കുടവയര്‍ കുറയ്ക്കാന്‍ അഞ്ച് വഴികള്‍

https-www-manoramaonline-com-web-stories-health 7amktc8n4pmiklfkn0r77ta2q7 web-stories 50vv24m5i5hgvt7b7igitjmdi9 https-www-manoramaonline-com-web-stories-health-2022

ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പ്രധാനമായും കുടവയറിനെ തന്നെയാണ് പലപ്പോഴും ലക്ഷ്യമിടാറുള്ളത്

Image Credit: Shutterstock

കുടവയര്‍ പ്രമേഹത്തിനും ഹൃദ്രോഗത്തിനും അര്‍ബുദത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ അമിതവണ്ണം കുറയ്ക്കുന്നതിനൊപ്പം കുടവയര്‍ ചുരുക്കാനും ശ്രമങ്ങള്‍ നടത്തേണ്ടതാണ്. ഇതിനുള്ള അഞ്ച് മാര്‍ഗങ്ങള്‍ അറിയാം

Image Credit: Shutterstock

ഒഴിവാക്കാം പഞ്ചസാര

പഞ്ചസാര അധികമായി ചേര്‍ത്തിട്ടുള്ള ഭക്ഷണം ഭാരം വര്‍ധിപ്പിക്കും. ചയാപചയത്തെയും ഇവ പ്രതികൂലമായി ബാധിക്കും

Image Credit: Shutterstock

ഇതിനാല്‍ ഭക്ഷണക്രമത്തില്‍ നിന്ന് പഞ്ചസാര കഴിവതും ഒഴിവാക്കുക. പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ പരിപൂര്‍ണമായും അകറ്റി നിര്‍ത്തുക. പഴങ്ങളുടെ കാര്യത്തിൽ ഇത് ബാധകമല്ല

Image Credit: Shutterstock

കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കാം

കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുന്നത് അമിതവണ്ണവും കുടവയറും മാത്രമല്ല ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതയും കുറയ്ക്കും. പഞ്ചസാര, കാന്‍ഡി, വൈറ്റ് ബ്രഡ് തുടങ്ങിയ കാര്‍ബോ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

Image Credit: Shutterstock

ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കാം

ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായകമാണ്

Image Credit: Shutterstock

പച്ചക്കറികള്‍, പഴങ്ങള്‍, ഹോള്‍ ഓട്സ്, പയര്‍വര്‍ഗങ്ങള്‍ എന്നിവയെല്ലാം ഫൈബര്‍ നിറഞ്ഞതാണ്

Image Credit: Shutterstock

നിത്യവും വ്യായാമം

അമിതഭാരവും കുടവയറും കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും വ്യായാമം അത്യാവശ്യമാണ്. നടത്തം, ഓട്ടം, നീന്തല്‍ തുടങ്ങിയ എയറോബിക് വ്യായാമങ്ങള്‍ നല്ലൊരളവില്‍ കൊഴുപ്പ് കുറയ്ക്കും

Image Credit: Shutterstock

കഴിക്കുന്ന ഭക്ഷണത്തെ നിരീക്ഷിക്കുക

ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റുമുള്ള ഭക്ഷണം കഴിച്ചാലും നിങ്ങളുടെ ഭക്ഷണത്തിന്‍റെ അളവ് കൂടിയാല്‍ കുഴപ്പമാണ്. ഇതിനാല്‍ എന്തെല്ലാം കഴിക്കുന്നു എന്നതിനൊപ്പം എത്രയളവില്‍ കഴിക്കുന്നു എന്നതും അറിയണം

Image Credit: Shutterstock

ഫലപ്രദമായി ഭാരം കുറയ്ക്കാന്‍ വിവിധ പോഷണങ്ങളുടെ തോതും കാലറിയും നോക്കി കഴിക്കുന്നത് സഹായിക്കും

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article