മഴക്കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍

https-www-manoramaonline-com-web-stories-health 7aai7uojr7aacjdmvmv1jf18td web-stories https-www-manoramaonline-com-web-stories-health-2022 3elfdos4of4ijjh7cs0eenr50v

മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടാനും രോഗങ്ങള്‍ വരാതെ സൂക്ഷിക്കാനും ഇനി പറയുന്ന ഔഷധച്ചെടികള്‍ നിത്യജീവിതത്തിന്‍റെ ഭാഗമാക്കാം

Image Credit: Shutterstock

തുളസി

ഇന്ത്യന്‍ വീടുകളിലെ സ്ഥിരസാന്നിധ്യമാണ് മുറ്റത്തൊരു തുളസി. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ തുളസിയില അണുബാധകളെയും ചെറുക്കും. തുളസി ഇട്ട് ചായ കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായകം

Image Credit: Shutterstock

ചിറ്റമൃത്

ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാന്‍ സഹായിക്കുന്ന അദ്ഭുത മരുന്നാണ് ചിറ്റമൃത്. ചര്‍മത്തിന്‍റെ തിളക്കം വര്‍‍ധിപ്പിക്കാനും പ്രമേഹം അകറ്റാനുമെല്ലാം ചിറ്റമൃത് സഹായിക്കും

Image Credit: Shutterstock

മഞ്ഞള്‍

പാലില്‍ മഞ്ഞള്‍ പൊടി കലക്കി കുടിക്കുന്നത് രോഗപ്രതിരോധം വര്‍ധിപ്പിക്കുന്നു. വരണ്ട ചര്‍മത്തിന് ജലാംശം നല്‍കാനും മഞ്ഞള്‍ ഉത്തമം. ശരീരത്തിന്‍റെ ചായപചയവും മഞ്ഞള്‍ മെച്ചപ്പെടുത്തുന്നു. മഞ്ഞള്‍ ഉപയോഗിച്ച് തയാറാക്കുന്ന കാഥ എന്ന പാനീയം മഴക്കാലത്ത് ഉപയോഗിക്കാന്‍ പറ്റിയതാണ്

Image Credit: Shutterstock

ത്രിഫല

ജലദോഷം, ചുമ, അതിസാരം, ആസ്മ, പനി, തലവേദന, തൊണ്ട വേദന തുടങ്ങിയ പല വ്യാധികള്‍ക്കുമുള്ള ആയുര്‍വേദ മരുന്നാണ് നെല്ലിക്കയും കടുക്കയും താന്നിക്കയും ചേരുന്ന ത്രിഫല. ദഹനത്തെ മെച്ചപ്പെടുത്താനും രക്തം ശുദ്ധീകരിക്കാനും മഴക്കാലത്ത് പലര്‍ക്കും ഉണ്ടാകാറുള്ള മലബന്ധത്തെ പരിഹരിക്കാനും ത്രിഫല സഹായകം

Image Credit: Shutterstock

ഇഞ്ചി

വൈറസിനും ബാക്ടീരിയയ്ക്കും അണുബാധയ്ക്കുമെതിരെ പൊരുതുന്ന ഇഞ്ചി ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. തൊണ്ടവേദന, ജലദോഷം, ചുമ, ജലദോഷം എന്നിവയ്ക്കെല്ലാം ഇഞ്ചി ഉപയോഗിക്കുന്നത് ഉത്തമമാണ്

Image Credit: Shutterstock

ഇരട്ടിമധുരം

ആസ്മ പോലുള്ള ശ്വസന പ്രശ്നങ്ങളുള്ളവര്‍ക്കും കഠിനമായ തുമ്മല്‍, നെഞ്ചിൽ കഫക്കെട്ട് എന്നിവയെല്ലാം ഉള്ളവര്‍ക്കും ആശ്വസം നല്‍കുന്ന ഔഷധസസ്യമാണ് ഇരട്ടിമധുരം. ഇവയുടെ ആന്‍റി-വൈറല്‍ ഗുണങ്ങള്‍ ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article