ADVERTISEMENT

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ആഴ്ചയുടെ തുടക്കത്തിൽ ഉണ്ടാകുന്ന തടസങ്ങൾ തരണം ചെയ്ത് മുന്നോട്ടു പോകും. ചില ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും തൊഴിൽ രംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും. പരീക്ഷയിൽ മികച്ച വിജയം നേടും. സര്‍ക്കാര്‍ കാര്യങ്ങൾ നടക്കാൻ കാലതാമസം നേരിടും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): പ്രതീക്ഷിച്ച നേട്ടം പങ്കാളിയിൽ നിന്ന് ലഭിച്ചില്ല എന്ന് വരാം. മനഃക്ലേശവും ടെൻഷനും എല്ലാം ഉണ്ടാവാൻ ഇടയുണ്ട്. വാരാന്ത്യം കൂടുതൽ മികച്ചത് ആയിരിക്കും. സഹോദര സഹായം ലഭിക്കും. പങ്കാളിയുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. അധ്വാനഭാരം വ൪ധിക്കും. ആരോഗ്യം ശ്രദ്ധിക്കുക. ബന്ധുക്കളുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകും. വീട് നിർമാണം ആരംഭിക്കും.

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ശത്രുക്കളിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ ഇടയുണ്ട്. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. സാമ്പത്തിക ക്ലേശങ്ങൾ തുടരും. പങ്കാളിയുമായി അഭിപ്രായ ഭിന്നതയ്ക്കും ഇടയുണ്ട്. ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റങ്ങൾക്കായി ഒരുങ്ങിയിരിക്കുക. പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധിക്കും. മാധ്യമ പ്രവർത്തകർക്ക് അംഗീകാരങ്ങൾ ലഭിക്കും. പ്രതീക്ഷിച്ചിരുന്ന സന്തോഷവാർത്ത എത്തിച്ചേരും.

കർക്കടകം രാശി  (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): പൊതുവേ ഉന്മേഷക്കുറവ് തോന്നാൻ ഇടയുള്ള ദിവസങ്ങളോടെ ആകും ഈ വാരം തുടങ്ങുക. എന്നാൽ പിന്നീട് പല കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. തൊഴിൽരംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് പരീക്ഷയിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ ആകില്ല.

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): തൊഴിൽ മാറ്റത്തിന് പരിശ്രമിക്കുന്നവര്‍ക്ക് സന്തോഷകരമായ വാർത്ത പ്രതീക്ഷിക്കാം. ദാമ്പത്യം ജീവിതം സന്തോഷപൂര്‍ണമാകും. അപ്രതീക്ഷിതമായി ചെലവുകള്‍ വന്നുചേരും. ബിസിനസില്‍ പുരോഗതി ഉണ്ടാകും. കടം നല്‍കിയ പണം തിരിച്ചു കിട്ടും. പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും. ഭൂമി വാങ്ങാനുള്ള തീരുമാനം മാറ്റി വയ്ക്കും. തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കും.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): ചെറിയ യാത്രകൾ ആവശ്യമായി വരും. ചെലവുകൾ വർധിക്കാനും സാധ്യതയുണ്ട്. അയല്‍ക്കാരുമായി തര്‍ക്കങ്ങളുണ്ടാകാം. ആവശ്യമില്ലാതെ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുക. പൊതുവേ ദൈവാധീനം കുറഞ്ഞ കാലമാണ്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടക്കാൻ ശ്രദ്ധിക്കുക. അലസത വർധിക്കാൻ ഇടയുണ്ട്.

തുലാം രാശി  (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ഔദ്യോഗിക രംഗത്തെ മന്ദത തുടരും. സാമ്പത്തിക ഞെരുക്കം ഉണ്ടാകാൻ ഇടയുണ്ട്. വിദ്യാർഥികൾക്ക് പഠനത്തിന് തടസ്സം നേരിടാം. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. കമിതാക്കളുടെ വിവാഹം നിശ്ചയിക്കും. വീട് മാറി താമസിക്കാൻ ഇടയുണ്ട്. അടുത്ത ബന്ധുക്കളുമായി കലഹിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യം നന്നായി നോക്കുക.

വൃശ്‌ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): ചെറിയ ചില ഭാഗ്യാനുഭവങ്ങളൊക്കെ ഉണ്ടാകാൻ ഇടയുണ്ട്. സൽക്കാരങ്ങളിലും മംഗളകർമങ്ങൾക്കും പങ്കെടുക്കും. നിർത്തി വെച്ചിരുന്ന പലകാര്യങ്ങളും പുനരാരംഭിക്കും. ഉപരിപഠനത്തിനും അനുകൂലമായ കാലമാണ്. ധനസ്ഥിതി മെച്ചപ്പെടും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ ഇടയുണ്ട്. എല്ലാ കാര്യങ്ങളും ഉൽസാഹത്തോടെ ചെയ്തു തീർക്കും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): സൽക്കാരങ്ങളിൽ പങ്കെടുക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും. അനാവശ്യമായ കാര്യങ്ങള്‍ക്ക് സമയം കളയാതെ വ്യക്തിപരമായ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക. ദീര്‍ഘനാളായി തുടര്‍ന്നിരുന്ന ഉത്കണ്ഠയ്ക്കും മാനസിക സമ്മര്‍ദത്തിനും ആശ്വാസം ലഭിക്കാം. എന്ത് ചെയ്യു മ്പോഴും അതിന്‍റെ രണ്ടുവശവും ആലോചിച്ച് മുന്നോട്ടു പോവുക. വസ്തു ഇടപാട് ലാഭകരമാകും.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): പൂർവിക സ്വത്ത് കൈവശം വന്നുചേരും. വീട് മോടി പിടിപ്പിക്കും. കടം നല്‍കിയ പണം തിരികെ ലഭിക്കും. പങ്കാളിയുടെ പിന്തുണ ഗുണകരമാകാം. അസുഖങ്ങൾ ബാധിക്കാൻ ഇടയുണ്ട്. സാമ്പത്തിക നില തൃത്പികരമായി തുടരും. പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കാൻ ഇടയുണ്ട്. ആശുപത്രിവാസം അവസാനിപ്പിക്കാൻ കഴിയും. പുതിയ സുഹൃത്തുക്കളെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാവും.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): പുതിയ ജോലിയിൽ പ്രവേശിക്കാനോ നിലവിലെ ഉദ്യോഗത്തിൽ ഉയർച്ച നേടാനോ സാധിക്കുന്ന കാലമാണ്. യാത്രകൾ ഗുണകരമാകും. ഉത്തരവാദിത്തങ്ങൾ വർധിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് കൂടുതൽ മികച്ച വാരമാണ്. ആത്മീയകാര്യങ്ങളില്‍ കൂടുതൽ ശ്രദ്ധിക്കുക. ആരോഗ്യം തൃപ്തികരമാണ്. തർക്കങ്ങളും കലഹങ്ങളും ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പൊതുവേ ഈശ്വരാധീനമുള്ള കാലമാണ്. കുടുംബാംഗങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയും. എല്ലാ കാര്യങ്ങളും രഹസ്യമായി ചെയ്യാൻ ശ്രമിക്കുക. ബിസിനസില്‍ നിന്ന് ലാഭം വർധിക്കും. വിദേശയാത്ര നടത്തും. കലാകാരന്മാര്‍ക്ക് വാരം കൂടുതൽ മികച്ചതാകും.
വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. വീടുവിട്ട് നിൽക്കേണ്ടി വരാം.

English Summary:

Weekly Zodiac Prediction by P B Rajesh 2024 March 31 to April 06

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com