കുട്ടികൾ ഇടയ്ക്ക് പരസ്പരം വഴക്കിടുന്നതും തല്ലുകൂടുന്നതുമെല്ലാം സ്വാഭാവികമാണ്..
എന്നാൽ തുടർച്ചയായി അക്രമാസക്തരാകുന്ന ചില കുട്ടികളുണ്ടാകും.
ഇത്തരം സാഹചര്യത്തിൽ മാതാപിതാക്കളും അധ്യാപകരും ശാന്തത പാലിക്കുക. കുട്ടിയെ ശിക്ഷിക്കാൻ ശ്രമിക്കരുത്
കുട്ടിയെ തടയാൻ ആധികാരിക സ്വരവും ആംഗ്യങ്ങളും ഉപയോഗിക്കുക.
കുട്ടിക്ക് പറയാനുള്ളത് ശ്രദ്ധിക്കുകയും അവനെ മനസ്സിലാക്കാൻ ശ്രമിക്കുകയും വേണം
കുട്ടിയുടെ ശ്രദ്ധ മറ്റെന്തെങ്കിലും കാര്യത്തിലേക്ക് തിരിച്ചുവിടാൻ ശ്രമിക്കണം.