അലാസ്കയിൽ നിന്ന് ടാസ്മാനിയയിലേക്ക്, ലോക റെക്കോർഡിട്ട് ദേശാടനപ്പക്ഷി

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-environment-2022 nonstop-bird-flight-world-record-bar-tailed-godwit 19gkvdksgv6b4p79d3dlhq8sea https-www-manoramaonline-com-web-stories-environment 7uihjig26ds9rmpauv7d9j366m

ദീർഘദൂരം സഞ്ചരിക്കുന്ന പക്ഷികളാണ് ദേശാടനപ്പക്ഷികൾ. ഇപ്പോഴിതാ ഒരു ദേശാടനപ്പക്ഷിയുടെ സഞ്ചാരം ലോകറെക്കോർഡ് നേടിയിരിക്കുകയാണ്

Image Credit: Istock

ബാർ ടെയിൽഡ് ഗോഡ്‌വിറ്റ് എന്നു പേരുള്ള ഒരിനം ദേശാടനപ്പക്ഷിവിഭാഗത്തിലെ ഒരു കുട്ടിപ്പക്ഷിയാണ്13, 560 കിലോമീറ്റർ ദൂരം നിർത്താതെ പറന്നത്.

Image Credit: Istock

ഉത്തരധ്രുവമേഖലയ്ക്കു സമീപം കാനഡയോട് അടുത്ത് കിടക്കുന്ന യുഎസിന്റെ അലാസ്ക സംസ്ഥാനത്തു നിന്നു പറന്ന ഈ പക്ഷി ഓസ്ട്രേലിയൻ ദ്വീപായ ടാസ്മാനിയ വരെയാണ് പറന്നത്.

Image Credit: Istock

സ്കോളോ പാസിഡെ എന്ന പക്ഷികുടുംബത്തിൽ ലിമോസ എന്ന ജനുസ്സി‍ൽപ്പെട്ട പക്ഷികളാണ് ഗോഡ്വിറ്റുകൾ. കക്കകളും മറ്റുമാണ് ഇവയുടെ സ്ഥിരം ആഹാരം. ചെറുതായി മുകളിലേക്കു കൂർത്തിരിക്കുന്ന കൊക്കുകളാണ് ഇവയെ തിരിച്ചറിയാനുള്ള പ്രധാന അടയാളം.

Image Credit: Istock