ADVERTISEMENT

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): പങ്കാളിയുടെ സഹായം പ്രയോജനപ്പെടും. അവധിയെടുത്ത് മംഗളകർമങ്ങളിൽ പങ്കെടുക്കും. ദൂരയാത്രകൾ ആവശ്യമായി വരും. കലാകായിക മത്സരങ്ങളിൽ വിജയം നേടും. പൂർവിക സ്വത്ത് ഭാഗം വയ്ക്കും. പുതിയ വാഹനം വാങ്ങും. ഉദ്യോഗവുമായി ബന്ധപ്പെട്ട ഉപരിപഠനത്തിനു ചേരും. മുടങ്ങിക്കിടന്ന വഴിപാടുകൾ നടത്തും.

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): വിദേശ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങും. പരീക്ഷയിൽ ഉന്നത വിജയം നേടും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം നേടിയെടുക്കും. സാമ്പത്തികമായി പുരോഗതി നേടും. ദീർഘകാല നിക്ഷേപങ്ങളിൽ പണം മുടക്കും. വിദഗ്ധമായ രോഗപരിശോധന നടത്തേണ്ടി വരാം. സാഹിത്യ രംഗത്ത് ശോഭിക്കാൻ കഴിയും. മക്കളുടെ നേട്ടങ്ങളിൽ സന്തോഷിക്കാൻ സാധിക്കും.

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): സൽക്കാരങ്ങളിലും മംഗളകർമങ്ങളിലും പങ്കെടുക്കും. പെട്ടെന്ന് നടക്കുന്ന കാര്യങ്ങൾക്ക് പോലും കൂടുതൽ ശ്രമിക്കേണ്ടതായി വരും. എല്ലാ കാര്യവും ഉത്സാഹത്തോടെ ചെയ്തു തീർക്കും. പല കാരണങ്ങൾ കൊണ്ട് വീട്ടിൽ നിന്നും മാറി നിൽക്കും. ശമ്പള വർധന നേടാനാകും. മക്കൾക്ക് വേണ്ടി  യാത്ര ആവശ്യമായി വരും. ഉപകാരം സ്വീകരിച്ചവരിൽ നിന്നും ചില ഉപദ്രവങ്ങൾ ഉണ്ടാകും.

കർക്കടകം രാശി (Cancer) (ജന്മദിനംജൂ ൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): ധാരാളം യാത്രകൾ ആവശ്യമായി വരാൻ സാധ്യതയുണ്ട്. വിദേശ ബന്ധമുള്ള വ്യാപാരങ്ങളിൽ പണം മുടക്കും. പല കാര്യങ്ങളും നേടിയെടുക്കാൻ കഠിനശ്രമം ആവശ്യമായി വരും. അനാവശ്യ ചെലവുകൾ വന്നു ചേരും. സാഹസിക പ്രവർത്തികളിൽ നിന്ന് വിട്ടു നിൽക്കുക. അർഹമായ ആനുകൂല്യങ്ങളും സ്ഥാനങ്ങളും ലഭിക്കും. പഠന കാര്യങ്ങൾക്ക് വിഘ്നങ്ങൾ ഉണ്ടാകും.

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): നഷ്ടപ്പെട്ട് എന്ന് വിചാരിച്ചിരുന്ന ഒരു വസ്തു തിരിച്ചു കിട്ടും. സമാന ചിന്താഗതി ഉള്ളവരുമായി സൗഹൃദം സ്ഥാപിക്കും. പഠിച്ച വിഷയവുമായി ബന്ധപ്പെട്ട് ഉദ്യോഗം ലഭിക്കും. പ്രവർത്തനങ്ങൾക്ക് അനുസൃതമായ ലാഭം ഉണ്ടാകും. അസാധ്യമെന്ന് കരുതിയ പലതും നിഷ്പ്രയാസം നേടും. സ്വർണം വിറ്റ് ലാഭമുണ്ടാക്കും. ഉദരരോഗത്തിന് സാധ്യതയുണ്ട്.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് സർക്കാർ ജീവനക്കാർക്ക് സ്ഥാനമാനങ്ങളും അനുകൂല്യങ്ങളും നേടാനാകും. പുനഃപരീക്ഷയിൽ വിജയ ശതമാനം വർധിക്കും. സാമ്പത്തിക ഇടപാടുകളിൽ അതീവ ശ്രദ്ധ വേണം. ആഗ്രഹിച്ചിരുന്ന വാഹനം സ്വന്തമാക്കും. ദീർഘകാല പദ്ധതിയിൽ പണം നിക്ഷേപിക്കും. വാക്ക് തർക്കങ്ങളിൽ നിന്നും നിന്ന് വിട്ടു നിൽക്കുക.

