ഈ അര്‍ബുദലക്ഷണങ്ങള്‍ പുരുഷന്മാര്‍ അവഗണിക്കരുത്

https-www-manoramaonline-com-web-stories-health 5ntb3rgvgpqgn7fnp812qt5gaa web-stories 2ijdei9fvsjlb6dq882dbdc9ur https-www-manoramaonline-com-web-stories-health-2022

വൃഷണങ്ങളിലെ മാറ്റം

വൃഷണസഞ്ചികള്‍ പരിശോധിക്കേണ്ടതാണ്. വലുപ്പത്തിനോ നിറത്തിനോ മാറ്റം വരുകയോ മുഴകള്‍ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ ഡോക്ടറെ കാണാന്‍ വൈകരുത്

Image Credit: Shutterstock

ചര്‍മത്തില്‍ മാറ്റങ്ങള്‍

ചര്‍മത്തില്‍ നിന്ന് രക്തസ്രാവമോ, ചെതുമ്പലുകള്‍ പ്രത്യക്ഷപ്പെടുകയോ മറ്റോ ചെയ്താല്‍ അവയെ കരുതിയിരിക്കേണ്ടതാണ്

Image Credit: Shutterstock

മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട്

മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയും അതിനൊപ്പം മൂത്രത്തിലോ ശുക്ലത്തിലോ രക്തം പ്രത്യക്ഷപ്പെടുകയോ ചെയ്താലും സൂക്ഷിക്കണം

Image Credit: Shutterstock

വേദന, അസ്വസ്ഥത, ഉദ്ധാരണപ്രശ്നം എന്നിവയും അനുഭവപ്പെട്ടാല്‍ അവ പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്‍റെ ലക്ഷണമാകാം

Image Credit: Shutterstock

തുടര്‍ച്ചയായ ചുമ

ജലദോഷമോ അലര്‍ജി പ്രശ്നങ്ങളോ ഒന്നുമില്ലാതെ മൂന്നാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചുമ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ഡോക്ടറെ കാണണം. അതൊരു പക്ഷേ ശ്വാസകോശാര്‍ബുദമാകാം

Image Credit: Shutterstock

വായില്‍ പുണ്ണ്

വായ്ക്കുള്ളില്‍ ഉണങ്ങാത്ത തരത്തിലുള്ള മുറിവ്, വേദന, നീര്‍ക്കെട്ട്, മരവിപ്പ് എന്നിവ അനുഭവപ്പെട്ടാല്‍ വായ്ക്കുള്ളിലെ അര്‍ബുദത്തിന്‍റെ ലക്ഷണമാകാം

Image Credit: Shutterstock

മുറുക്കാന്‍ ചവയ്ക്കുന്നവരും പുകവലിക്കുന്നവരും ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജാഗ്രത പുലര്‍ത്തണം

Image Credit: Shutterstock

വിഴുങ്ങാന്‍ ബുദ്ധിമുട്ട്

ആഴ്ചകളോ മാസങ്ങളോ നീണ്ടു നില്‍ക്കുന്ന തൊണ്ട വേദനയും ഇതു മൂലം ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയുമൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വൈദ്യസഹായം തേടണം. ഇവ തൊണ്ടയുടെയോ വയറിന്‍റെയോ ശ്വാസകോശത്തിന്‍റെയോ അര്‍ബുദം മൂലമാകാം

Image Credit: Shutterstock

മലത്തില്‍ രക്തം

മലത്തില്‍ രക്തം പ്രത്യക്ഷമാകുന്നത് മലദ്വാരത്തിലെ പൊട്ടലോ മുറിവുകളോ ഒക്കെ മൂലമാണെങ്കില്‍ അവ പെട്ടെന്ന് കണ്ടെത്താവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്

Image Credit: Shutterstock

ഈ ലക്ഷണത്തിനൊപ്പം കുടലില്‍ നീണ്ടു നില്‍ക്കുന്ന അസ്വസ്ഥത, വയറ്റില്‍ നിന്ന് പോകുന്നതിന്‍റെ ക്രമത്തില്‍ മാറ്റങ്ങള്‍ എന്നിവയൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ കൊളോണ്‍ അര്‍ബുദത്തിന്‍റെ സാധ്യത പരിഗണിക്കണം

Image Credit: Shutterstock

വിശദീകരിക്കാനാവാത്ത ഭാരനഷ്ടം

ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ പ്രത്യേകിച്ച് മാറ്റമൊന്നും വരുത്താതെ തന്നെ ശരീരഭാരം കുറയുന്നുണ്ടെങ്കില്‍ അത് ഭയപ്പെടേണ്ട ലക്ഷണമാണ്

Image Credit: Shutterstock

പ്രമേഹം, അമിതമായി ഉത്തേജിപ്പിക്കപ്പെട്ട തൈറോയ്ഡ്, ഇന്‍ഫ്ളമേറ്ററി ബവല്‍ രോഗം എന്നിവയ്ക്കൊപ്പം പല തരം അര്‍ബുദങ്ങളുടെയും ലക്ഷണമാണ് ഇത്

Image Credit: Shutterstock

നിരന്തരമായ ക്ഷീണം

ഒരു മാസത്തിലധികം നീണ്ടു നില്‍ക്കുന്ന ക്ഷീണമോ പെട്ടെന്നുള്ള ശ്വാസംമുട്ടലോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതാണ്. ലുക്കീമിയ, ലിംഫോമ തുടങ്ങിയ അര്‍ബുദങ്ങളുടെ ലക്ഷണമാകാം അത്

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article