വിവാഹത്തിനൊരുങ്ങുന്ന രണ്‍ബീര്‍ കപൂറിന്‍റെ ഫിറ്റ്നസ് വിശേഷങ്ങള്‍

ranbir-kapoor
SHARE

ബോളിവുഡ് യുവതാരങ്ങളില്‍ ഏറ്റവും ഫിറ്റായ നടന്മാരില്‍ ഒരാളാണ് രണ്‍ബീര്‍ കപൂര്‍. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നെല്ലാം അകലം പാലിക്കുന്ന രണ്‍ബീറിന്‍റെ ഇത്തരം വിശേഷങ്ങളെ കുറിച്ച് അറിയാന്‍ പലപ്പോഴും നിര്‍വാഹമുണ്ടാകില്ല. പക്ഷേ അടുത്തിടെ ഫിറ്റ്നസ് കോച്ചും ട്രെയ്നറുമായ ശിവോഹം എന്ന ദീപേഷ് ഭട്ടുമായി നടത്തിയ സൗഹൃദ സംഭാഷണത്തില്‍ രണ്‍ബീര്‍ തന്‍റെ വര്‍ക്ക്ഔട്ട്, ഡയറ്റ് വിവരങ്ങള്‍ പങ്കുവച്ചിരുന്നു. 

ഏപ്രില്‍ 14ന് ബോളിവുഡ് നടി ആലിയ ഭട്ടുമായി വിവാഹിതനാകാന്‍ പോകുന്ന രണ്‍ബീറിന്‍റെ ഫിറ്റ്നസ് രഹസ്യങ്ങള്‍ ഇനി പറയുന്നവയാണ്. 

വര്‍ക്ക്ഔട്ടില്‍ വൈവിധ്യം

പതിവായുള്ള വ്യായാമവും വ്യത്യസ്തമായ വര്‍ക്ക്ഔട്ട് മുറകളുമാണ് രണ്‍ബീറിനെ ഫിറ്റാക്കി നിലനിര്‍ത്തുന്നത്. ഫിറ്റ്നസിന് വേണ്ടി ജീവിതശൈലിയില്‍ നിരവധി മാറ്റങ്ങള്‍ താന്‍ വരുത്തിയിട്ടുണ്ടെന്ന് രണ്‍ബീര്‍ പറയുന്നു. ഫങ്ഷണല്‍ ട്രെയ്നിങ്, വെയ്റ്റ് ട്രെയ്നിങ്, ഫ്രേംവര്‍ക്ക്, ജര്‍മന്‍ വോള്യം എന്നിവയെല്ലാം കലര്‍ന്നതാണ് രണ്‍ബീറിന്‍റെ വര്‍ക്ക്ഔട്ട് സ്റ്റൈല്‍. 

ഭക്ഷണത്തിലും പരീക്ഷണങ്ങള്‍

വര്‍ക്ക്ഔട്ടിലെന്ന പോലെ ഭക്ഷണകാര്യത്തിലും പല തരം പരീക്ഷണങ്ങള്‍ രണ്‍ബീര്‍ നടത്തിയിട്ടുണ്ട്. നമ്മുടെ ഭക്ഷണക്രമത്തെ കൂടുതല്‍ നന്നായി മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് ശിവോഹത്തോട് രണ്‍ബീര്‍ പറഞ്ഞു. പ്രായം കൂടുന്തോറും കൊഴുപ്പ് ശരീരത്തില്‍ നിന്ന് കുറയ്ക്കുകയെന്നത് ബുദ്ധിമുട്ടാകുമെന്നും രണ്‍ബീര്‍ ചൂണ്ടിക്കാട്ടി. ഹൈകാര്‍ബ്, ലോ കാര്‍ബ്, നോ കാര്‍ബ്, കീറ്റോ തുടങ്ങി പല തരത്തിലുള്ള ഡയറ്റുകള്‍ പരീക്ഷിച്ചത് ഭക്ഷണത്തെ നന്നായി മനസ്സിലാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ജിം കാത്തു വയ്ക്കുന്ന സര്‍പ്രൈസ്

വര്‍ക്ക് ഔട്ടുകള്‍ ഒരിക്കലും ബോറടി ഉണ്ടാക്കുന്നതല്ലെന്നും ഓരോ ദിവസവും ഒരു സര്‍പ്രൈസ് ഘടകം ജിം കാത്തു വയ്ക്കാറുണ്ടെന്നും രണ്‍ബീര്‍ പറയുന്നു. ഓരോ ദിവസവും പല തരം വര്‍ക്ക്ഔട്ടുകളിലൂടെയും അവയുടെ കോംബിനേഷനുകളിലൂടെയും ശരീരത്തിന് വരുന്ന മാറ്റങ്ങള്‍ കണ്ടറിയുന്നത് കൗതുകം ഉളവാക്കുന്നതായും രണ്‍ബീര്‍ കൂട്ടിച്ചേര്‍ത്തു. 

അച്ചടക്കം പ്രധാനം

ശരീരം ആരോഗ്യത്തോടെയും ആകാരവടിവോടെയും നിലനിര്‍ത്തുന്നതില്‍ രണ്‍ബീറിന്‍റെ അച്ചടക്കം മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്ന് ട്രെയ്നര്‍ ശിവോഹവും അടിവരയിട്ടു പറയുന്നു. ജിമ്മില്‍ കൃത്യ സമയത്ത് എത്തുന്ന രണ്‍ബീറിന്‍റെ അച്ചടക്കത്തെയും ശിവോഹം പുകഴ്ത്തി. 

റോളുകള്‍ക്കായി മാറ്റം

അയന്‍ മുഖര്‍ജിയുടെ ബ്രഹ്മാസ്ത്രം ആണ് രണ്‍ബീറിന്‍റേതായി പുറത്ത് വരാനിരിക്കുന്ന ചിത്രം. ഡയറക്ടര്‍ ലവ് രഞ്ജനൊപ്പം ഒരു പുതിയ സിനിമയിലും പ്രവര്‍ത്തിച്ചു വരുന്നു. ഓരോ ചിത്രത്തിലെയും റോളുകള്‍ക്ക് അനുസൃതമായി വര്‍ക്ക് ഔട്ടില്‍ മാറ്റങ്ങള്‍ വരുത്താറുണ്ടെന്നും ഇത് വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും രണ്‍ബീര്‍ വെളിപ്പെടുത്തി.

Content Summary : Fitness secrets of Ranbir Kapoor

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA