ADVERTISEMENT

വടക്കൻ ആഫ്രിക്കയിലെ മൊറോക്കോ എന്ന രാജ്യത്തുകൂടി സഞ്ചരിച്ചാൽ ഒരു വിചിത്ര കാഴ്ച കാണാം. അണ്ണാറക്കണ്ണൻമാരെ പോലെ വലിയ മരങ്ങളുടെ ശിഖരങ്ങളിൽ കയറി നിന്നു സുഖമായി പഴങ്ങൾ ഭക്ഷിക്കുന്ന ആടുകൾ. ഒന്നും രണ്ടുമല്ല കൂട്ടമായാണ് ആടുകളുടെ ഇൗ മരംകയറ്റം. അർഗൻ എന്നറിയപ്പെടുന്ന അർഗനിയാ സ്പിനോസ (Argania spinosa) എന്ന മരത്തിലാണ് ഇത്തരത്തിൽ ആടുകൾ കൂട്ടമായി കയറുന്നത്. ഈ മരത്തിലെ പഴങ്ങൾ ആടുകൾക്ക് ഏറെ ഇഷ്ടമാണ്. താഴെനിന്ന് എത്തിപ്പിടിച്ച് പഴങ്ങൾ കഴിച്ച് അതിന്റെ സ്വാദു പിടിച്ചാണ് പിന്നെ പഴങ്ങൾ തേടി അവ മരം കയറുന്നത്. എന്നാൽ ഇൗ പഴങ്ങൾ മനുഷ്യർ ഭക്ഷിക്കാറുമില്ല. 30 അടി പൊക്കമുള്ള അർഗൻ മരങ്ങളിൽ വരെ മൊറോക്കോയിലെ ആടുകൾ കയറും. പിളർന്ന രീതിയിലുള്ള കുളമ്പുകളാണ് അവയെ മരം കയറാൻ സഹായിക്കുന്നത്.

 

മരം കയറ്റത്തിലൂടെ ആടുകൾ രാജ്യത്തിലെ ഏറ്റവും വലിയ ഒരു വ്യവസായത്തെ തന്നെ സഹായിക്കുന്നുമുണ്ട്. അർഗൻ മരത്തിലെ പഴങ്ങളുടെ കുരുക്കളിൽ നിന്നും ഉൽപാദിപ്പിക്കുന്ന അർഗൻ ഒായിലിന് ലോകമൊട്ടാകെ ഏറെ ആവശ്യക്കാരാണുള്ളത്. ഇൗ എണ്ണ പാചകത്തിനും സൗന്ദര്യ വർധക വസ്തുക്കളിലും ധാരാളമായി ഉപയോഗിക്കാറുണ്ട്. അർഗൻ പഴങ്ങളുടെ കുരുക്കൾ ആടുകളുടെ വിസർജ്യത്തിൽ നിന്നും ശേഖരിച്ച് അവ കഴുകി ഉണക്കിയെടുത്താണ് മിക്ക കർഷകരും അർഗൻ ഒായിൽ ഉണ്ടാക്കുന്നത്. ഇതിനുപുറമേ മൊറോക്കോയുടെ ടൂറിസം മേഖലയിലും ആടുകളുടെ മരംകയറ്റം സ്വാധീനം ചെലുത്തുന്നുണ്ട്. ഈ അപൂർവമായ കാഴ്ച കാണാനായി മാത്രം മൊറോക്കോയിലേക്കെത്തുന്ന സന്ദർശകരും കുറവല്ല.

 

English Summary: Climbing Goats of Morocco: Why Do They Do This?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com