ADVERTISEMENT

മക്കളെ നന്നായി വളർത്തുക, അല്ലെങ്കിൽ ഒരു നല്ല പേരന്റ് ആയിരിക്കുക എന്നത് വലിയൊരു ടാസ്ക് ആണ്. ഒരു യഥാർത്ഥ രക്ഷിതാവ് തന്റെ കുട്ടികളെ അവരുടെ വ്യക്തിത്വ വൈകല്യങ്ങൾ ഇല്ലാതാക്കാനും നല്ല ഗുണങ്ങൾ ഉൾക്കൊള്ളാനും സഹായിക്കുന്നവരാണ്. എന്നാൽ എത്ര മാതാപിതാക്കൾക്ക് തങ്ങളുടെ തിരക്കേറിയ ജീവിതത്തിൽ അതിനു സാധിക്കുന്നുണ്ട്? വിലയേറിയ വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും വാങ്ങുന്നതും കോച്ചിംഗ് ക്ലാസുകൾക്ക് ഉയർന്ന ഫീസ് നൽകുന്നതും മികച്ച സ്‌കൂളുകളിൽ ചേർത്തുന്നതും മാത്രമല്ല നല്ല പേരന്റിംഗ്. പണം ചെലവാക്കി നല്ല ജീവിതം മക്കൾക്ക് നൽകാൻ ശ്രമിച്ചാണ് അവർ വിലമതിക്കുന്നത് പണത്തെ  മാത്രമായിരിക്കും. നല്ല ഗുണങ്ങൾ ഉൾക്കൊള്ളാനും അങ്ങനെ സന്തോഷകരമായ ജീവിതം നയിക്കാനും കുട്ടികളെ സഹായിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്

കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ബാധിക്കുന്ന തെറ്റുകൾ അവർക്ക് മുന്നിൽ ചെയ്യാതിരിക്കുക എന്നതാണ് പേരന്റിംഗിലെ ആദ്യപടി. കുട്ടികൾക്ക് മുന്നിൽ അമിതമായ സമ്മർദ്ദം അനുഭവിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നത് കുട്ടികൾക്ക് ദോഷമേ ചെയ്യൂ. പല മാതാപിതാക്കളും അറിഞ്ഞോ അറിയാതെയോ കുട്ടികളോട് ചെയ്യുന്ന ചില പേരന്റിങ് പിഴവുകൾ പരിശോധിക്കാം. കുട്ടികളുടെ ശരിയായ വ്യക്തിത്വ വികസനത്തിന് ഇത്തരം തെറ്റുകൾ തിരുത്തി മുന്നേറാം. 

എപ്പോഴും ഭൂതകാലത്തിൽ ജീവിക്കുന്നു 
കഴിഞ്ഞ കാര്യങ്ങൾ മറക്കാൻ മാതാപിതാകകൾ ശീലിക്കണം. കുട്ടികൾ അവരുടെ ഭൂതകാലത്തെ എളുപ്പത്തിൽ മറക്കുകയും വർത്തമാനകാലത്തിൽ ജീവിക്കുകയും ചെയ്യുന്നു; അതിനാൽ അവർ എപ്പോഴും സന്തുഷ്ടരാണ്. എന്നാൽ മാതാപിതാക്കൾ അവരുടെ ഭൂതകാല അനുഭവങ്ങൾ, കുട്ടികൾ മുന്കാലങ്ങളിൽ വരുത്തിയ തെറ്റുകൾ എന്നിവ മുറുകെ പിടിച്ചു ജീവിക്കുന്നത് വളരെ വലിയ തെറ്റാണ്. 

നെഗറ്റീവ് സംസാരവും സമീപനവും
കുട്ടികളോട് ഇപ്പോഴും പോസിറ്റിവ് ആയാണ് സംസാരിക്കേണ്ടത്. ‘നിങ്ങൾക്ക് ഒന്നും അറിയില്ല’, ‘നിങ്ങൾ ഒന്നിനും കൊള്ളാത്തവരാണ്’ എന്ന രീതിയിലുള്ള  നിഷേധാത്മക പ്രസ്താവനകൾ കുട്ടികളെ വേദനിപ്പിക്കുന്നു. മനസ്സിനേൽക്കുന്ന ഇത്തരം  മുറിവുകൾ എളുപ്പം സുഖപ്പെടില്ല. അതിനാൽ  കുട്ടികളോട് സംസാരിക്കുമ്പോൾ നമ്മുടെ സമീപനത്തിലും സംസാരത്തിലും എപ്പോഴും പോസിറ്റീവ് ആയിരിക്കണം. മാതാപിതാക്കളുടെ സംസാരം കുട്ടികൾക്ക് ഊർജവും ആത്മവിശ്വാസവും നൽകണം.

കുട്ടികളുടെ മുന്നിൽ വെച്ച്  തെറ്റുകൾ അംഗീകരിക്കുന്നില്ല
മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള ഒരു തെറ്റ് കുട്ടികളുടെ മുന്നിൽ ഏറ്റുപറയുന്നതിൽ മടികാണിക്കരുത്. തെറ്റുകൾ അംഗീകരിക്കുന്നത് മനസ്സിന്റെ സമ്മർദ്ദം കുറയ്ക്കുന്നു. ഇതിലൂടെ കുട്ടികൾക്ക് ബഹുമാനം വർധിക്കുന്നു. കുട്ടികൾ അവർ ചെയ്യുന്ന തെറ്റുകളും ഇത്തരത്തിൽ മാതാപിതാക്കളോട് ഏറ്റു പറയാൻ തയ്യാറാകുന്നു. ആരോഗ്യകരമായ ഒരു ബന്ധമാണ് ഇതിലൂടെ വളരുന്നത്. 

