ഹൃദയം തുളച്ച് ചോര കുടിക്കും; ഗ്രാമം മുഴുവൻ ഭയപ്പെടുന്ന ജീവി

content-mm-mo-web-stories this-lemur-is-not-a-demon-but-man-that-finger-is-creepy content-mm-mo-web-stories-environment-2022 6bac1t7r27v6gks1jm339ilu4c 2ljfp3ve53kiq7933om1bkm7m2 content-mm-mo-web-stories-environment

ലോകത്ത് മഡഗാസ്കർ ദ്വീപ് സമൂഹങ്ങളോടു ചേർന്നു മാത്രം കാണപ്പെടുന്ന ഒരു ജീവിയാണ് അയ് അയ് ലെമൂർ. പൂർണ വളർച്ചയെത്തിയാൽ ഏകദേശം ഒന്നരക്കിലോ മാത്രമേ വരൂ ഇതിന്റെ ഭാരം.

Image Credit: Shutterstock

മനുഷ്യരെക്കണ്ടാൽ ഓടിപ്പോകാതെ കണ്ണുതുറിച്ചു നോക്കി നിൽക്കുന്ന തരം ജീവിയാണിത്. ഇതുതന്നെയാണ് ഇവയ്ക്കു തിരിച്ചടിയായതും. കാഴ്ചയിൽ വല്ലാത്തൊരു രൂപവും തുറിച്ച നോട്ടവും നീണ്ട വിരലുമെല്ലാമായതോടെ അന്ധവിശ്വാസം അയ് അയ്ക്കു ചുറ്റും കൂടുകൂട്ടി.

Image Credit: Shutterstock

മഡഗാസ്കറിലെ വീടുകളിലേക്കു മരണത്തെ ക്ഷണിച്ചു കൊണ്ടുവരുന്നത് ഈ ജീവിയാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ഇതിനെ കാണുന്നതാകട്ടെ ദുഃശ്ശകുനവും.

Image Credit: Shutterstock

മരങ്ങളിലെ പ്രാണികളുടെയും മറ്റും ലാർവകളാണ് പ്രധാന ഭക്ഷണം. രാത്രികളിൽ തന്റെ നീളൻ വിരൽ കൊണ്ട് ഇവ മരത്തടികളിൽ തട്ടും. പൊള്ളയായ ഭാഗം കണ്ടെത്തി അതിലേക്ക് വിരലിറക്കും, ലഭിക്കുന്ന ലാർവകളെ തിന്നുകയും ചെയ്യും.

Image Credit: Shutterstock

ലെമൂറുകളുടെ വിഭാഗത്തില്‍പ്പെട്ട ഇവ 20 വര്‍ഷം വരെ ജീവിക്കും. ചുണ്ടെലി വിഭാഗത്തിലാണോ അതോ പ്രൈമറ്റ് വിഭാഗത്തിലാണോ ഇവയെന്ന കാര്യത്തിൽ ഇപ്പോഴും തർക്കം തുടരുകയാണ്. ചുണ്ടെലികളെപ്പോലെ മുൻപല്ലുകൾ തുടർച്ചയായി വളര്‍ന്നു കൊണ്ടേയിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

Image Credit: Shutterstock