നജീബിന്റെ 'ആടുജീവിതം' പുറത്തുവന്ന കഥ
ബെന്യാമിനിലൂടെ പുറം ലോകം അറിഞ്ഞ നജീബിന്റെ ജീവിതകഥയ്ക്കു പിന്നിൽ സുനിൽകുമാർ.
ആത്മാർഥതയോടെ ജോലി ചെയ്യുന്ന നജീബിനെ സൽമാനിയ സ്റ്റുഡിയോയിൽവച്ചാണ് സുനിൽ പരിചയപ്പെട്ടത്.
നജീബിന്‍റെ പൂര്‍വചരിത്രത്തിന്‍റെ ചുരുളുകള്‍ അഴിക്കാനായി പിന്നീട് സുനിലിന്‍റെ ശ്രമം.
അനുഭവിച്ചതത്രയും നജീബ് എണ്ണിപ്പറഞ്ഞു.
സുനിലിന്റെ നിർബന്ധത്തിന് വഴങ്ങി ബെന്യാമിൻ നജീബിനെക്കണ്ട് ആ ജീവിതകഥ കേട്ടു.
നജീബ് സ്വന്തം ഭാര്യയോടു പോലും പറയാത്ത ആ കഥയാണ് പിന്നീട് ബെന്യാമിനിലൂടെ ലോകം അറിഞ്ഞ – ആടുജീവിതം.