ഹീമോഗ്ലോബിന്‍ മെച്ചപ്പെടുത്തുന്ന അഞ്ച് ഭക്ഷണവിഭവങ്ങള്‍

haemoglobin-improving-five-foods content-mm-mo-web-stories 14sl097mkjgrd5cn5egefk3uka content-mm-mo-web-stories-health-2022 266qbni5u042ttdboplv7gm0pk content-mm-mo-web-stories-health

ചീര

അയണിന്‍റെ ഏറ്റവും മികച്ച സ്രോതസ്സുകളില്‍ ഒന്നാണ് ചീര. ഹീമോഗ്ലോബിന്‍റെയും ചുവന്ന രക്താണുക്കളുടെയും തോത് വര്‍ധിപ്പിക്കാന്‍ ചീര സഹായിക്കും

Image Credit: Shutterstock

ഈന്തപ്പഴം

ഈന്തപ്പഴത്തിലെ അയണിന്‍റെ സാന്നിധ്യം എറിത്രോസൈറ്റുകളുടെ എണ്ണം ഉയര്‍ത്തും. ഇതും ഹീമോഗ്ലോബിന്‍ തോത് മെച്ചപ്പെടുത്താന്‍ സഹായിക്കും. അയണിന് പുറമേ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി കോംപ്ലക്സ്, ഫോളിക് ആസിഡ് എന്നിവയും ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു

Image Credit: Shutterstock

ഉണക്കമുന്തിരി

ചുവന്ന രക്ത കോശങ്ങളുടെ നിര്‍മാണത്തിന് ആവശ്യം വേണ്ട രണ്ട് ഘടകങ്ങളാണ് അയണും കോപ്പറും. ഇവ രണ്ടും അടങ്ങിയിട്ടുള്ള ഉണക്കമുന്തിരിയും ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്തും

Image Credit: Shutterstock

തിന വിഭവങ്ങള്‍

കൂവരക്, പഞ്ഞപ്പുല്ല്, മണിച്ചോളം, ചാമ, കുതിരവാലി എന്നിങ്ങനെ പല വിധത്തിലുള്ള തിന വിഭവങ്ങള്‍ പതിവായി കഴിക്കുന്നത് ശരീരത്തിലെ ഹീമോഗ്ലോബിന്‍, സെറം ഫെറിട്ടിന്‍ തോത് വര്‍ധിപ്പിക്കും. അയണ്‍ അപര്യാപ്തത കുറയ്ക്കാനും ഇവ കാരണമാകും

Image Credit: Shutterstock

എള്ള്

അയണ്‍, ഫോളേറ്റ്, ഫ്ളാവനോയ്ഡുകള്‍, കോപ്പര്‍ എന്നിവയെല്ലാം അടങ്ങിയിട്ടുള്ള ഭക്ഷണമാണ് എള്ള്. ഇതും ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്തി വിളര്‍ച്ചയെ തടയുന്നു

Image Credit: Shutterstock