എൽഡിസി: അപേക്ഷയിൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
സർക്കാർ വകുപ്പുകളിലെ എൽഡി ക്ലാർക്ക് തസ്തികയിലെ പിഎസ്‌സി പരീക്ഷയ്ക്കുള്ള വിജ്ഞാപനം വന്നു
10–ാം ക്ലാസ് യോഗ്യതയുള്ള തസ്തികയിലേക്ക് ജനുവരി 3 വരെ അപേക്ഷിക്കാം.
ഒന്നുകിൽ സ്വന്തം ജില്ലയിൽ അപേക്ഷിക്കാം, അതല്ലെങ്കിൽ മത്സരം കുറവുള്ള (ഉദ്യോഗാർഥികളുടെ എണ്ണം കുറവുള്ള) ജില്ല തിരഞ്ഞെടുക്കാം.
സ്വന്തം സമുദായത്തിന് ഏറ്റവും സാധ്യതയുള്ള ജില്ല നോക്കി അപേക്ഷിക്കുന്നതിലും തെറ്റില്ല.
അപേക്ഷകർ പിഎസ്‌സി വെബ്സൈറ്റ് മുഖേന വൺടൈം റജിസ്ട്രേഷൻ പൂർത്തിയാക്കണം.
നേരത്തേ റജിസ്ട്രേഷൻ പൂർത്തിയാക്കിയവരാണെങ്കിൽ പ്രൊഫൈലിലെ ഫോട്ടോയിലുള്ള തീയതി 10 വർഷം മുൻപുള്ളതല്ലെന്ന് ഉറപ്പാക്കണം.
മറ്റുള്ളവരെ ഏൽപിക്കാതെ ഉദ്യോഗാർഥികൾ നേരിട്ടു തന്നെ അപേക്ഷിക്കാനും അവസാന തീയതിയായ ജനുവരി 3 വരെ നീട്ടിവയ്ക്കാതിരിക്കാനും ശ്രദ്ധിക്കുക.