കലിഫോര്‍ണിയ കോണ്ടോര്‍: ലോകത്തിലെ ഏറ്റവും വലിയ പക്ഷികളില്‍ ഒന്ന്

content-mm-mo-web-stories 5lpfbmir66it7r6tbk6clhn65m the-california-condor content-mm-mo-web-stories-environment-2022 4tk9mbvglutkuh85eqpjijdl53 content-mm-mo-web-stories-environment

വടക്കേ അമേരിക്കന്‍ മേഖലയിലെ തദ്ദേശീയ പക്ഷിവര്‍ഗങ്ങളിലെ ഏറ്റവും വലുപ്പം കൂടിയ വര്‍ഗമാണ് കലിഫോര്‍ണിയന്‍ കോണ്ടോറുകള്‍

Image Credit: Shutterstock

ചിറക് വിരിച്ചാല്‍ 10 അടിവരെ നീളം വരുന്ന ഇവ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിവര്‍ഗങ്ങളില്‍ ഒന്നാണ്. ഒരു കാലത്ത് വടക്കേ അമേരിക്കയില്‍ ധാരാളമായി ഉണ്ടായിരുന്നു എങ്കില്‍ 1970 ഓടെ ഇവ പൂര്‍ണമായും വടക്കന്‍ മേഖലയില്‍ നിന്ന് അപ്രത്യക്ഷമായി.

Image Credit: Shutterstock

വേട്ടയും, ജൈവ ആവാസവ്യവസ്ഥയിലുണ്ടായ മാറ്റങ്ങളുമെല്ലാം ക്രമേണ ഈ പക്ഷികളുടെ വംശം അറ്റുപോകുന്ന സ്ഥിതിയിലേക്കെത്തിക്കുകയായിരുന്നു.

Image Credit: Shutterstock

അമേരിക്കയിലാകെ 22 കോണ്ടോര്‍ കഴുകന്‍മാരാണ് 1980 കളുടെ തുടക്കത്തില്‍ ശേഷിച്ചത്. കോണ്ടോര്‍‍ കഴുകന്‍മാരുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ ഒരു സംഘം പരിസ്ഥിതി പ്രവര്‍ത്തകരാണ് ആദ്യം ഇവയുടെ സംരക്ഷണത്തിന് മുന്‍കൈയെടുത്തത്.

Image Credit: Shutterstock

ശേഷിക്കുന്ന കഴുകന്‍മാരെ പിടികൂടി കൃത്രിമ സാഹചര്യം ഒരുക്കി സംരക്ഷിക്കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് ഇവയുടെ പ്രത്യുൽപാദനം ഉറപ്പാക്കുകയും പുതിയ തലമുറയെ സുരക്ഷിതമായ പ്രദേശങ്ങളില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുകയും ചെയ്തു.

Image Credit: Shutterstock