പല കാര്യങ്ങളും ഉദ്ദേശിക്കുന്നത് പോലെ നടക്കും. വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വരാം. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. ആരോഗ്യത്തിന് കുഴപ്പമില്ല. വിദേശത്ത് നിന്നും ഒരു സന്തോഷവാർത്ത പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങും.

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): വലിയ ഭാഗ്യങ്ങൾ പ്രതീക്ഷിക്കാവുന്ന കാലമാണ്. ശത്രുക്കളുടെ ഉപദ്രവങ്ങൾ ഏൽക്കില്ല. ആരോഗ്യം ശ്രദ്ധിക്കുക. നേരത്തേ തീരുമാനിച്ച യാത്ര മാറ്റി വയ്ക്കും. അപകടം ഉണ്ടാകാനും സാധ്യത കാണുന്നു. കോടതി കാര്യങ്ങൾ നീണ്ടു പോകും. വിവാഹാലോചനയിൽ തീരുമാനം ആകില്ല. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റത്തിന് ഇടയുണ്ട്. പുണ്യ പ്രവൃത്തികൾ ചെയ്യും.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കാൻ അനുകൂലമായ കാലമാണ്. ഒരു പാട് കാലമായി പരിശ്രമിക്കുന്ന കാര്യങ്ങൾ നടക്കും. ബിസിനസ് ലാഭകരമാകും. പൊതുവേ ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഈ വാരത്തിൽ പ്രതീക്ഷിക്കാം. തടസങ്ങൾ തരണം ചെയ്യും. ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമാകും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും.

ചിങ്ങം രാശി-Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): ആഴ്ചയുടെ ആരംഭം ഒരുപാട് തടസങ്ങളും പ്രതിബന്ധങ്ങളും നേരിടേണ്ടി വരാം. എന്നാൽ പിന്നീട് കാര്യങ്ങൾ അനുകൂലമായി മാറും. ചില ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. ജോലിയിൽ പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പങ്കാളിയുടെ ഉയർച്ചയിൽ അഭിമാനിക്കാൻ സാധിക്കും. ഉന്നത വ്യക്തികളുടെ സഹായം ഗുണകരമാകും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.

കന്നി രാശി-Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): മനഃക്ലേശവും ടെൻഷനും ഒക്കെ ഉണ്ടാകാൻ ഇടയുണ്ട്. ആരോഗ്യകാര്യത്തിലും ശ്രദ്ധിക്കുക. പൊതുവേ ഈശ്വരാധീനം കുറഞ്ഞ കാലമാണ്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. പല കാര്യങ്ങൾക്കും വേണ്ടി ഒരുപാട് പ്രാവശ്യം പരിശ്രമിക്കേണ്ടി വരാം. ദമ്പതികൾ തമ്മിൽ അകന്നു കഴിയേണ്ടി വരും. പല വഴിയിലൂടെ പണം കൈവശം വന്ന് ചേരും.

തുലാം രാശി- Libra (ജന്മദിനം സെപ്‌റ്റം ബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാവുന്ന ഒരു കാലമാണിത്. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. ദീർഘകാലമായി കുട്ടികളില്ലാത്തവർക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. ദൈവാനുകൂല്യമുള്ള കാലമായതിനാൽ പരിശ്രമിക്കുന്ന കാര്യങ്ങളെല്ലാം വിജയത്തിൽ എത്തുന്നതാണ്. രാഷ്ട്രീയ പ്രവർത്തകർക്ക് ഉന്നത സ്ഥാനങ്ങൾ നേടാനാകും.

വൃശ്‌ചിക രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): ധാരാളം യാത്ര ചെയ്യേണ്ടതായി വരും. പുതിയ ബിസിനസ് അവസരങ്ങൾ വന്നു ചേരും. കുടുംബത്തിൽ ഒരു മംഗള കർമം നടക്കാൻ ഇടയുണ്ട്. വിദേശയാത്രയ്ക്ക് അനുകൂലമായ സാധ്യതകൾ തെളിയും. മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കാൻ സാധിക്കും. അവിവാഹിതരുടെ വിവാഹാലോചനകളിൽ പുരോഗതി ഉണ്ടാകും. സാമ്പത്തികനില മെച്ചപ്പെടും.

ധനു രാശി- Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): തർക്കങ്ങളും കലഹങ്ങളും ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക. പുതിയ ഉത്തരവാദിത്തങ്ങളും അധികാരങ്ങളും ലഭിക്കും. കടം കൊടുത്ത പണം മടക്കി കിട്ടാൻ യോഗമുണ്ട്. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് മെച്ചപ്പെട്ട അവസരം പ്രതീക്ഷിക്കാം. ഈശ്വരാനുഗ്രഹമുള്ള കാലമാണിത്. പരിശ്രമത്തിന് അനുകൂലമായ ഫലം ലഭിക്കും. എതിർപ്പുകൾ താനേ ഒഴിവാകും.

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ഉപരിപഠനത്തിന് അവസരം ലഭിക്കും. മത്സരപരീക്ഷയിൽ ഉന്നത വിജയം നേടും. വരുമാനം മെച്ചപ്പെടും. കുടുംബജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. പുതിയ വീട്ടിലേക്ക് താമസം മാറാൻ സാധിക്കും. ചിലർക്ക് പുതിയ വാഹനത്തിനും സാധ്യത കാണുന്നു. ഭൂമിയിൽ നിന്നുള്ള ആദായം വർധിക്കും. നഷ്ടപ്പെട്ട ആഭരണങ്ങൾ തിരിച്ചുകിട്ടും. ഉല്ലാസയാത്രയിൽ പങ്കെടുക്കും.

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): പൊതുവേ എല്ലാ കാര്യത്തിലും ഉത്സാഹം പോകുന്ന കാലമാണിത്. സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കും. പുതിയ ബിസിനസ് ലാഭകരമായി മാറും. സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കും. തുടർപഠനത്തിന് അവസരങ്ങൾ ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ചെറിയ തടസങ്ങൾ ഉണ്ടാവുമെങ്കിലും അതെല്ലാം തരണം ചെയ്യാൻ സാധിക്കും.

മീനം രാശി- Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): തീരെ പ്രതീക്ഷിക്കാത്ത യാത്രകൾ ആവശ്യമായി വരും. ഭാഗ്യം കൊണ്ട് ചില സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ ആകും. കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകും. ദമ്പതികൾ തമ്മിൽ അകന്നു കഴിയേണ്ടി വരാം. പുതിയ സംരംഭങ്ങൾക്ക് വിഘ്നങ്ങൾ ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. പഠനകാര്യങ്ങളിൽ താൽപര്യം കുറയും.

English Summary:

Weekly Zodiac Prediction by P B Rajesh 2024 March 10 to 16

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com