സമ്പൂർണ സൂര്യരാശിഫലം | Weekly Zodiac Prediction March 17 to 23

content-mm-mo-web-stories-astrology-2024 content-mm-mo-web-stories 38q3p0949df4947f7urbccefem weekly-zodiac-prediction-march-17-to-23 26m77grk97ef3befvuvl9e5q37 content-mm-mo-web-stories-astrology

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

പങ്കാളിയുടെ സഹായം പ്രയോജനപ്പെടും. അവധിയെടുത്ത് മംഗളകർമങ്ങളിൽ പങ്കെടുക്കും. ദൂരയാത്രകൾ ആവശ്യമായി വരും. കലാകായിക മത്സരങ്ങളിൽ വിജയം നേടും

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

വിദേശ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങും. പരീക്ഷയിൽ ഉന്നത വിജയം നേടും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം നേടിയെടുക്കും. സാമ്പത്തികമായി പുരോഗതി നേടും.

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

സൽക്കാരങ്ങളിലും മംഗളകർമങ്ങളിലും പങ്കെടുക്കും. പെട്ടെന്ന് നടക്കുന്ന കാര്യങ്ങൾക്ക് പോലും കൂടുതൽ ശ്രമിക്കേണ്ടതായി വരും. എല്ലാ കാര്യവും ഉത്സാഹത്തോടെ ചെയ്തു തീർക്കും.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

ധാരാളം യാത്രകൾ ആവശ്യമായി വരാൻ സാധ്യതയുണ്ട്. വിദേശ ബന്ധമുള്ള വ്യാപാരങ്ങളിൽ പണം മുടക്കും. പല കാര്യങ്ങളും നേടിയെടുക്കാൻ കഠിനശ്രമം ആവശ്യമായി വരും.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):

നഷ്ടപ്പെട്ട് എന്ന് വിചാരിച്ചിരുന്ന ഒരു വസ്തു തിരിച്ചു കിട്ടും. സമാന ചിന്താഗതി ഉള്ളവരുമായി സൗഹൃദം സ്ഥാപിക്കും. പഠിച്ച വിഷയവുമായി ബന്ധപ്പെട്ട് ഉദ്യോഗം ലഭിക്കും.

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് സർക്കാർ ജീവനക്കാർക്ക് സ്ഥാനമാനങ്ങളും അനുകൂല്യങ്ങളും നേടാനാകും. പുനഃപരീക്ഷയിൽ വിജയ ശതമാനം വർധിക്കും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4 )

തൊഴിൽരംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും. ബിസിനസിൽ നിന്നും മാറാൻ ശ്രമിക്കും. ആശയ വിനിമയങ്ങളിൽ അപാകത ഉണ്ടാവാതെ ശ്രദ്ധിക്കുക.

വൃശ്‌ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

ആഴ്ചയുടെ ആരംഭത്തിൽ പല തടസങ്ങളും നേരിടേണ്ടി വരുമെങ്കിലും പിന്നീട് കാര്യങ്ങൾക്ക് മാറ്റം ഉണ്ടാകും. പ്രവർത്തനമേഖലയിൽ നിന്നും കൂടുതൽ സാമ്പത്തിക പുരോഗതി നേടാനാകും.

ധനു രാശി- Sagittarius -(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ഗുരുജനങ്ങളുടെ ആശീർവാദത്തോടെ പുതിയ സംരംഭങ്ങൾ ആരംഭിക്കും. പല രീതിയിലുള്ള അസുഖങ്ങളും വരാൻ ഇടയുണ്ട്.

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ശത്രുക്കളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. നല്ലവണ്ണം ആലോചിച്ചു മാത്രം ഏതു കാര്യവും തീരുമാനിക്കാൻ ശ്രദ്ധിക്കുക.

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

ആധുനിക സൗകര്യങ്ങളോടുകൂടിയ വീട്ടിലേക്ക് താമസം മാറാൻ കഴിയും. പങ്കു കച്ചവടത്തിൽ നിന്നും പിന്മാറും. പുണ്യകർമങ്ങൾക്കായി പണം ചെലവഴിക്കും.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

സുഹൃത്തിന്റെ ബാധ്യത തീർക്കാൻ സാമ്പത്തിക സഹായം നൽകും. മേലാധികാരിയുടെ പ്രീതി സമ്പാദിക്കാൻ ആകും. ഉന്നത വ്യക്തികളുമായി സൗഹൃദ ബന്ധം സ്ഥാപിക്കും.