വെള്ളത്തത്ത അഥവാ വൈറ്റ് കോക്കാറ്റൂ

white-cockatoo https-www-manoramaonline-com-web-stories 7j2srm5qhnl13ejb5p6m9knmtv https-www-manoramaonline-com-web-stories-environment-2023 a3teet1fufp772n0b3k3mu8ud https-www-manoramaonline-com-web-stories-environment

ഇന്തൊനീഷ്യ സ്വദേശിയാണ് ശരീരത്തിൽ പൂർണമായും വെള്ളനിറമുള്ള വൈറ്റ് കോക്കാറ്റൂ അഥവാ വെള്ളത്തത്ത. ഇന്തൊനീഷ്യയിൽ അയാബ് എന്ന് ഇവയറിയപ്പെടാറുണ്ട്

Image Credit: Istock

ഏകദേശം 46 സെന്റിമീറ്റർ വരെ നീളമുള്ള പക്ഷികളാണ് ഇവ. 400 ഗ്രാം മുതൽ 800 ഗ്രാം വരെ ഇവയ്ക്ക് ഭാരവുമുണ്ടാകും. ആൺപക്ഷികൾക്ക് പെൺപക്ഷികളേക്കാൾ കൂടുതൽ വലുപ്പമുള്ള കൊക്കുണ്ട്.

Image Credit: Istock

കൗതുകമോ അദ്ഭുതമോ വരുമ്പോൾ ഇവയുടെ തലയിലെ തൂവലുകൾ ഒരു കുട പോലെ വിടരുന്നതിനാൽ അംബ്രല്ല കോക്കാറ്റൂ എന്നും ഇവയെ വിളിക്കാറുണ്ട്. പൊതുവെ ചെറുപഴങ്ങളും വിത്തുകളും കായകളും ചിലപ്പോഴൊക്കെ വേരുകളുമൊക്കെ തിന്നാണ് വൈറ്റ് കോക്കാറ്റൂ ജീവിക്കുന്നത്.

Image Credit: Istock

പൊതുവെ ചെറുപഴങ്ങളും വിത്തുകളും കായകളും ചിലപ്പോഴൊക്കെ വേരുകളുമൊക്കെ തിന്നാണ് വൈറ്റ് കോക്കാറ്റൂ ജീവിക്കുന്നത്. റംബൂട്ടാൻ, ദൂരിയാൻ, പപ്പായ തുടങ്ങിയ പഴങ്ങളും ഇവയ്ക്ക് ഇഷ്ടമാണ്. പാടങ്ങളിൽ വിളയുന്ന ചോളങ്ങൾ കൊത്തിക്കൊണ്ടുപോകാനും ഇവയ്ക്ക് നല്ല മിടുക്കാണ്. അതിനാൽ ഇന്തൊനീഷ്യയിലെ കർഷകരും ഇവരുമായി അത്ര രസത്തിലല്ല.

Image Credit: Istock

മഴക്കാടുകളിൽ താമസിക്കാനാണ് ഇവയ്ക്ക് ഏറെയിഷ്ടം. എന്നാൽ നഗരമേഖലകളിലും ഇവയെ ധാരാളമായി കണ്ടുവരുന്നുണ്ട്. മനുഷ്യരുമായി ഇടപെടാൻ താൽപര്യമുള്ള, മൃദുസ്വഭാവമുള്ള തത്തകളാണ് വൈറ്റ് കോക്കാറ്റൂ. 20 വർഷങ്ങൾ വരെ സ്വാഭാവിക താമസയിടങ്ങളിലും 30 വർഷം വരെ കൂട്ടിലും ഇവ കഴിയും. ദീർഘകാലം ഇണയോടൊത്തു കഴിയുന്നതാണ് ഈ തത്തകളുടെ രീതി.

Image Credit: Istock