മൊറോക്കോയിലെ മരം കയറുന്ന ആടുകൾ

6f87i6nmgm2g1c2j55tsc9m434-list 59se0l1opqs3u0q3f9hr2ebfj6-list 40homd09nfvm4dgovhonuo3s7n mo-environment-goat

വടക്കൻ ആഫ്രിക്കയിലെ മൊറോക്കോ എന്ന രാജ്യത്തുകൂടി സഞ്ചരിച്ചാൽ ഒരു വിചിത്ര കാഴ്ച കാണാം. അണ്ണാറക്കണ്ണൻമാരെ പോലെ വലിയ മരങ്ങളുടെ ശിഖരങ്ങളിൽ കയറി നിന്നു സുഖമായി പഴങ്ങൾ ഭക്ഷിക്കുന്ന ആടുകൾ

Image Credit: Shutterstock

ഒന്നും രണ്ടുമല്ല കൂട്ടമായാണ് ആടുകളുടെ ഇൗ മരംകയറ്റം. അർഗൻ എന്നറിയപ്പെടുന്ന അർഗനിയാ സ്പിനോസ (Argania spinosa) എന്ന മരത്തിലാണ് ഇത്തരത്തിൽ ആടുകൾ കൂട്ടമായി കയറുന്നത്. ഈ മരത്തിലെ പഴങ്ങൾ ആടുകൾക്ക് ഏറെ ഇഷ്ടമാണ്.

Image Credit: Shutterstock

താഴെനിന്ന് എത്തിപ്പിടിച്ച് പഴങ്ങൾ കഴിച്ച് അതിന്റെ സ്വാദു പിടിച്ചാണ് പിന്നെ പഴങ്ങൾ തേടി അവ മരം കയറുന്നത്. എന്നാൽ ഇൗ പഴങ്ങൾ മനുഷ്യർ ഭക്ഷിക്കാറുമില്ല. 30 അടി പൊക്കമുള്ള അർഗൻ മരങ്ങളിൽ വരെ മൊറോക്കോയിലെ ആടുകൾ കയറും. പിളർന്ന രീതിയിലുള്ള കുളമ്പുകളാണ് അവയെ മരം കയറാൻ സഹായിക്കുന്നത്.

Image Credit: Shutterstock

മരം കയറ്റത്തിലൂടെ ആടുകൾ രാജ്യത്തിലെ ഏറ്റവും വലിയ ഒരു വ്യവസായത്തെ തന്നെ സഹായിക്കുന്നുമുണ്ട്. അർഗൻ മരത്തിലെ പഴങ്ങളുടെ കുരുക്കളിൽ നിന്നും ഉൽപാദിപ്പിക്കുന്ന അർഗൻ ഒായിലിന് ലോകമൊട്ടാകെ ഏറെ ആവശ്യക്കാരാണുള്ളത്.

Image Credit: Shutterstock

ഇൗ എണ്ണ പാചകത്തിനും സൗന്ദര്യ വർധക വസ്തുക്കളിലും ധാരാളമായി ഉപയോഗിക്കാറുണ്ട്. അർഗൻ പഴങ്ങളുടെ കുരുക്കൾ ആടുകളുടെ വിസർജ്യത്തിൽ നിന്നും ശേഖരിച്ച് അവ കഴുകി ഉണക്കിയെടുത്താണ് മിക്ക കർഷകരും അർഗൻ ഒായിൽ ഉണ്ടാക്കുന്നത്.

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/environment.html
Read More