തണുപ്പടിച്ചാൽ ‘ജലദോഷം’ പിടിക്കുമോ?

https-www-manoramaonline-com-web-stories-health 7p67b6ai2h7ituj1854l4n73a3 1gja10k3a6afdh821s5els797j web-stories https-www-manoramaonline-com-web-stories-health-2022

തണുപ്പും ജലദോഷവും സഹോദരന്മാരാണെന്നാണ് പൊതുവേ ധാരണ. തണുപ്പടിച്ചാൽ ജലദോഷം വരുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ, തണുപ്പും ജലദോഷവും തമ്മിൽ വിചാരിക്കുന്നതുപോലെ ബന്ധമില്ല എന്നതാണ് സത്യം !

Image Credit: Cast Of Thousands/Shutterstock.com

തണുപ്പുകാലാവസ്ഥയിൽ ജലദോഷം വരുമായിരുന്നു എങ്കിൽ അന്റാർട്ടിക്കയിൽ പര്യവേക്ഷണം നടത്തുന്ന ഗവേഷകർക്ക് എപ്പോഴും ജലദോഷം ഉണ്ടാകേണ്ടതാണ്. എന്നാൽ, അങ്ങനെ സംഭവിക്കുന്നില്ല

Image Credit: New Africa/Shutterstock.com

തണുപ്പുകാലത്ത് ആളുകൾ കൂടുതലായി വീടിനുള്ളിൽ കഴിയുന്നു. അകത്തെ ചൂട് നഷ്ടപെടാതിരിക്കാൻ ജനലും വാതിലുമെല്ലാം അടച്ചാകും ഇരിപ്പ്. ജനലും വാതിലും അടച്ചിരിക്കുന്നതിനാൽ പുറത്തുനിന്നുള്ള ശുദ്ധവായുവിന് അകത്തു കടന്ന് ഉള്ളിലുള്ള വായുവിനെ ശുദ്ധീകരിക്കാൻ കഴിയാതെ വരുന്നു

Image Credit: Dragana Gordic/Shutterstock.com

അശുദ്ധ വായുവിൽ കൂടുതൽ സമയം അടുത്തിടപഴകുന്നതോടെ ജലദോഷത്തിന്റെ വൈറസ് ബാധിക്കാനുള്ള സാധ്യതയും കൂടും. ഇത് ജലദോഷം വ്യാപിപ്പിക്കുന്നു

Image Credit: Subbotina Anna/Shutterstock.com

ജലദോഷത്തിന്റെ ലക്ഷണമാണ് മൂക്കൊലിപ്പ്. ഇതിനും കാരണം വൈറസല്ല. തണുത്ത അന്തരീക്ഷത്തിൽ മൂക്കിനുള്ളിലെ മ്യൂക്കസ് പാടയ്ക്ക് വീക്കം ഉണ്ടാകുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്

Image Credit: Prostock-studio/Shutterstock.com
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article