രണ്‍ബീര്‍ കപൂറിന്‍റെ ഫിറ്റ്നസ് വിശേഷങ്ങള്‍

Image Credit: Social Media
https-www-manoramaonline-com-web-stories-health 6rp8vdtdcnl5b7mfdh32l5fv3o 79cafj8qdchdl7un41qfq2dnbl web-stories https-www-manoramaonline-com-web-stories-health-2022

ബോളിവുഡ് യുവതാരങ്ങളില്‍ ഏറ്റവും ഫിറ്റായ നടന്മാരില്‍ ഒരാളാണ് രണ്‍ബീര്‍ കപൂര്‍

Image Credit: Social Media

സമൂഹ മാധ്യമങ്ങളില്‍ നിന്നെല്ലാം അകലം പാലിക്കുന്ന രണ്‍ബീറിന്‍റെ ഇത്തരം വിശേഷങ്ങളെ കുറിച്ച് അറിയാന്‍ പലപ്പോഴും നിര്‍വാഹമുണ്ടാകില്ല

Image Credit: Social Media

അടുത്തിടെ ഫിറ്റ്നസ് കോച്ചും ട്രെയ്നറുമായ ശിവോഹം എന്ന ദീപേഷ് ഭട്ടുമായി നടത്തിയ സൗഹൃദ സംഭാഷണത്തില്‍ രണ്‍ബീര്‍ തന്‍റെ വര്‍ക്ക്ഔട്ട്, ഡയറ്റ് വിവരങ്ങള്‍ പങ്കുവച്ചിരുന്നു

Image Credit: Social Media

രണ്‍ബീറിന്‍റെ ഫിറ്റ്നസ് രഹസ്യങ്ങള്‍ ഇനി പറയുന്നവയാണ്

Image Credit: Social Media

വര്‍ക്ക്ഔട്ടില്‍ വൈവിധ്യം

പതിവായുള്ള വ്യായാമവും വ്യത്യസ്തമായ വര്‍ക്ക്ഔട്ട് മുറകളുമാണ് രണ്‍ബീറിനെ ഫിറ്റാക്കി നിലനിര്‍ത്തുന്നത്

Image Credit: Social Media

ഫിറ്റ്നസിന് വേണ്ടി ജീവിതശൈലിയില്‍ നിരവധി മാറ്റങ്ങള്‍ താന്‍ വരുത്തിയിട്ടുണ്ട്. ഫങ്ഷണല്‍ ട്രെയ്നിങ്, വെയ്റ്റ് ട്രെയ്നിങ്, ഫ്രേംവര്‍ക്ക്, ജര്‍മന്‍ വോള്യം എന്നിവയെല്ലാം കലര്‍ന്നതാണ് വര്‍ക്ക്ഔട്ട് സ്റ്റൈല്‍

Image Credit: Social Media

ഭക്ഷണത്തിലും പരീക്ഷണങ്ങള്‍

വര്‍ക്ക്ഔട്ടിലെന്ന പോലെ ഭക്ഷണകാര്യത്തിലും പല തരം പരീക്ഷണങ്ങള്‍ രണ്‍ബീര്‍ നടത്തിയിട്ടുണ്ട്. നമ്മുടെ ഭക്ഷണക്രമത്തെ കൂടുതല്‍ നന്നായി മനസ്സിലാക്കേണ്ടത് പ്രധാനമാണ്

Image Credit: Social Media

ഹൈകാര്‍ബ്, ലോ കാര്‍ബ്, നോ കാര്‍ബ്, കീറ്റോ തുടങ്ങി പല തരത്തിലുള്ള ഡയറ്റുകള്‍ പരീക്ഷിച്ചത് ഭക്ഷണത്തെ നന്നായി മനസ്സിലാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു

Image Credit: Social Media

ജിം കാത്തു വയ്ക്കുന്ന സര്‍പ്രൈസ്

വര്‍ക്ക് ഔട്ടുകള്‍ ഒരിക്കലും ബോറടി ഉണ്ടാക്കുന്നതല്ലെന്നും ഓരോ ദിവസവും ഒരു സര്‍പ്രൈസ് ഘടകം ജിം കാത്തു വയ്ക്കാറുണ്ടെന്നും രണ്‍ബീര്‍ പറയുന്നു

Image Credit: Social Media

ഓരോ ദിവസവും പല തരം വര്‍ക്ക്ഔട്ടുകളിലൂടെയും അവയുടെ കോംബിനേഷനുകളിലൂടെയും ശരീരത്തിന് വരുന്ന മാറ്റങ്ങള്‍ കണ്ടറിയുന്നത് കൗതുകം ഉളവാക്കുന്നതാണ്

Image Credit: Social Media

അച്ചടക്കം പ്രധാനം

ശരീരം ആരോഗ്യത്തോടെയും ആകാരവടിവോടെയും നിലനിര്‍ത്തുന്നതില്‍ രണ്‍ബീറിന്‍റെ അച്ചടക്കം മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്ന് ട്രെയ്നര്‍ ശിവോഹവും പറയുന്നു

Image Credit: Social Media
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article
Image Credit: Social Media