കുട്ടികളുടെ തെറ്റുകൾ കണ്ടെത്താൻ നിരന്തരം ശ്രമിക്കുന്നു
കുട്ടികൾക്ക് തെറ്റുപറ്റുക സ്വാഭാവികമാണ്. അത് തിരുത്തുക എന്നതാണ് മാതാപിതാക്കളുടെ കടമ. എന്നാൽ പല മാതാപിതാക്കളും കുട്ടികളിലെ തെറ്റ് അന്വേഷിച്ചു നടക്കുന്നു. മക്കളെ വിശ്വാസത്തിൽ എടുക്കാത്ത രീതിയാണിത്. ഇത് തെറ്റായ പ്രവണതയാണ്. കുട്ടികളിലെ നല്ല ഗുണങ്ങൾ ശ്രദ്ധിക്കാനും അവരെ അംഗീകരിക്കാനും ശ്രമിക്കണം. തെറ്റുകൾ മാത്രം തിരഞ്ഞുകൊണ്ടിരുന്നാൽ കുട്ടികൾക്ക് ആത്മവിശ്വാസം ഇല്ലാതാകുകയും വ്യക്തിത്വ വൈകല്യങ്ങൾ ഉണ്ടാകുകയും ചെയ്യും. 

ആധികാരികമായി സംസാരിക്കുന്നു
മാതാപിതാക്കൾ തങ്ങളോട്  ആധികാരികമായി സംസാരിക്കുന്നത് കുട്ടികൾ ഇഷ്ടപ്പെടുന്നില്ല. അധികാരത്തോടെ സംസാരിക്കുന്നതിനു പകരം അവരോട് സ്നേഹത്തോടെ സംസാരിക്കണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. ആധികാരികമായി പറയുന്ന ഒരു കാര്യം സ്വീകരിക്കാൻ കുട്ടികൾക്ക്  തോന്നുന്നില്ല. ഇത് കുട്ടികളിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നു.

വ്യക്തതയോടെ സംസാരിക്കുക 
കുട്ടികളോട് സംസാരിക്കുമ്പോൾ നമ്മൾ അവരുടെ നിലവാരത്തിലേക്ക് ഇറങ്ങി വേണം സംസാരിക്കാൻ. അപ്പോൾ മാത്രമേ കുട്ടിക്ക് കാര്യം മനസിലാക്കുകയും മാതാപിതാക്കളെ ബഹുമാനിക്കുകയുമുള്ളൂ. കുട്ടികളോട് സൗമ്യമായി സംസാരിക്കുമ്പോൾ അവരിൽ ആത്മവിശ്വാസം , ശ്രദ്ധ എന്നിവ ഉണ്ടാകുന്നു. വ്യക്തമായ കാരണങ്ങൾ പറയാതെ അടിച്ചേൽപ്പിക്കുന്ന കാര്യങ്ങൾ കുട്ടികളെ മാനസികമായി ഒറ്റപ്പെടുത്തുന്നു.

ആശയവിനിമയത്തിന്റെ അഭാവം
കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ കേൾക്കാൻ ആരുമില്ല എന്നത് ഒരു പ്രധാന പരാതിയാണ്. മാതാപിതാക്കൾ ജോലിയിൽ പലപ്പോഴും തിരക്കിലാണ്. അതിനാൽ തന്നെ കുട്ടികൾ മാനസികമായി ആശയക്കുഴപ്പത്തിലാകുന്നു. അവർക്ക് മാതാപിതാക്കളോടുള്ള ബഹുമാനവും വിശ്വാസവും നഷ്ടപ്പെടുന്നു. മാതാപിതാക്കളിൽ നിന്നും മാനസികമായി കുട്ടികൾ അകലാനും ഇത് വഴിവയ്ക്കുന്നു .ദിവസേന കുറഞ്ഞത് 15 മിനിറ്റെങ്കിലും കുട്ടികളുമായി  ഇരിക്കാനും സംസാരിക്കാനും മാതാപിതാക്കൾ സമയം കണ്ടെത്തണം.

ഉയർന്ന പ്രതീക്ഷകൾ
കുട്ടികളെ പറ്റി അമിതമായ പ്രതീക്ഷകൾ നല്ലതല്ല. പ്രതീക്ഷകൾ ഇല്ലാതെ അവരോട് സംസാരിക്കണം. പ്രതീക്ഷകൾ ഇല്ലാത്തിടത്താണ് സ്നേഹം നിലനിൽക്കുന്നത്. തനിക്ക് മക്കളെ പറ്റിയുള്ള പ്രതീക്ഷകൾ പങ്കുവയ്ക്കുന്നതിനു പകരം മക്കൾ നന്നായി വളരും  എന്ന വിശ്വാസം മുറുകെ പിടിക്കുക. 

English Summary:

Avoid these eight common pparenting mistakes 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com