സമ്പൂർണ സൂര്യരാശി ഫലം | Weekly Zodiac Prediction 2024 March 31 to April 06

weekly-zodiac-prediction-march-31-to-april-06 content-mm-mo-web-stories-astrology-2024 content-mm-mo-web-stories asece1dv0u0vkf5oan8jeevda 2127th3m37rbt5tihklbnkf13n content-mm-mo-web-stories-astrology

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

ആഴ്ചയുടെ തുടക്കത്തിൽ ഉണ്ടാകുന്ന തടസങ്ങൾ തരണം ചെയ്ത് മുന്നോട്ടു പോകും. ചില ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും തൊഴിൽ രംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും.

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

പ്രതീക്ഷിച്ച നേട്ടം പങ്കാളിയിൽ നിന്ന് ലഭിച്ചില്ല എന്ന് വരാം. മനഃക്ലേശവും ടെൻഷനും എല്ലാം ഉണ്ടാവാൻ ഇടയുണ്ട്. വാരാന്ത്യം കൂടുതൽ മികച്ചത് ആയിരിക്കും.

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

ശത്രുക്കളിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ ഇടയുണ്ട്. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. സാമ്പത്തിക ക്ലേശങ്ങൾ തുടരും. പങ്കാളിയുമായി അഭിപ്രായ ഭിന്നതയ്ക്കും ഇടയുണ്ട്

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

പൊതുവേ ഉന്മേഷക്കുറവ് തോന്നാൻ ഇടയുള്ള ദിവസങ്ങളോടെ ആകും ഈ വാരം തുടങ്ങുക. എന്നാൽ പിന്നീട് പല കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):

തൊഴിൽ മാറ്റത്തിന് പരിശ്രമിക്കുന്നവര്‍ക്ക് സന്തോഷകരമായ വാർത്ത പ്രതീക്ഷിക്കാം. ദാമ്പത്യം ജീവിതം സന്തോഷപൂര്‍ണമാകും. അപ്രതീക്ഷിതമായി ചെലവുകള്‍ വന്നുചേരും.

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

ചെറിയ യാത്രകൾ ആവശ്യമായി വരും. ചെലവുകൾ വർധിക്കാനും സാധ്യതയുണ്ട്. അയല്‍ക്കാരുമായി തര്‍ക്കങ്ങളുണ്ടാകാം.

തുലാം രാശി-Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

ഔദ്യോഗിക രംഗത്തെ മന്ദത തുടരും. സാമ്പത്തിക ഞെരുക്കം ഉണ്ടാകാൻ ഇടയുണ്ട്. വിദ്യാർഥികൾക്ക് പഠനത്തിന് തടസ്സം നേരിടാം.

വൃശ്‌ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

ചെറിയ ചില ഭാഗ്യാനുഭവങ്ങളൊക്കെ ഉണ്ടാകാൻ ഇടയുണ്ട്. സൽക്കാരങ്ങളിലും മംഗളകർമങ്ങൾക്കും പങ്കെടുക്കും. നിർത്തി വെച്ചിരുന്ന പലകാര്യങ്ങളും പുനരാരംഭിക്കും.

ധനു രാശി- Sagittarius -(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

സൽക്കാരങ്ങളിൽ പങ്കെടുക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും. അനാവശ്യമായ കാര്യങ്ങള്‍ക്ക് സമയം കളയാതെ വ്യക്തിപരമായ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക.

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

പൂർവിക സ്വത്ത് കൈവശം വന്നുചേരും. വീട് മോടി പിടിപ്പിക്കും. കടം നല്‍കിയ പണം തിരികെ ലഭിക്കും. പങ്കാളിയുടെ പിന്തുണ ഗുണകരമാകാം.

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

പുതിയ ജോലിയിൽ പ്രവേശിക്കാനോ നിലവിലെ ഉദ്യോഗത്തിൽ ഉയർച്ച നേടാനോ സാധിക്കുന്ന കാലമാണ്. യാത്രകൾ ഗുണകരമാകും.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

പൊതുവേ ഈശ്വരാധീനമുള്ള കാലമാണ്. കുടുംബാംഗങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയും. എല്ലാ കാര്യങ്ങളും രഹസ്യമായി ചെയ്യാൻ ശ്രമിക്കുക.