ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ്
വേനലിന്റെ തുടക്കത്തിൽത്തന്നെ ജലദൗർലഭ്യം അനുഭവപ്പെട്ടുതുടങ്ങി.
ജലക്ഷാമം രൂക്ഷമായതോടെ ടാങ്കർ വെള്ളത്തിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
ജലക്ഷാമം കടുത്തതോടെ വെള്ളത്തിന്റെ ഉപയോഗത്തിലും വലിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ് അധികൃതർ.
കാർ കഴുകാനോ ചെടി നനയ്ക്കാനോ ടാങ്കർ ജലമോ പൈപ്പ് വെള്ളമോ ഉപയോഗിക്കരുതെന്ന് അധികൃതർ പറയുന്നു.
ഇങ്ങനെ ചെയ്താൽ പിഴയൊടുക്കേണ്ടി വരും.
സ്വിമ്മിങ് പൂളുകളിലും മറ്റ് വിനോദമേഖലകളിലും ശുദ്ധജലം ഉപയോഗിക്കരുതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്
ഐടി കമ്പനികളിൽ പലതും ജോലിക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശം കൊടുത്തു കഴിഞ്ഞു