നഖത്തില്‍ വെളുത്ത ചന്ദ്രക്കലയുണ്ടോ? ഈ അടയാളങ്ങൾ നൽകുന്ന സൂചന
Mail This Article
നഖങ്ങളിലും മറ്റും കാണുന്ന പല ചെറിയ അടയാളങ്ങളെയും നമ്മൾ അത്ര കാര്യമാക്കാറില്ല. എന്നാൽ ഹസ്തരേഖാ ശാസ്ത്രമനുസരിച്ച് കൈകളിലും നഖങ്ങളിലുമൊക്കെ കാണുന്ന രേഖകളും അടയാളങ്ങളുമൊക്കെ ചില കാര്യങ്ങളെ സൂചിപ്പിക്കുന്നു. നഖം തുടങ്ങുന്ന ഭാഗത്ത് ചന്ദ്രക്കല പോലെ വെളുത്ത നിറത്തിൽ ഒരു അടയാളം മിക്കവരുടെയും കൈകളിൽ കാണാറുണ്ട്. ല്യുണൂല (Lunula) എന്നാണ് ഇത് അറിയപ്പെടുന്നത്. ചെറിയ ചന്ദ്രന്‍ എന്നർഥം വരുന്ന ലാറ്റിന്‍ പദമാണിത്. നഖത്തിലെ ഏറ്റവും സെന്‍സിറ്റീവായ ഒരു ഭാഗമാണിത് . ഓരോ വിരലിലും കാണുന്ന ല്യുണൂലയ്ക്ക് ഓരോ ഫലങ്ങളാണ്. ഇത് ഒരു വ്യക്തിയുടെ ഭാവിയെ സൂചിപ്പിക്കുന്നു. ഏതെങ്കിലും വിരലില്‍ ഇതില്ലായെങ്കിൽ ആരോഗ്യപ്രശ്നങ്ങളും ദൗർഭാഗ്യമാണ് ഫലം.
തള്ളവിരൽ
ചന്ദ്രക്കല പോലെ വെളുത്ത നിറത്തിലുള്ള അടയാളം തള്ളവിരലിൽ കാണുകയാണെങ്കിൽ ശുഭവാർത്ത കേൾക്കാനിടയാകും. ഇക്കൂട്ടർക്ക് അധികംവൈകാതെതന്നെ ജീവിതലക്ഷ്യം കൈവരിക്കാനും സാധിക്കും.
ചൂണ്ടുവിരൽ
ചൂണ്ടുവിരലിൽ ഈ അടയാളം ഉണ്ടെങ്കിൽ വിവാഹം ,ജോലി തുടങ്ങിയ ശുഭകാര്യങ്ങൾ ജീവിതത്തിൽ നടക്കും. ജോലിയുള്ളവർക്കു കൂടുതൽ സ്ഥാനമാനങ്ങൾ പ്രതീക്ഷിക്കാം.
നടുവിരൽ
ഈ അടയാളം നടുവിരലിൽ കാണുകയാണെങ്കിൽ ഉടൻ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. കൂടാതെ മെഷീൻ സംബന്ധമായ തൊഴിലിൽ ശോഭിക്കും.
മോതിരവിരൽ
മോതിരവിരലിൽ ഈ അടയാളമുള്ളവർ സമൂഹത്തിൽ ഉന്നതസ്ഥാനത്തെത്തും .എല്ലാ സുഖസൗകര്യങ്ങളോടുകൂടിയ ജീവിതം നയിക്കാൻ ഇക്കൂട്ടർക്ക് സാധിക്കും.
ചെറുവിരൽ
ചെറുവിരലിലെ ഈ അടയാളം സൂചിപ്പിക്കുന്നത് സാമ്പത്തിക നഷ്ടത്തെയാണ്. ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനത്തിൽ വൻ ഇടിവുസംഭവിക്കുമെന്ന് സാരം.