എല്ലാ വർഷവും മാർച്ച് 21 ന് രാജ്യാന്തര വനദിനമായി ആചരിക്കുന്നു..
'വനങ്ങളും നവീകരണവും: മെച്ചപ്പെട്ട സമൂഹത്തിനായുള്ള പുതിയ പരിഹാരങ്ങൾ' എന്നതാണ് 2024 ലെ ഇത്തവണത്തെ ആശയം
ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊന്നിൽ വനങ്ങളെ ആശ്രയിച്ചിരിക്കുന്നു.
1971ല്‍, ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ്എഒ) 16ാമത് സമ്മേളനത്തിലാണ് ആദ്യമായി ലോക വനവത്ക്കരണ ദിനമെന്ന ആശയം ഉത്ഭവിക്കുന്നത്.
പിന്നീട് 2007ല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഫോറസ്ട്രി റിസര്‍ച്ച് ഈ പ്രമേയത്തിലൂന്നി 2012 വരെ ആറ് വനദിനങ്ങള്‍ ആചരിച്ചു.
ഒടുവില്‍ 2011ല്‍ ഐക്യരാഷ്ട്ര സഭ രാജ്യാന്തര വനവര്‍ഷം ആചരിച്ചു.
ഇതിന്റെ ചുവട് പിടിച്ചാണ് 2012 നവംബര്‍ 28ന് ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനം മാര്‍ച്ച് 21 അന്താരാഷ്ട്ര വനദിനമായി പ്രഖ്യാപിച്ചത്.