തുലാം രാശി  (Libra) (ജന്മദിനം സെപ്‌റ്റം ബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): തൊഴിൽരംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും. ബിസിനസിൽ നിന്നും മാറാൻ ശ്രമിക്കും. ആശയ വിനിമയങ്ങളിൽ അപാകത ഉണ്ടാവാതെ ശ്രദ്ധിക്കുക. ചെയ്യാത്ത കുറ്റത്തിന് ആരോപണം കേൾക്കേണ്ടി വരാം. ദാമ്പത്യജീവിതം ഊഷ്മളമായി തുടരും. കുടുംബത്തിൽ ഒരു മംഗളകർമം നടക്കും. മക്കളുടെ വിജയത്തിൽ സന്തോഷിക്കും.

വൃശ്‌ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): ആഴ്ചയുടെ ആരംഭത്തിൽ പല തടസങ്ങളും നേരിടേണ്ടി വരുമെങ്കിലും പിന്നീട് കാര്യങ്ങൾക്ക് മാറ്റം ഉണ്ടാകും. പ്രവർത്തനമേഖലയിൽ നിന്നും കൂടുതൽ സാമ്പത്തിക പുരോഗതി നേടാനാകും. പരീക്ഷയിൽ ഉന്നത വിജയം നേടും. അസാധ്യമായ പലതും നേടും. പൂർത്തിയാകാതെ ഇരുന്ന ചർച്ചകൾ മുഴുമിപ്പിക്കും. ഉപരിപഠനത്തിന് വിദേശയാത്ര നടത്തും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ഗുരുജനങ്ങളുടെ ആശീർവാദത്തോടെ പുതിയ സംരംഭങ്ങൾ ആരംഭിക്കും. പല രീതിയിലുള്ള അസുഖങ്ങളും വരാൻ ഇടയുണ്ട്. ജീവിത ശൈലിയിൽ നിയന്ത്രണങ്ങൾ വരുത്തും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. ബിസിനസ് ലാഭകരമായി മാറും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനം ഉണ്ടാകും.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ശത്രുക്കളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. നല്ലവണ്ണം ആലോചിച്ചു മാത്രം ഏതു കാര്യവും തീരുമാനിക്കാൻ ശ്രദ്ധിക്കുക. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും സഹപ്രവർത്തകരുടെ സഹായം ലഭിക്കും. ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ സാധിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ലഭിക്കും. സാമ്പത്തിക നില തൃപ്തികരമാണ്.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): ആധുനിക സൗകര്യങ്ങളോടുകൂടിയ വീട്ടിലേക്ക് താമസം മാറാൻ കഴിയും. പങ്കു കച്ചവടത്തിൽ നിന്നും പിന്മാറും. പുണ്യകർമങ്ങൾക്കായി പണം ചെലവഴിക്കും. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കും. മറിച്ച് വിൽക്കുക എന്ന ഉദ്ദേശത്തോടെ ഭൂമി വാങ്ങും. നിർത്തി വെച്ചിരുന്ന പഠനം പുനരാരംഭിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): സുഹൃത്തിന്റെ ബാധ്യത തീർക്കാൻ സാമ്പത്തിക സഹായം നൽകും. മേലാധികാരിയുടെ പ്രീതി സമ്പാദിക്കാൻ ആകും. ഉന്നത വ്യക്തികളുമായി സൗഹൃദ ബന്ധം സ്ഥാപിക്കും. നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. ഉദ്യോഗത്തോടനുബന്ധമായ ഉപരിപഠനത്തിന് ചേരും. പങ്കാളിയുടെ നിർദേശങ്ങൾ സ്വീകരിച്ച് നേട്ടങ്ങൾ ഉണ്ടാക്കും. കുട്ടികളില്ലാത്ത ദമ്പതിമാർക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം.

English Summary:

Weekly Zodiac Prediction by P B Rajesh 2024 March 17 to 23

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com