റൈഡർ ഗേൾ അമൃത

2k1ng5rhq678m1i5m76oj82qsg 70diu6ldpn88tjqakb4oi2bp5f content-mm-mo-web-stories content-mm-mo-web-stories-career inspirational-life-story-of-amritha-and-annapoorna content-mm-mo-web-stories-career-2024

ജീവിതത്തിലെ ഏറ്റവും വലിയ സങ്കടകാലത്തെ മറികടക്കാനാണ് അമൃത റൈഡിങ് തുടങ്ങിയത്

Image Credit: Amrita

ഹൈസ്കൂൾ കാലത്ത് അച്ഛൻ അശോക് ജോഷി അവളെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചതോടെ ബൈക്ക് വാങ്ങണം എന്നായി ആഗ്രഹം.

Image Credit: Amrita

ഗ്രാജ്വേഷൻ കഴിയുമ്പോൾ പുതിയ ബൈക്ക് വാങ്ങിക്കൊടുക്കാം എന്ന് മകൾക്ക് ഉറപ്പുനൽകിയ അശോകിനു പക്ഷേ ആ വാക്ക് പൂർത്തിയാക്കാനായില്ല. 19 വയസ്സുകാരിയായ അമൃതയ്ക്ക് അച്ഛന്റെ മരണം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

Image Credit: Amrita

മകളെ തിരിച്ചുകൊണ്ടുവരാൻ ഒരൊറ്റ വഴിയേ ഉള്ളൂ എന്നു തോന്നിയ അമ്മ അന്നപൂർണ, അശോക് കരുതിവച്ച തുക കൊണ്ട് അമൃതയ്ക്ക് ഒരു ബൈക്ക് വാങ്ങിനൽകി.

Image Credit: Amritha

തളരാതെ മുന്നോട്ടുപോകാനും മികച്ച നേട്ടങ്ങളുണ്ടാക്കാനും അമ്മ പറഞ്ഞ വാക്കുകളുടെ കരുത്തിൽ അവൾ വീണ്ടെടുത്ത യാത്രകൾ നേപ്പാളും മ്യാൻമറും ബംഗ്ലാദേശും കടന്ന് ശ്രീലങ്കയിലെത്തി നിൽക്കുന്നു.

Image Credit: Amritha

ഇന്ത്യ മുഴുവൻ ബൈക്കിൽ സഞ്ചരിച്ചു. നല്ല സ്പോൺസർമാരെ കിട്ടി. നോർത്ത് ഈസ്റ്റ് യാത്രയിൽ 23,000 കിലോമീറ്ററിലധികം സഞ്ചരിച്ച് യങ് സോളോ റൈഡർ എന്ന റെക്കോർഡുമിട്ടു ഈ ഇരുപത്തിനാലുകാരി.

Image Credit: Amritha

മുൻപ് കുറ്റപ്പെടുത്തിയവരെല്ലാം അഭിനന്ദിക്കുമ്പോഴും ഓരോ യാത്രയ്ക്കും പിന്നിലുമുള്ള കഷ്ടപ്പാടുകൾ മറക്കുന്നില്ല അമൃത.

Image Credit: Amritha
അന്നപൂർണ സൂപ്പറാണ്, അമൃതയും

Web Stories

www.manoramaonline.com/web-stories/career.html
Read Article