പേരന്റിങിലെ ആ വലിയ 8 പിഴവുകൾ

content-mm-mo-web-stories content-mm-mo-web-stories-children 3mp4dgvi6djploh4cjl4jgfrlg 3ucjlolkctfo0gh52qedtukcmd content-mm-mo-web-stories-children-2023 avoid-these-eight-common-parenting-mistakes

എപ്പോഴും ഭൂതകാലത്തിൽ ജീവിക്കുന്നു

കഴിഞ്ഞ കാര്യങ്ങൾ മറക്കാൻ മാതാപിതാകകൾ ശീലിക്കണം. കുട്ടികൾ അവരുടെ ഭൂതകാലത്തെ എളുപ്പത്തിൽ മറക്കുകയും വർത്തമാനകാലത്തിൽ ജീവിക്കുകയും ചെയ്യുന്നു; അതിനാൽ അവർ എപ്പോഴും സന്തുഷ്ടരാണ്. എന്നാൽ മാതാപിതാക്കൾ അവരുടെ ഭൂതകാല അനുഭവങ്ങൾ, കുട്ടികൾ മുന്കാലങ്ങളിൽ വരുത്തിയ തെറ്റുകൾ എന്നിവ മുറുകെ പിടിച്ചു ജീവിക്കുന്നത് വളരെ വലിയ തെറ്റാണ്

Image Credit: Canva

നെഗറ്റീവ് സംസാരവും സമീപനവും

കുട്ടികളോട് ഇപ്പോഴും പോസിറ്റിവ് ആയാണ് സംസാരിക്കേണ്ടത്. ‘നിങ്ങൾക്ക് ഒന്നും അറിയില്ല’, ‘നിങ്ങൾ ഒന്നിനും കൊള്ളാത്തവരാണ്’ എന്ന രീതിയിലുള്ള നിഷേധാത്മക പ്രസ്താവനകൾ കുട്ടികളെ വേദനിപ്പിക്കുന്നു. മനസ്സിനേൽക്കുന്ന ഇത്തരം മുറിവുകൾ എളുപ്പം സുഖപ്പെടില്ല. അതിനാൽ കുട്ടികളോട് സംസാരിക്കുമ്പോൾ നമ്മുടെ സമീപനത്തിലും സംസാരത്തിലും എപ്പോഴും പോസിറ്റീവ് ആയിരിക്കണം.

Image Credit: Canva

കുട്ടികളുടെ മുന്നിൽ വെച്ച് തെറ്റുകൾ അംഗീകരിക്കുന്നില്ല

മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള ഒരു തെറ്റ് കുട്ടികളുടെ മുന്നിൽ ഏറ്റുപറയുന്നതിൽ മടികാണിക്കരുത്. തെറ്റുകൾ അംഗീകരിക്കുന്നത് മനസ്സിന്റെ സമ്മർദ്ദം കുറയ്ക്കുന്നു. ഇതിലൂടെ കുട്ടികൾക്ക് ബഹുമാനം വർധിക്കുന്നു. കുട്ടികൾ അവർ ചെയ്യുന്ന തെറ്റുകളും ഇത്തരത്തിൽ മാതാപിതാക്കളോട് ഏറ്റു പറയാൻ തയ്യാറാകുന്നു.

Image Credit: Canva

കുട്ടികളുടെ തെറ്റുകൾ കണ്ടെത്താൻ നിരന്തരം ശ്രമിക്കുന്നു

കുട്ടികൾക്ക് തെറ്റുപറ്റുക സ്വാഭാവികമാണ്. അത് തിരുത്തുക എന്നതാണ് മാതാപിതാക്കളുടെ കടമ. എന്നാൽ പല മാതാപിതാക്കളും കുട്ടികളിലെ തെറ്റ് അന്വേഷിച്ചു നടക്കുന്നു. മക്കളെ വിശ്വാസത്തിൽ എടുക്കാത്ത രീതിയാണിത്. ഇത് തെറ്റായ പ്രവണതയാണ്. കുട്ടികളിലെ നല്ല ഗുണങ്ങൾ ശ്രദ്ധിക്കാനും അവരെ അംഗീകരിക്കാനും ശ്രമിക്കണം.

Image Credit: Canva

ആധികാരികമായി സംസാരിക്കുന്നു

മാതാപിതാക്കൾ തങ്ങളോട് ആധികാരികമായി സംസാരിക്കുന്നത് കുട്ടികൾ ഇഷ്ടപ്പെടുന്നില്ല. അധികാരത്തോടെ സംസാരിക്കുന്നതിനു പകരം അവരോട് സ്നേഹത്തോടെ സംസാരിക്കണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. ആധികാരികമായി പറയുന്ന ഒരു കാര്യം സ്വീകരിക്കാൻ കുട്ടികൾക്ക് തോന്നുന്നില്ല. ഇത് കുട്ടികളിൽ

Image Credit: Canva

വ്യക്തതയോടെ സംസാരിക്കുക

കുട്ടികളോട് സംസാരിക്കുമ്പോൾ നമ്മൾ അവരുടെ നിലവാരത്തിലേക്ക് ഇറങ്ങി വേണം സംസാരിക്കാൻ. അപ്പോൾ മാത്രമേ കുട്ടിക്ക് കാര്യം മനസിലാക്കുകയും മാതാപിതാക്കളെ ബഹുമാനിക്കുകയുമുള്ളൂ. കുട്ടികളോട് സൗമ്യമായി സംസാരിക്കുമ്പോൾ അവരിൽ ആത്മവിശ്വാസം , ശ്രദ്ധ എന്നിവ ഉണ്ടാകുന്നു.

Image Credit: Canva

ആശയവിനിമയത്തിന്റെ അഭാവം

കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ കേൾക്കാൻ ആരുമില്ല എന്നത് ഒരു പ്രധാന പരാതിയാണ്. മാതാപിതാക്കൾ ജോലിയിൽ പലപ്പോഴും തിരക്കിലാണ്. അതിനാൽ തന്നെ കുട്ടികൾ മാനസികമായി ആശയക്കുഴപ്പത്തിലാകുന്നു. അവർക്ക് മാതാപിതാക്കളോടുള്ള ബഹുമാനവും വിശ്വാസവും നഷ്ടപ്പെടുന്നു. മാതാപിതാക്കളിൽ നിന്നും മാനസികമായി കുട്ടികൾ അകലാനും ഇത് വഴിവയ്ക്കുന്നു

Image Credit: Canva

ഉയർന്ന പ്രതീക്ഷകൾ

കുട്ടികളെ പറ്റി അമിതമായ പ്രതീക്ഷകൾ നല്ലതല്ല. പ്രതീക്ഷകൾ ഇല്ലാതെ അവരോട് സംസാരിക്കണം. പ്രതീക്ഷകൾ ഇല്ലാത്തിടത്താണ് സ്നേഹം നിലനിൽക്കുന്നത്. തനിക്ക് മക്കളെ പറ്റിയുള്ള പ്രതീക്ഷകൾ പങ്കുവയ്ക്കുന്നതിനു പകരം മക്കൾ നന്നായി വളരും എന്ന വിശ്വാസം മുറുകെ പിടിക്കുക

Image Credit: Canva