വലുപ്പവും രൂപവും ഭയപ്പെടുത്തുന്നത്; അപകടകാരികളല്ലാത്ത സണ്‍ഫിഷുകള്‍

3s33etkp5nsvspvt80unsdtvgl content-mm-mo-web-stories worlds-biggest-bony-fish content-mm-mo-web-stories-environment-2022 content-mm-mo-web-stories-environment 27v02jk74n20i67sittatofi03

പാതി തിരണ്ടിയുടെ രൂപവും പാതി സാധാരണ മത്സ്യത്തിന്‍റെ രൂപവുമുള്ള മീനുകള്‍ക്കിടയിലെ താരമാണ് കൂറ്റൻ സണ്‍ഫിഷുകള്‍. ഇവയുടെ ശരീരത്തിന്‍റെ തലഭാഗം സാധാരണ മത്സ്യത്തിന്റേതു പോലെയും ഉടല്‍ഭാഗം തിരണ്ടിയുടേതു പോലെയുമാണ്.

Image Credit: Istock

സാധാരണ നടുക്കടലില്‍ മാത്രം കാണപ്പെടുന്നത്. ലോകത്തിന്‍റെ മിക്ക ഭാഗങ്ങളിലും സണ്‍ഫിഷുകൾ കാണപ്പെടാറുണ്ട്. സാധാരണ മീനുകളിൽ നിന്നും ഏറെ വ്യത്യസ്തമായ രൂപമാണ് ഇവയുടേത്. വൃത്താകൃതിയിലാണ് ഇവയുടെ ശരീരം.പിന്നിലായി രണ്ട് ചിറകുകൾ പോലെ തോന്നിക്കുന്ന ശരീരഭാഗവുമുണ്ട്. വാലില്ല എന്നതും ഇവയുടെ പ്രത്യേകതയാണ്.

Image Credit: Istock

എപ്പോഴും കടലിന്‍റെ ഉപരിതലത്തിന്‍ കാണപ്പെടുന്ന മത്സ്യങ്ങളാണ് സണ്‍ ഫിഷുകള്‍, അതിനാല്‍ തന്നെ സണ്‍ബാത്തിനു സമാനമാണ് ഇവയുടെ നീന്തലെന്ന വ്യാഖ്യാനത്തില്‍ നിന്നാണ് സണ്‍ ഫിഷ് എന്ന പേരു ലഭിക്കുന്നത്.

Image Credit: Istock

ലോകത്തിലെ ഏറ്റവും ഭാരമുള്ളതും എല്ലുകളുള്ളതുമായ മത്സ്യങ്ങളിലൊന്നായാണ് സൺഫിഷുകൾ അറിയപ്പെടുന്നത്. വലുപ്പവും രൂപവും ഭയപ്പെടുത്തുന്നതാണെങ്കിലും ഈ സണ്‍ഫിഷുകള്‍ മനുഷ്യര്‍ക്ക് അപകടകാരികളല്ല. ഇവയുടെ കടിയേറ്റാലും മനുഷ്യര്‍ക്കോ മറ്റു ജീവികള്‍ക്കോ മുറിവു പറ്റില്ല. സണ്‍ഫിഷുകളുടെ പല്ലുകള്‍ ഉള്ളിലേക്കു വളഞ്ഞിരിക്കുന്ന ചുണ്ടു കൊണ്ട് മൂടിയിരിക്കുന്നതാണ് ഇതിനു കാരണം.

Image Credit: Istock

ജെല്ലിഫിഷുകളെയും സൂ പ്ലാങ്ക്ത്തണുകളെയും മറ്റും വായ്ക്കുള്ളില്‍ വച്ചു ചവയ്ക്കാന്‍ മാത്രമാണ് ഈ പല്ലുകള്‍ സഹായകരമാകുക.അമേരിക്കയിലും ഏഷ്യയിലും ഇവ കാണപ്പെടാറുണ്ടെങ്കിലും നടുക്കടലില്‍ കാണപ്പെടുന്ന മത്സ്യമായതിനാല്‍ തന്നെ ഇവയെ കണ്ടെത്തുക പ്രയാസമാണ്.

Image Credit: Istock