ADVERTISEMENT

പോർച്ചുഗൽ തീരത്തടിഞ്ഞത് കൂറ്റൻ സൺഫിഷ്. 2744 കിലോ ഭാരമുണ്ടായിരുന്നു മത്സ്യത്തിന്. പോർച്ചുഗലിലെ ഫൈസൽ ദ്വീപിലുള്ള ഹോർത്ത തുറമുഖത്താണ് കൂറ്റൻ സൺഫിഷ് ചത്തടിഞ്ഞത്. ലോകത്ത് കണ്ടെത്തിയതിൽവച്ച് ഏറ്റവും വലുപ്പമുള്ള മത്സ്യമാണിതെന്ന് സമുദ്ര ഗവേഷകനായ എം. അലക്സ്ാൺഡ്രിനി വ്യക്തമാക്കി. 1996 ജപ്പാനിലെ കാമോഗാവയിൽ കണ്ടെത്തിയ മത്സ്യത്തിന് 2300 കിലോ ഭാരമാണ് രേഖപ്പെടുത്തിയിരുന്നത്. അതിനേക്കാൾ ഭാരമുള്ള മത്സ്യമെന്ന റെക്കോർഡാണ് ഈ മത്സ്യത്തിനു ലഭിച്ചിരിക്കുന്നത്. എന്താണ് മത്സ്യത്തിന്റെ മരണ കാരണമെന്ന് കണ്ടെത്താൻ ഗവേഷകർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ബോട്ടിടിച്ചതാകാം അപകടകാരണമെന്നാണ് നിഗമനം. 

 

പാതി തിരണ്ടിയുടെ രൂപവും പാതി സാധാരണ മത്സ്യത്തിന്‍റെ രൂപവുമുള്ള മീനുകള്‍ക്കിടയിലെ താരമാണ് കൂറ്റൻ സണ്‍ഫിഷുകള്‍. ഇവയുടെ ശരീരത്തിന്‍റെ തലഭാഗം സാധാരണ മത്സ്യത്തിന്റേതു പോലെയും ഉടല്‍ഭാഗം തിരണ്ടിയുടേതു പോലെയുമാണ്. സാധാരണ നടുക്കടലില്‍ മാത്രം കാണപ്പെടുന്നത്.  ലോകത്തിന്‍റെ മിക്ക ഭാഗങ്ങളിലും സണ്‍ഫിഷുകൾ കാണപ്പെടാറുണ്ട്. പക്ഷേ മുറേ നദീ മുഖത്ത് കണ്ടെത്തിയ സണ്‍ഫിഷ് അസാധാരണ വലുപ്പമുള്ളതും  അപൂർവ ഗണത്തില്‍ പെട്ടതുമാണ്. തെക്കന്‍ ഓസ്ട്രേലിയന്‍ തീരത്ത് 3 ഇനം സണ്‍ഫിഷുകളാണുള്ളത്. ഇവയില്‍ മോലാ മോലോ എന്നു വിളിക്കപ്പെടുന്ന സണ്‍ഫിഷാണു തീരത്തടിഞ്ഞത്. ഈ സണ്‍ഫിഷിന്‍റെ വലുപ്പം തന്നെയായിരുന്നു അതിന്‍റെ മുഖ്യ ആകര്‍ഷണവും.

 

കാഴ്ചയിലെ ഭീകരത്വം സ്വഭാവത്തിലില്ല

3.59 മീറ്റർ നീളമാണ് ഈ മത്സ്യത്തിനുണ്ടായിരുന്നത്. കൂടാതെ ആറടിയിലധികം വീതിയും.ലോകത്തിലെ ഏറ്റവും ഭാരമുള്ളതും എല്ലുകളുള്ളതുമായ മത്സ്യങ്ങളിലൊന്നായാണ് സൺഫിഷുകൾ അറിയപ്പെടുന്നത്. വലിയ സൺഫിഷുകൾക്ക് 14 അടിവരെ നീളവും  10 അടി വീതിയും 2 ടൺ വരെ ഭാരവും ഉണ്ടാകും. സാധാരണ മീനുകളിൽ നിന്നും ഏറെ വ്യത്യസ്തമായ രൂപമാണ് ഇവയുടേത്. വൃത്താകൃതിയിലാണ് ഇവയുടെ ശരീരം.പിന്നിലായി രണ്ട് ചിറകുകൾ പോലെ തോന്നിക്കുന്ന ശരീരഭാഗവുമുണ്ട്.വാലില്ല എന്നതും ഇവയുടെ പ്രത്യേകതയാണ്. എപ്പോഴും കടലിന്‍റെ ഉപരിതലത്തിന്‍ കാണപ്പെടുന്ന മത്സ്യങ്ങളാണ് സണ്‍ ഫിഷുകള്‍, അതിനാല്‍ തന്നെ അതിനാല്‍ തന്നെ സണ്‍ബാത്തിനു സമാനമാണ് ഇവയുടെ നീന്തലെന്ന വ്യാഖ്യാനത്തില്‍ നിന്നാണ് സണ്‍ ഫിഷ് എന്ന പേരു ലഭിക്കുന്നത്.

 

ലോകത്തിലെ ഏറ്റവും ഭാരമുള്ളതും എല്ലുകളുള്ളതുമായ മത്സ്യങ്ങളിലൊന്നായാണ് സൺഫിഷുകൾ അറിയപ്പെടുന്നത്. വലുപ്പവും രൂപവും ഭയപ്പെടുന്നതാണെങ്കിലും ഈ സണ്‍ഫിഷുകള്‍ മനുഷ്യര്‍ക്ക് അപകടകാരികളല്ല. ഇവയുടെ കടിയേറ്റാലും മനുഷ്യര്‍ക്കോ മറ്റു ജീവികള്‍ക്കോ മുറിവു പറ്റില്ല. സണ്‍ഫിഷുകളുടെ പല്ലുകള്‍ ഉള്ളിലേക്കു വളഞ്ഞിരിക്കുന്ന ചുണ്ടു കൊണ്ട് മൂടിയിരിക്കുന്നതാണ് ഇതിനു കാരണം. ഈ ചുണ്ടുകള്‍ കാരണം മുകളിലും താഴെയുമുള്ള പല്ലുകള്‍ തമ്മില്‍ ചേര്‍ത്തു വയ്ക്കാനാകില്ല. ജെല്ലിഫിഷുകളെയും സൂ പ്ലാങ്ക്ത്തണുകളെയും മറ്റും വായ്ക്കുള്ളില്‍ വച്ചു ചവയ്ക്കാന്‍ മാത്രമാണ് ഈ പല്ലുകള്‍ സഹായകരമാകുക.അമേരിക്കയിലും ഏഷ്യയിലും ഇവ കാണപ്പെടാറുണ്ടെങ്കിലും നടുക്കടലില്‍ കാണപ്പെടുന്ന മത്സ്യമായതിനാല്‍ തന്നെ ഇവയെ കണ്ടെത്തുക പ്രയാസമാണ്. 

 

English Summary: Holy Mola: World's Heaviest Bony Fish Is An Absolute Unit At 2,744kg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com